1 GBP =99.10INR                       

BREAKING NEWS

സാമൂഹിക അകലം പാലിച്ചാല്‍ കൊറോണാ വൈറസ് ബാധിച്ചാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കുകയില്ല; എത്ര വൈറസുകള്‍ നിങ്ങളുടെ ഉള്ളില്‍ കയറുന്നു എന്നതാണ് അപകട നിലയെ നിശ്ചയിക്കുന്നത്; മരിച്ചു വീഴുന്ന ആയിരങ്ങളെ കുറിച്ചല്ല, സുഖപ്പെടാത്ത പതിനായിരങ്ങളെ കുറിച്ചാണ് നമ്മള്‍ ആലോചിക്കേണ്ടത്; ആശുപത്രി പോലും കാണാതെ രക്ഷപ്പെടാന്‍ പറ്റുന്ന ഈ കൊറോണാ രോഗത്തെ അറിയാം

Britishmalayali
kz´wteJI³

രോഗം ബാധിച്ചതിനു ശേഷം ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ തടയുന്നതാണ്. അതുപോലെ രോഗം ഗുരുതരമായതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം ഗുരുതരമാകാതെ നോക്കുന്നതാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രണ്ട് പ്രധാന നിയമങ്ങളാണിത്. ഇതിനു രണ്ടിനും ഉതകുന്നതാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അഥവാ സാമൂഹിക അകലം പാലിക്കല്‍ എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം.

സാമൂഹിക ഇടപെടലുകളിലൂടെയാണ് കൊറോണ പകരുന്നത് എന്ന വസ്തുത ഇതിനകം തന്നെ തെളിയിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് ഒരു രോഗിയുടെ അകത്ത് കയറുന്ന വൈറസുകളുടെ എണ്ണം നിയന്ത്രിക്കാനും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സഹായിക്കും എന്നാണ്. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന വൈറസുകളുടെ അളവിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് 19 രോഗത്തിന്റെ രൂക്ഷത വര്‍ദ്ധിക്കുന്നത്. രോഗബാധയുടെ കാഠിന്യം കുറവാണെങ്കില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ എളുപ്പമാണ്. അതുപോലെ, രോഗത്തിന്റെ കാഠിന്യം കൂടുന്നതനുസരിച്ച് അപകട സാധ്യതയും വര്‍ദ്ധിക്കും. അതിനാല്‍ തന്നെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കര്‍ശനമായി പാലിക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ പരിമിതമായ വൈറസുകള്‍ മാത്രം ബാധിച്ചിട്ടുള്ള ഒരാള്‍ക്ക് രോഗബാധിതനായ മറ്റൊരാള്‍ സ്പര്‍ശിച്ച പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെ കൂടുതല്‍ വൈറസുകള്‍ ഉള്ളില്‍ പ്രവേശിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല, പരിമിതമായ തോതില്‍ വൈറസ് ബാധയുള്ള ഒരാളുടെ സ്വയം രോഗപ്രതിരോധ സംവിധാനത്തിന് വൈറസുകളെ എതിരിടാനുള്ള സമയം കൂറ്റുതല്‍ ലഭിക്കുകയും ചെയ്യും.

കൂടുതല്‍ വലിയ തോതിലുള്ള വൈറസുകളുമായി നേരിട്ട് നേര്‍ വരുന്ന സാഹചര്യമുള്ളതുകൊണ്ട് ഡോക്ടര്‍മാര്‍ക്കും പുരോഹിതന്മാര്‍ക്കുമൊക്കെ രോഗബാധയുണ്ടാകുവാനുള്ള സാഹചര്യം വളരെ കൂടുതലാണ് എന്നും ഇവര്‍ പറയുന്നു. ഇറ്റലിയിലെ ഓരോ 1000 രോഗബാധിതരിലും 60 ഡോക്ടര്‍മാരും 60 പുരോഹിതന്മാരും  ആണ് എന്നതും ഈ വാദത്തിന് അടിവരയിടുന്നു.

ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനിലെ പകര്‍ച്ചവ്യാധി വിദഗ്ദനായ പ്രൊഫസര്‍ വെന്‍ഡി ബാര്‍ക്ലേയുടെ അഭിപ്രായത്തില്‍, ശ്വാസകോശത്തെ ബാധിക്കുന്ന ഏത് വൈറസാണെങ്കിലും, രോഗബാധയുടെ കാഠിന്യം ആശ്രയിച്ചിരിക്കുന്നത് ശരീരത്തിനുള്ളില്‍ പ്രവേശിച്ച വൈറസുകളുടെ തോതിന്റെ അടിസ്ഥാനത്തിലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വൈറസിന്റെയും ശരീരത്തിലെ സ്വയം രോഗപ്രതിരോധ സംവിധാനത്തിന്റെയും  സൈനിക ബലം അനുസരിച്ചായിരിക്കും ജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുക. വൈറസിന് സൈനിക ബലം കൂടുതലാണെങ്കില്‍ പരാജയമായിരിക്കും ഫലം.

ഏതൊരു വൈറസും ശരീരത്തില്‍ പ്രവേശിച്ചാല്‍ പെരുകാന്‍ തുടങ്ങും. അത് പ്രകൃതിയുടെ നിയമമാണ്. മാറ്റുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസിന്റെ അളവ് കുറവാണെങ്കില്‍ ഒരു പരിധിക്കപ്പുറം പെരുകുന്നതിനു മുന്‍പേ അവയെ ഇല്ലാതെയാക്കാന്‍ സാധിക്കും. കാരണം അപ്പോള്‍ ശരീരത്തിന്റെ സ്വയം രോഗപ്രതിരോധ സംവിധാനത്തിന് നേരിടേണ്ടി വരുന്ന വൈറസ് സൈന്യത്തിന്റെ ശക്തി തുലോം കുറവായിരിക്കും. ഇമ്പീരിയല്‍ കോളേജിലെ ഡോ. മൈക്കല്‍ സ്‌കിന്നര്‍ പറയുന്നു.

ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കല്ലാതെ സ്വാഭാവികമായും വലിയ അളവിലുള്ള വൈറസുകളുമായി സമ്പര്‍ക്കത്തില്‍ വരുവാനുള്ള സാധ്യത ഇല്ല. സാധാരണക്കാര്‍ വളരെ കൂടിയതോതിലുള്ള സാമൂഹിക ഇടപഴകലുകള്‍ നടത്തുകയോ, രോഗബാധിതരുമായി അടുത്തിടപഴകുകയോ ചെയ്യാതെ വലിയൊരു തോതിലുള്ള വൈറസ് ബാധ ഉണ്ടാകുകയുമില്ല. ഇവിടെയാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ പ്രാധാന്യം.

ഒരാളില്‍ നിന്നും നിശ്ചിത അകലം പാലിച്ചു നില്‍ക്കുമ്പോള്‍, അയാളുടെ ചുമയിലൂടെയോ തുമ്മലിലൂടെയോ പുറത്തുവരുന്ന വൈറസുകള്‍ സ്വന്തം ശരീരത്തില്‍ പ്രവേശിക്കുവാനുള്ള സാധ്യത കുറയും. ഇനി പ്രവേശിക്കുകയാണെങ്കില്‍ തന്നെ വളരെ ചെറിയ അളവില്‍ മാത്രമേ പ്രവേശിക്കുകയുള്ളു. ഇതിനെ ചെറുക്കാന്‍ നമ്മുടെ സ്വാഭാവിക രോഗ പ്രതിരോധ സംവിധാനത്തിന് കഴിയുകയും ചെയ്യും. ശരീരത്തിനുള്ളില്‍ വൈറസിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നത് രോഗിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഭീഷണിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category