1 GBP = 93.00 INR                       

BREAKING NEWS

695 രോഗികളും 16 മരണങ്ങളുമായി ഇസ്രയേലും കൊറോണാ ബാധിത രാജ്യങ്ങളുടെ പട്ടികയില്‍; നൂറോളം പേരുടെ നില അതീവ ഗുരുതരം; സഹായിക്ക് പോസിറ്റീവ് ആയതോടെ ബെഞ്ചമിന്‍ നേതന്യാഹുവിനേയും ക്വാറന്റൈന്‍ ചെയ്തു; ലോകം കുലുങ്ങിയാലും കുലുങ്ങാത്ത ഇസ്രയേലിനേയും കൊറോണ പിടികൂടുമ്പോള്‍

Britishmalayali
kz´wteJI³

യുദ്ധം എന്നും ഇസ്രയേലിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. ജന്മമെടുത്ത അന്നുമുതല്‍ പലശത്രുക്കളോടും പടവെട്ടി ജയിച്ചാണ് ഇന്നും ഇസ്രയേല്‍ നിലനില്‍ക്കുന്നത്. ആധുനിക ലോകത്തിലെ ഒരുവിധം പ്രതിബന്ധങ്ങളൊന്നും ഇസ്രയേലിന് ബാധകമാകാറില്ല. അവരുടെ കൂര്‍മ്മബുദ്ധിയും ശാസ്ത്ര സാങ്കേതിക രംഗത്തെ മികവും, പലര്‍ക്കും അസാദ്ധ്യമായ കാര്യങ്ങള്‍ വരെ അവര്‍ക്ക് സാദ്ധ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അതൊക്കെ വെറും പഴങ്കഥകളാവുകയാണ് കൊറോണക്ക് മുന്നില്‍.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹുവിന്റെ സഹായി ഉള്‍പ്പടെ 4695 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ലോകത്തിലെ ഏറ്റവും കടുത്ത നിയന്ത്രണങ്ങളുമായി ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ് ഇസ്രയേല്‍. സ്വന്തം വീടിനു വെളിയില്‍ നൂറുമീറ്ററിലധികം ദൂരം നടന്നുപോകുവാന്‍ പോലുമനുവദിക്കാത്തത്ര കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം ശേഖരിക്കുവാനല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല.

4695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗത്തിനും നേരിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളു. 80 പേര്‍ക്കാണ് ഗുരുതര രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത് ഇതില്‍ 63 പേര്‍ വെന്റിലേറ്ററിലാണെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച 638 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഇസ്രയേലിലെ രോഗബാധിതരുടെ എണ്ണം 4000 കവിഞ്ഞ്, മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്തില്‍ പതിനൊന്നാം സ്ഥാനത്ത് എത്തിയത്. ഇതില്‍ 134 പേര്‍ ഇതിനകം രോഗവിമുക്തി നേടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതുവരെ 16 മരണം രേഖപ്പെടുത്തിയ ഇസ്രയേലില്‍ മരിച്ചവരില്‍ 13 പേര്‍ 70 വയസ്സില്‍ കൂടുതലുള്ളവരാണ്. 82 കാരനായ ഒരു ഇസ്രയേലി പൗരന്‍ കഴിഞ്ഞ ദിവസം ഇറ്റലിയില്‍ മരിച്ചിരുന്നു. ഇപ്പോള്‍ രോഗം ഗുരുതരാവസ്ഥയില്‍ ഉള്ളവരില്‍ 20 വയസ്സുള്ള, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കഠിനമായ ശ്വാസതടസ്സമുള്ളതിനാല്‍ അയാളെ മരുന്നു നല്‍കി അബോധാവസ്ഥയില്‍ കിടത്തിയിരിക്കുകയാണെന്നും പറയുന്നു.

ഇത് വളരെ പ്രയാസമേറിയ കാര്യമാണെങ്കിലും ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നാണ് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ മാനേജ്മെന്റ് തലവന്‍ ഡോ. വെറേഡ് എസ്ര  പറയുന്നു. ഏകദേശം 2864 വെന്റിലേറ്ററുകള്‍ രാജ്യത്ത് ലഭ്യമാണെന്നാണ് മന്ത്രാലയം അവകാശപ്പെടുന്നത്. വെന്റിലേറ്റര്‍ ആവശ്യമായത്ര ഗുരുതരമായ രോഗികളുടെ എണ്ണം തീരെ കുറവായതിനാല്‍ ഇപ്പോള്‍ ഭയക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും മന്ത്രാലയത്തിന്റെ വക്താവ് കൂട്ടിച്ചേര്‍ത്തു. സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഇസ്രയേലി ജനത കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ തന്നെ വീടുകളില്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category