1 GBP = 92.00 INR                       

BREAKING NEWS

ഇന്നലെ മരിച്ചവരുടെ എണ്ണം 180ല്‍ ഒതുങ്ങിയത് ബ്രിട്ടന്റെ പ്രതീക്ഷ ഉയര്‍ത്തി; പുതിയ 2619 പേരെ കൂടി ചേര്‍ത്ത് ആകെ രോഗികള്‍ 22,000 ആയപ്പോഴും മരണസംഖ്യ 1408ല്‍ നില്‍ക്കുന്നത് താല്‍ക്കാലിക ആശ്വാസം; ഇപ്പോഴും കണക്കില്‍ പെടാതെ വീട്ടില്‍ മരിക്കുന്നവരേറെ

Britishmalayali
kz´wteJI³

യുകെയിലെ കൊറോണ മരണസംഖ്യയില്‍ ഇന്നലെ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ് അനുഭവപ്പെട്ടുവെന്ന ആശ്വാസപ്രദമായ വാര്‍ത്ത പുറത്ത് വന്നു. ഇത് പ്രകാരം ഇന്നലെ മരിച്ചവരുടെ എണ്ണം 180ല്‍ ഒതുങ്ങിയത് ബ്രിട്ടന്റെ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്.  2619  പുതിയ രോഗികള്‍ കൂടി ചേര്‍ത്ത് ആകെ രോഗികള്‍ 22,000ത്തില്‍ എത്തിയപ്പോഴും മരണസംഖ്യ 1408ല്‍ നില്‍ക്കുന്നത് താല്‍ക്കാലിക ആശ്വാസമാകുന്നുണ്ട്. എന്നാല്‍  ഇപ്പോഴും കണക്കില്‍ പെടാതെ വീട്ടില്‍ മരിക്കുന്ന കൊറോണ ബാധിതരേറെയുണ്ടെന്നത് ഭീതിയുണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍   ബ്രിട്ടനില്‍ നേരിയ പ്രതീക്ഷയും അതുപോലെ ആശങ്കയും തുടരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ പുതിയ 159 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെയില്‍സില്‍ 14ഉം സ്‌കോട്ട്ലന്‍ഡില്‍ ആറും  നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒന്നും പുതിയ കൊറോണ മരണങ്ങളാണ്  പുതുതായുണ്ടായിരിക്കുന്നത്. രാജ്യത്തെ ദിനംപ്രതിയുള്ള കൊറോണ മരണങ്ങളില്‍ കുറവുണ്ടാകുന്നുവെന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് പ്രകാരം ശനിയാഴ്ച മരിച്ചത് 260 പേരായിരുന്നുവെങ്കില്‍ ഞായറാഴ്ച മരിച്ചിരിക്കുന്നത് 209 പേരാണ്.തുടര്‍ന്ന് ഇന്നലെ അത് വീണ്ടും 180  പേരായി ചുരുങ്ങിയിരിക്കുകയാണ്.

എന്നാല്‍ ആശുപത്രികള്‍ക്ക് പുറത്ത് വീടുകളില്‍ വച്ച് മരിക്കുന്ന കൊറോണ രോഗികളുടെ എണ്ണം ഔദ്യോഗികമായി കണക്കാക്കാത്തതാണ് മരണസംഖ്യ താഴാന്‍ കാരണമെന്നും ഇന്ന് മുതല്‍ അത് കൂടി കണക്കിലെടുക്കുമെന്നും അത് വഴി മരണസംഖ്യ വീണ്ടും വര്‍ധിക്കുമെന്നുമുള്ള ആശങ്കയും ശക്തമാണ്. ബ്രിട്ടനിലെ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നതും സമാനമായ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇതു പ്രകാരം ഞായറാഴ്ച പുതിയ 2433 പോസിറ്റീവ് കൊറോണ കേസുകളായിരുന്നു സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇന്നലെ അത് 2619 ആയാണ് വര്‍ധിച്ചിരിക്കുന്നത്.

രോഗം ബാധിച്ച് ഹോസ്പിറ്റലുകളില്‍ എത്തുന്നവരെ മാത്രം ടെസ്റ്റ് ചെയ്താല്‍ മതിയെന്ന ഗവണ്‍മെന്റ് നയം മൂലം രാജ്യത്തിലെ രോഗവ്യാപ്തിയുടെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരുന്നില്ലെന്നും നിലവില്‍ കാണുന്നത് മഞ്ഞ് മലയുടെ ഒരു മുനമ്പ് മാത്രമാണെന്നും എക്സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. 22,000 കോവിഡ്-19 രോഗികള്‍ മാത്രമാണ് രാജ്യത്തുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നുവെങ്കിലും രണ്ട് മില്യണിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇനിയും മരണങ്ങളേറുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

രാജ്യത്തെ കൊറോണ അവസ്ഥകളെ കുറിച്ച് വിശദീകരിക്കുന്നതിനായി പ്രധാനമന്ത്രിക്ക് വേണ്ടി ഇന്നലെ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് ആയിരുന്നു  ഡൗണിംഗ് സ്ട്രീറ്റിലെ ദൈനംദിന കൊറോണ വൈറസ് കോണ്‍ഫറന്‍സിലെത്തിയിരുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കൊറോണ ബാധിച്ച് സെല്‍ഫ് ഐസൊലേഷനിലാണ്. ഗവണ്‍മെന്റും എയര്‍ലൈനുകളും തമ്മിലുണ്ടാക്കിയ 75 മില്യണ്‍ പൗണ്ടിന്റെ പാര്‍ട്ണര്‍ഷിപ്പിന് കീഴില്‍   ആയിരക്കണക്കിന് ബ്രിട്ടീഷ് ട്രാവലര്‍മാര്‍ വിദേശങ്ങളില്‍ നിന്നും യുകെയിലേക്കെത്തുമെന്നാണ് റാബ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധയുണ്ടാകാമെന്നും അതിലൂടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാമെന്നുമുള്ള ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്.

കോവിഡ്-19 ബാധിച്ച് നിരവധി പേര്‍ ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നാണ് ഗവണ്‍മെന്റിന്റെ ചീഫ് സയന്റിഫിക്ക് അഡൈ്വസറായ സര്‍ പട്രിക് വല്ലാന്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെ നേരിടാന്‍ തക്ക വണ്ണം എന്‍എച്ച്എസ് തയ്യാറായിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് സ്‌കോട്ട്ലന്‍ഡില്‍ രോഗബാധിതര്‍ 1536 പേരും മരിച്ചത് 47 പേരുമാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 533 കോവിഡ് രോഗികളുള്ളപ്പോള്‍ 53 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വെയില്‍സില്‍ കൊറോണ പിടിപെട്ടത് 1451 പേര്‍ക്കും മരണം സംഭവിച്ചത് 62 പേര്‍ക്കുമാണ്. നോര്‍ത്ത് വെസ്റ്റില്‍ 1293 പേര്‍ക്ക് കൊറോണ ബാധിച്ചപ്പോള്‍ 53 പേരുടെ ജീവന്‍ മഹാരോഗം കവര്‍ന്നു.

യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് നോര്‍ത്ത് ഈസ്റ്റില്‍ 36 പേരുടെജീവന്‍ കോവിഡ് കവര്‍ന്നപ്പോള്‍ 1792 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മിഡ്‌ലാന്‍ഡ്‌സില്‍ 2824 പേര്‍ രോഗബാധിതരായപ്പോള്‍ 155 പേരാണ് മരിച്ചത്. ഈസ്റ്റ് ആംഗ്ലിയയില്‍ 1139 പേരെ രോഗം ബാധിച്ചപ്പോള്‍ 47 പേര്‍ മരിച്ചു. സൗത്ത് ഈസ്റ്റില്‍ 1887 രോഗികളും 91 മരണവും സ്ഥിരീകരിച്ചു. പ്രദേശം തിരിച്ചറിയാത്ത കോവിഡ് ബാധിതരുടെ എണ്ണം 619 ഉം ഇത്തരം ഇടങ്ങളില്‍ മരിച്ചവരുടെ എണ്ണം 595 ഉം ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category