1 GBP = 92.70 INR                       

BREAKING NEWS

തോന്നയ്ക്കല്‍ ആശുപത്രിയില്‍ എത്തിയത് ജലദോഷ പനിയുമായി; വെഞ്ഞാറമൂട് ഗോകുലത്തിലെ ചികില്‍സ ഫലിക്കാതെ വന്നപ്പോള്‍ 23ന് മെഡിക്കല്‍ കോളേജില്‍ എത്തി; ശ്വാസ കോശ രോഗവും വൃക്ക തകരാറും സ്ഥിതി വഷളാക്കി; വെന്റിലേറ്ററില്‍ കിടത്തി ആവുന്നത്ര ശ്രമിച്ചിട്ടും അബ്ദുള്‍ ആസീസിനെ രക്ഷിക്കാനാവാത്ത നിരാശയില്‍ ഡോക്ടര്‍മാര്‍; കല്യാണത്തിനും പള്ളിയിലും എല്ലാം സജീവമായ നാട്ടുകാരുടെ പ്രിയങ്കരനായ എ എസ് ഐയ്ക്ക് കൊറോണ കിട്ടിയത് എങ്ങനെ എന്ന് അറിയാത്തത് ആശങ്ക; തിരുവനന്തപുരത്തെ പോത്തന്‍കോട്ട് അതീവ ജാഗ്രതയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പോത്തോന്‍കോട്ടെ അബ്ദുള്‍ അസീസ് കൊറോണ ബാധിച്ച് മരിക്കുമ്പോള്‍ ഭീതിയിലാകുന്നത് തലസ്ഥാന ജില്ല. അബ്ദുള്‍ അസീസിന് വൈറസ് എങ്ങനെ വന്നു എന്ന് കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പോത്തന്‍കോട് ഭീതിയിലാണ്. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് വൈറസ് ബാധിച്ചതെന്നാണ് വിലയിരുത്തല്‍. മരിച്ചയാള്‍ വിദേശത്ത് യാത്ര ചെയ്തിട്ടില്ല. കൊറോണ രോഗികളുമായി അടുത്ത് ഇടപെഴുകിയിട്ടില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം. തിരുവനന്തപുരത്ത് അറിയാത്തെ ആര്‍ക്കോ വൈറസ് ഉണ്ടെന്നാണ് അസീസിന്റെ മരണം നല്‍കുന്ന സൂചന. സമൂഹ വ്യാപനത്തിന്റെ കരുതല്‍ വേണ്ട സാഹചര്യമാണ് ഈ മരണം ഉണ്ടാക്കുന്നത്.

മാര്‍ച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 വരെ ഇദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മാര്‍ച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്. നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു, അതേ ദിവസവും മാര്‍ച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.

മാര്‍ച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും 69-കാരന്‍ പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാള്‍ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളില്‍ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിദ്ദേശിച്ചിട്ടുണ്ട്. അസീസിനെ അതീവ ഗുരുതരാവസ്ഥയിലാണ് മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. അതുകൊണ്ട് തന്നെ ഇയാളുമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ ആശയ വിനിമയവും നടന്നിട്ടില്ല. അതുകൊണ്ട് കൂടി സഞ്ചാര വഴി കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് ഉയരുന്ന സംശയം. വെറുമൊരു ജലദോഷ പനിയായാണ് അസീസിന് രോഗമെത്തിയത്. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം തുറന്ന പുസ്തകവുമാണെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ കൊറോണയെത്തിയത് കണ്ടെത്താനാവാത്തത് ആശങ്ക നല്‍കുന്നു.

മാര്‍ച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും 69കാരന്‍പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാള്‍ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളില്‍ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിദ്ദേശിച്ചിട്ടുണ്ട്. ഇയാളെ ചികിത്സിച്ച നാല് ഡോക്ര്‍മാര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് ഇതുവരെ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. തോന്നയ്ക്കലിലുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയെത്തി. അവിടെവെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ക്കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും മൃതദേഹം സംസ്‌കരിക്കുക.

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില കഴിഞ്ഞ രണ്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. ശ്വാസ കോശ സംബന്ധമായും വൃക്ക സംബന്ധമായും ഇദ്ദേഹത്തിന് അസുഖങ്ങളുണ്ടായിരുന്നു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. നില തൃപ്തികരമല്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെ രണ്ടാമത്തെ കോവിഡ് മരണമാണ് അസീസിന്റേത്. ആദ്യത്തേതുകൊച്ചിയിലായിരുന്നു. അവിടെ മരിച്ചയാളുടെ സഞ്ചാര പഥം വ്യക്തമാണ്. അദ്ദേഹം ദുബായില്‍ നിന്ന് എത്തിയ വ്യക്തിയായിരുന്നു. അതുകൊണ്ട് സമൂഹ വ്യാപനത്തിന്റെ സാധ്യതകളെ ചെറുക്കാന്‍ സര്‍ക്കാരിനായി. എന്നാല്‍ അസീസിന്റെ കാര്യത്തില്‍ അത് കഴിയാത്തതാണ് പ്രതിസന്ധി.

ഇത് കാരണം പോത്തന്‍കോട് ആകെ ആശങ്കയിലാണ്. മരിച്ചയാളുമായി അടുത്തിടപെഴുകിയവരെല്ലാം നിരീക്ഷണത്തിലേക്ക് പോകും. ഇവിടെ സര്‍ക്കാര്‍ നിയന്ത്രണവും ശക്തമാക്കും. ലോക് ഡൗണ്‍ അതിശക്തമായി നടപ്പാക്കാനാണ് തീരുമാനം. പിഎച്ച്സിയിലാണ് ഇദ്ദേഹം ആദ്യം രോഗലക്ഷണങ്ങളുമായി എത്തിയത്. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ തിരികെ വിട്ടു. നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാത ആരോ?ഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു, അതേ ദിവസവും മാര്‍ച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category