1 GBP = 92.50 INR                       

BREAKING NEWS

മദ്യം വേണ്ടവര്‍ ഇനി പോകേണ്ടത് ആശുപത്രിയില്‍! ഒപി ടിക്കറ്റ് എടുത്ത് ഓര്‍ഡര്‍ നല്‍കേണ്ടത് ഡോക്ടര്‍ക്കും; പരിശോധനയില്‍ വിത്ഡ്രോവല്‍ സിന്‍ഡ്രമുണ്ടെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രം കുറിപ്പടി നല്‍കണം; അതു കിട്ടിയാല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നേരെ ഓടേണ്ടത് എക്സൈസ് ഓഫീസിലേക്കും; നിശ്ചിത ഫോറത്തില്‍ സാക്ഷ്യപത്രം നല്‍കിയാല്‍ പാസ് കിട്ടും; ഇത് ബിവറേജസില്‍ കൊടുത്താല്‍ കുടിക്കാന്‍ മദ്യവും കിട്ടും; മരുന്നിന് പകം മദ്യം കുറിക്കില്ലെന്ന് ഡോക്ടര്‍മാരും; കോവിഡ് കാലത്തെ 'മദ്യപരീക്ഷണം' വിവാദത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് ഒരാള്‍ മാത്രമാണ്. എന്നാല്‍ കൊറോണക്കാലത്തെ ലോക് ഡൗണില്‍ മദ്യശാലകള്‍ അടച്ചപ്പോള്‍ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തത് ആറു പേരും. ഈ സാഹചര്യത്തിലാണ് മദ്യത്തിന് ഡോക്ടറുടെ കുറുപ്പിടയുണ്ടെങ്കില്‍ എക്സൈസ് മദ്യം കൊടുക്കുന്ന പദ്ധതിയുമായി സര്‍ക്കാരെത്തുന്നത്. ഈ തീരുമാനം വലിയ വിവാദങ്ങള്‍ക്കും ഇട നല്‍കിയിട്ടുണ്ട്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാറുകളും മദ്യശാലകളും പൂട്ടിയ സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികളായ ചിലര്‍ക്ക് പ്രശ്നങ്ങളുണ്ടാകുകയും ചിലര്‍ ആത്മഹത്യ ചെയ്തെന്നുമുള്ള വിലയിരുത്തലിലാണ് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ കുറിപ്പടി നല്‍കില്ലെന്നും അതിന്റെ പേരില്‍ എന്ത് നടപടി വന്നാലും നേരിടുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി. നടപടി എടുത്താല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. ഐ.എം.എയും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ആല്‍ക്കഹോള്‍ വിത്ഡ്രോവല്‍ ലക്ഷണങ്ങളുള്ളവര്‍ ഇ.എസ്ഐ അടക്കമുള്ള പി.എച്ച്.സി, എഫ്.എച്ച്.സി, ബ്ലോക്ക് പി.എച്ച്.സി-സി.എച്ച്.സി, താലൂക്ക് ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്പെഷാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ഒ.പി ടിക്കറ്റ് എടുത്ത് പരിശോധനക്ക് വിധേയരാകണം. പരിശോധിക്കുന്ന ഡോക്ടര്‍ പ്രസ്തുത വ്യക്തി ആല്‍ക്കഹോള്‍ വിത്ഡ്രോവല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നല്‍കിയാല്‍ നിശ്ചിത അളവില്‍ മദ്യം നല്‍കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഡോക്ടര്‍ നല്‍കുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്-സര്‍ക്കിള്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഹാജരാക്കണം. ഈ രേഖയോടൊപ്പം ആധാര്‍, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസില്‍നിന്ന് മദ്യം അനുവദിക്കണം. ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കരുത് എന്നും ഉത്തരവിലുണ്ട്. പാസിന്റെ വിവരം ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

മദ്യം നല്‍കുന്നതിന് ബിവറേജസ് കോര്‍പറേഷന്‍ എം.ഡി നടപടി സ്വീകരിക്കണം. ഇതിനായി ഔട്ട്ലെറ്റുകള്‍ തുറക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്. പാസ് അടിസ്ഥാനപ്പെടുത്തി വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് നിത്യേന എക്സൈസ് വകുപ്പിനെ അറിയിക്കണമെന്നും വിതരണം ചെയ്യുന്ന പാസില്‍ ക്രമക്കേടോ ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്ന് എക്സൈസ് ഐ.ടി സെല്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

അബ്കാരി ചട്ടങ്ങള്‍ പ്രകാരം അനുവദനീയമായ മദ്യം നല്‍കാമെന്നാണ് ഉത്തരവിലുള്ളത്. ചട്ടമനുസരിച്ച് ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്നത് 3 ലീറ്ററാണ്. മദ്യം വാങ്ങുന്നയാള്‍ ഇതു വില്‍പന നടത്തുന്നതടക്കമുള്ള ക്രമക്കേടുകള്‍ തടയുന്നതിന് ഉത്തരവില്‍ നിര്‍ദ്ദേശമില്ല. നേരത്തേ സര്‍ക്കാര്‍ ഈ തീരുമാനം എടുത്തപ്പോള്‍ ഡോക്ടര്‍മാരുടെ സംഘടന എതിര്‍ത്തിരുന്നു. മരുന്നിനു പകരം മദ്യം പറ്റില്ലെന്നാണ് നിലപാട്. ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ഇന്നലെ വീണ്ടും ചര്‍ച്ച നടത്തിയ ശേഷമാണ് ഉത്തരവിറക്കിയത്. ഇപ്പോഴും ഡോക്ടര്‍മാരുടെ സംഘടനകള്‍ തീരുമാനത്തെ എതിര്‍ക്കുകയാണ്.

മദ്യശാലകള്‍ അടച്ചതോടെ വ്യാജ വാറ്റ് കൂടിയിട്ടുണ്ട്. ഇടുക്കിയില്‍ അതിര്‍ത്തി മേഖലയില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീയില്‍ ദൃശ്യമായത് വ്യാജ വാറ്റ് കേന്ദ്രങ്ങള്‍. രാമക്കല്‍മേട്ടില്‍ പുറമ്പോക്ക് ഭൂമിയില്‍ ഒളിപ്പിച്ചിരുന്ന 600 ലിറ്റര്‍ കോട നശിപ്പിച്ചു. ലോക് ഡൗണ്‍ പശ്ചാതലത്തില്‍ ചാരായ നിര്‍മ്മാണം തടയുന്നതിനായി അതിര്‍ത്തി മേഖലകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖലകളായ രാമക്കല്‍മേട്, കമ്പംമെട്ട്, ചെല്ലാര്‍ കോവില്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങള്‍ സജീവമായതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം അണക്കരയിലെ റിസോര്‍ട്ടില്‍ നിന്ന് കോടയും വാറ്റുപകരണങ്ങളും തോക്കും കണ്ടെടുത്തിരുന്നു.

അതിര്‍ത്തിയിലെ വന മേഖല, കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം. പല മേഖലകളും എളുപ്പത്തില്‍ എത്തിച്ചേരാനാവാത്തതാണെന്നതും കുറ്റിക്കാടുകളും മുള്‍ച്ചെടികളും നിറഞ്ഞ ദുര്‍ഗഡ പ്രദേശങ്ങളാണെന്നതും പരിശോധനകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാമക്കല്‍മേട് ബംഗ്ലാദേശ് കോളനിക്ക് സമീപം കോട സൂക്ഷിച്ചിരിക്കുന്നതായി എക്‌സൈസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. ഇത് എവിടെ എന്നത് കണ്ടെത്തുക ദുഷ്‌കരമായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മേഖലയില്‍ പടര്‍ന്ന് പിടിച്ച കാട്ട് തീയെ തുടര്‍ന്നാണ് കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന കോട ദൃശ്യമായത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സതീഷ് കുമാര്‍ ഡി, പ്രകാശ്, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എംപി, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ശശീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോര്‍ജ് വി. ജോണ്‍സണ്‍, ജസ്റ്റിന്‍ പി.സി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category