1 GBP = 92.50 INR                       

BREAKING NEWS

മാര്‍ച്ചിലെ ശമ്പളം ഏപ്രിലില്‍ നല്‍കുക തന്നെ അസംഭവ്യം; നാളെ ശമ്പളം കിട്ടിയാലും മെയ് മാസത്തില്‍ കിട്ടുമെന്നതിന് ഒരു ഉറപ്പുമില്ല; ലോക് ഡൗണ്‍ തുടരുന്നതിനാല്‍ ശമ്പളം നല്‍കാനുള്ള പണം ഖജനാവില്‍ ഉണ്ടാവില്ലെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി; സംസ്ഥാനം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്; കൊറോണയിലെ 22000 പാക്കേജില്‍ ജീവനക്കാരുടെ ഒരു മാസ ശമ്പളം പിടിച്ചെടുത്ത് സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്നത് 2200 കോടി; 2020ലെ സാലറി ചലഞ്ചിന് കാരണം പണമില്ലായ്മ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡു കാലത്തെ സാലറി ചലഞ്ച് ഖജനാവില്‍ പണമില്ലാത്തതു കൊണ്ട് തന്നെ. അവധിയില്ലാതെ വീട്ടിലിരിക്കുന്ന മാസത്തെ ശമ്പളം സര്‍ക്കാരിന് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുന്നതും ഇതുകൊണ്ടാണ്. ഏതായാലും കൊറോണക്കാലത്ത് ജീവനക്കാര്‍ക്ക് കടമെടുത്ത് ശമ്പളം നല്‍കാന്‍ ധനവകുപ്പ് തയ്യാറല്ല. ഇതോടെ അടുത്ത മാസം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാനാണ് സാധ്യത. മാര്‍ച്ച് മാസത്തിലെ ശമ്പളമാണ് ഏപ്രിലില്‍ നല്‍കേണ്ടത്. ഇത് എങ്ങനേയും നല്‍കുമെന്നാണ് സൂചന. എന്നാല്‍ ഏപ്രില്‍ മാസത്തിലെ ശമ്പളം മേയില്‍ നല്‍കുക വെല്ലുവിളിയാണ്. 20,000 കോടിയുടെ പാക്കേജാണ് കൊറോണ പ്രതിരോധത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ലഭിച്ചാല്‍ 2200 കോടിയെങ്കിലും സ്വരൂപിക്കാനാകും.

ഏപ്രില്‍ മാസത്തിലും ശമ്പളം കിട്ടുമോ എന്ന് ജീവനക്കാര്‍ക്ക് ഉറപ്പില്ല. ഏപ്രില്‍ 14 വരെ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജീവനക്കാരുടെ സംഘടനകളെ അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നല്‍കാനാവില്ല. മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടാണ് സാലറി ചലഞ്ചിന് സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതെന്നാണ് സൂചന. ഇതിലൂടെ ഒരു മാസത്തെ ശമ്പളം കൊടുക്കാതെ രക്ഷപ്പെടാം.

കോവിഡില്‍ ലോക് ഡൗണ്‍ വന്നതോടെ നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതായത് കോവിഡ് മാസത്തെ ഖജനാവിലേക്കുള്ള നഷ്ടം കുറയ്ക്കാനുള്ള നടപടി. ഇതിനോട് ജീവനക്കാര്‍ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ വെട്ടിലാകുമെന്ന അവസ്ഥയിലാണ്. കോവിഡ് പോയാലും മാസങ്ങള്‍ എടുത്ത് മാത്രമേ സാമ്പത്തികം അനുകൂലമാകൂ. കച്ചവടവും മറ്റും തിരിച്ചു കയറാന്‍ പിന്നേയും മാസങ്ങള്‍ എടുക്കും.

സാലറി ചലഞ്ചിനെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. ഒരു മാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേല്‍പിക്കരുതെന്നും എല്ലാവര്‍ക്കും അവരാല്‍ സാധിക്കുന്നത്ര ദിവസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ അവസരം ഒരുക്കണമെന്നും യുഡിഎഫ് സംഘടനകള്‍ ആവശ്യപ്പെട്ടു. എത്ര നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, സാമ്പത്തിക ശേഷി പോലെ എന്ന് അവര്‍ മറുപടി നല്‍കി. ഒരു മാസത്തെ ശമ്പളം നല്‍കുന്നവരില്‍ നിന്നു പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകള്‍ നിര്‍ദ്ദേശിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും അവര്‍ താല്‍പര്യപ്പെടുന്ന തുക നല്‍കാനുള്ള അവസരം വേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

കോവിഡ് പ്രതിരോധത്തിനായി ആരോഗ്യരംഗത്തു സര്‍ക്കാരിനു വലിയ ചെലവുണ്ടെന്നും എല്ലാവര്‍ക്കും സൗജന്യ റേഷനും കിറ്റും നല്‍കുന്നതിനു നല്ല സാമ്പത്തിക ബാധ്യത വരുമെന്നും സംഘടനാ നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു. ഇത് ജീവനക്കാര്‍ക്കും കിട്ടുമെന്ന സൂചനകളാണ് മുഖ്യമന്ത്രി വാക്കുകളില്‍ ഒളിപ്പിച്ചു വച്ചത്. ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് ഗഡുക്കളായി നല്‍കാനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷം സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചതും സര്‍ക്കാരിന് പ്രതീക്ഷയാണ്. സര്‍ക്കാരിനെ എല്ലാവരും സഹായിക്കേണ്ട ഘട്ടമാണിത്. സാലറി ചലഞ്ചുമായി എല്ലാ ജീവനക്കാരും സഹകരിക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളോടെല്ലാം ആവശ്യപ്പെട്ടിട്ടുള്ളത്. ഒരുമാസത്തെ മുഴുവന്‍ ശമ്പളവും നിര്‍ബന്ധമായും വേണമെന്ന ആവശ്യം പലരെയും ബുദ്ധിമുട്ടിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞിട്ടുണ്ട്. അക്കാര്യം സര്‍ക്കാരും പരിഗണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയസമയത്ത് ഭൂരിപക്ഷം ജീവനക്കാരും ശമ്പളംനല്‍കാന്‍ തയ്യാറായി. സമാന അഭ്യര്‍ത്ഥനയാണ് ജീവനക്കാരുടെ മുന്നില്‍ വെച്ചിട്ടുള്ളത്. ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണമെന്നാണോ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന ചോദ്യത്തിന് ഇപ്പോഴത്തെ സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതല്ലേ, അതിലൊരു ഭിന്നാഭിപ്രായം ആര്‍ക്കും ഉണ്ടാകില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്തെ സാലറി ചലഞ്ചില്‍ ഒരുമാസത്തെ ശമ്പളത്തില്‍ കുറവുതുക സര്‍ക്കാര്‍ വാങ്ങിയിരുന്നില്ല. ഇത്തവണ അങ്ങനെയാകരുതെന്നും ഒരുമാസത്തെ ശമ്പളത്തെക്കാള്‍ കുറഞ്ഞ തുകയാണെങ്കിലും വാങ്ങണമെന്നും സംഘടനാനേതാക്കള്‍ നിര്‍ദ്ദേശിച്ചു. 2018-ലെ പ്രളയാനന്തരം സാലറി ചാലഞ്ചിനായി സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

പ്രതിപക്ഷസംഘടനകള്‍ ശക്തമായ എതിര്‍പ്പാണ് അന്നുയര്‍ത്തിയത്. ഇക്കുറി സ്ഥിതിഗതികള്‍ കുറച്ചുകൂടി സര്‍ക്കാരിന് അനുകൂലമാണ്. അതിനാല്‍ത്തന്നെ സംഘടനകളൊന്നും കാര്യമായ എതിര്‍പ്പറിയിച്ചില്ല. ശമ്പളം മുടങ്ങാനുള്ള സാധ്യത ഏറെയാണെന്ന് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷ സംഘടനകളും കരുതലോടെ പ്രതികരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category