1 GBP = 92.50 INR                       

BREAKING NEWS

ഉച്ചയ്ക്ക് ചോറു വേണ്ടാ... ചപ്പാത്തി മതി.. പരിപ്പ് കറിയക്ക് രുചി പോരാ.. മറ്റെന്തെങ്കിലും കറികൂടി വേണം... രാവിലെ കിട്ടിയ ചപ്പാത്തി കഴിച്ചിട്ട് വിശപ്പ് മാറിയില്ല: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ചത് സംഘര്‍ഷമുണ്ടാക്കി കേരളത്തെ അപമാനിക്കാന്‍ തന്നെ; സംഘര്‍ഷം ഒഴിവാക്കാന്‍ താമസക്കാരുടെ എണ്ണം കുറയ്ക്കും; പെരുമ്പാവൂരിലെ ഭായി ലഹളയ്ക്ക് പിന്നിലും തീവ്ര സംഘടനകള്‍; പായിപ്പാട്ടെ അനുഭവത്തില്‍ എടുക്കുക അതിശക്തമായ മുന്‍കരുതല്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പെരുമ്പാവൂര്‍: പാലക്കാട്ടുതാഴം ബംഗ്ലാദേശ് കോളനിയില്‍ താമസക്കാരുടെ എണ്ണം കുറയ്ക്കാന്‍ ജില്ലാഭരണകൂടം കര്‍മ്മപദ്ധതി തയ്യാറാക്കുന്നു. 500 പേരെ ഇവിടെ നിലനിര്‍ത്തി ബാക്കിയുള്ളവരെ തല്‍ക്കാലം സമീപത്തെ സ്്കൂളുകളിലേയ്ക്ക് മാറ്റി താമസിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മൂവാറ്റുപുഴ ആര്‍ ഡി സാബു കെ ഐസക് മറുനാടനോട് വ്യക്തമാക്കി. ഡിജിപി ലോക്നാഥ് ബെഹ്റയും ഇവിടെ സന്ദര്‍ശനം നടത്തും.

ജില്ലയില്‍ത്തന്നെ ഏറ്റവും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബംഗ്ലാദേശ് കോളനി. 1700-ല്‍പ്പരം കുടംബങ്ങളിലായി 3000 ത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇന്നലെ ഇവിടെ സംജാതമായ സംഘര്‍ഷാവസ്ഥ അധികൃതരുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് കാര്യമായ പ്രശ്‌നങ്ങളില്ലാതെ പരിഹരിക്കാനായത്.

ഉച്ചയ്ക്ക് ചോറു വേണ്ടാ... ചപ്പാത്തി മതി, പരിപ്പ് കറിയക്ക് രുചി പോരാ.. മറ്റെന്തെങ്കിലും കറികൂടി വേണം, രാവിലെ കിട്ടിയ ചപ്പാത്തി കഴിച്ചിട്ട് വിശപ്പ് മാറിയില്ല എന്നുതുടങ്ങി ഭക്ഷണക്കാര്യത്തിലെ അപര്യപ്തതകള്‍ ചൂണ്ടിക്കാട്ടിയാണ് ലോക് ഡൗണ്‍ ലംഘിച്ച് ഇവിടെ അതിഥിത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് അധികൃതര്‍ക്ക് സംശയം.

ഇവിടുത്തെ ഭായിലഹള ആരുടെയെങ്കിലും സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം ആയിരുന്നോ എന്ന് ജില്ലാഭരണകൂടത്തിനും പൊലീസിനും സംശമുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചതായും ആര്‍ ഡി ഒ വ്യക്തമാക്കി. പായിപ്പാട് ഭായിമാരെ ലഹളയ്ക്ക് ഇറയ്ക്കിയതില്‍ പുറമെ നിന്നുള്ള ഇടപെടല്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് കളക്ടര്‍ എത്തുന്നതിന് തൊട്ടുമുമ്പെ ബംഗ്ലാദേശ് കോളനിയില്‍ താമസക്കാര്‍ ഭക്ഷണക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരോട് മുറികളിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. അതിഥി തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് തങ്ങളെ ആക്രമിക്കുമോ എന്നുപോലും ആദ്യം ഇവിടെയെത്തിയ പൊലീസ് സംഘം ഭയപ്പെട്ടിരുന്നു. പെരുമ്പാവൂര്‍ സി ഐ യുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അതിഥി തൊഴിലാളികള്‍ രോക്ഷപ്രകടനം അവസാനിപ്പിച്ച്ത്. സംസ്ഥാനത്ത് ആദ്യാമിയി അതിഥി ത്തൊഴിലാളികള്‍ക്ക് മാത്രമായി സാമൂഹിക അടുക്കള തുറന്നത് ഇവിടെ ആയിരുന്നു. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കളക്ടര്‍ എസ് സുഹാസ് ഇന്നലെ ഉച്ചകഴിഞ്ഞ് എത്തുമെന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് കിച്ചന്‍ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ല. കേരള ശൈലിയില്‍ ഒരുക്കിയ ഭക്ഷണത്തിന് സ്വാദ് പോരാ,കറി ഒന്നുപോരാ, മറ്റെന്തെങ്കിലും കൂടി വേണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അന്തേവാസികള്‍ സംഘടിച്ചത്. വീടുകളിലേയ്ക്ക് പോകണമെന്നും സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഇവരില്‍ പരലരും ആവശ്യപ്പെട്ടിരുന്നു. നാട്ടിലേയ്ക്കയക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലന്നും ഭക്ഷണക്കാര്യത്തിലെ പരാതികള്‍ പരിഹരിക്കാമെന്നും അനുനയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രി സുനില്‍ക്കുമാര്‍ അറിയിച്ചു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ ഈ വിവരം മൈക്കിലൂടെ അറിയിക്കുകയും ചെയ്തു.ഇതിന് ശേഷം കോളനിപ്പരിസരത്ത് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.

ഇതൊടൊപ്പം തന്നെ ഇവിടുത്തെ സാമൂഹിക അടുക്കള ഏറ്റെടുത്ത് നടത്താന്‍ കുന്നത്തുനാട് തഹീല്‍ദാരെ ചുമതലപ്പെടുത്തിയതായി കളക്ടറുടെ അറിയിപ്പുമെത്തി. അതിഥി തൊഴിലാളികള്‍ക്കായി മാറ്റിപ്പാര്‍പ്പിക്കുന്ന സ്‌കൂളുകളിലും സാമൂഹിക അടുക്കള ആരംഭിക്കുന്നതിനാണ് അധികൃതര്‍ ആലോചിക്കുന്നത്. ബംഗ്ലാദേശ് കോളനിയിലെ ഇവരുടെ താമസസൗകര്യം അപര്യപ്തമാണെന്നുള്ള വിലയിരുത്തലിലാണ് അധികൃതര്‍ മാറ്റിപാര്‍പ്പിക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുള്ളത്.

ഇവിടെ ചെറിയ മുറികളില്‍ 8 ഉം 10 ഉം പേരൊക്കെ താമസിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. കോവിഡ് വൈറസ് ബാധ ഒഴിവാക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ഇവിടെ നടപ്പിലാകുന്നില്ലന്നും അധികതര്‍ക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇവിരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്. ഏതാനും ദിവസം മുമ്പും കോളനിയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഭക്ഷണം കിട്ടുന്നില്ലന്നും നാട്ടില്‍ പോകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

ഇതെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്, ജില്ലാപൊലീസ് മേധാവി കെ കാര്‍ത്തിക്്, മൂവാറ്റുപുഴ ആര്‍ ഡി ഒ സാബു കെ ഐസക് എന്നിവര്‍ സ്ഥലത്തെത്തി, പ്രശ്‌നങ്ങള്‍ ചര്‍ച്ചെ ചയ്ത് പരിഹരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ കോളനിയില്‍ത്തന്നെ അധികൃതരുടെ നിയന്ത്രണത്തില്‍ ഇവിടെ സാമൂഹിക അടുക്കള പ്രവര്‍ത്തനം ആരംഭിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category