1 GBP = 93.00 INR                       

BREAKING NEWS

കുര്‍ബാനയും നിസ്‌കാരവും പൂജയും വേണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ മതവികാരം പൊട്ടിയവര്‍ ഇനിയെങ്കിലും കണ്ണ് തുറന്നു കാണൂ; കൊറോ ണക്കാലത്ത് നിസ്സാമുദ്ദീനിലെ ആലമി മര്‍കസി ബംഗ്ളെവാലി മസ്ജിദില്‍ എത്തിയവര്‍ രോഗ വാഹകരായത് അനേകം സംസ്ഥാനങ്ങളിലേക്ക്; മര്‍ക്കസില്‍ പങ്കെടുത്ത ആറു പേര്‍ തെലുങ്കാനയില്‍ മരിച്ചതോടെ കണ്ണും പൂട്ടി ഓടുന്നത് ആയിരങ്ങള്‍; നിസാമുദ്ദീന്‍ ഇന്ത്യയിലെ സമൂഹ വിപത്തിന്റെ എപ്പി സെന്ററാകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ സമീപത്തെ മര്‍കസില്‍ തബ് ലീഗ് ജമാഅത്തിന്റെ പ്രാര്‍ത്ഥന ഇന്ത്യയെ ആശങ്കപ്പെടുത്തുകയാണ്. ഇവിടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ തെലുങ്കാനയില്‍ മരിച്ചതോടെയാണ് ഇത്. എല്ലാവര്‍ക്കും കൊറോണയായിരുന്നു. ഇത് രാജ്യത്തെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പലര്‍ക്കും രോഗ ലക്ഷണവും ഉണ്ട്. അതായതുകൊറോണ എത്തിയ ശേഷം ഡല്‍ഹിയില്‍ നടന്ന ഈ ഒത്തുചേരല്‍ കൊറോണ വ്യാപനത്തിന്റെ സാധ്യത കൂട്ടുകയാണ്. വിദേശികള്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. ഇവരെല്ലാം ഇന്ന് കോവിഡ് സംശയ നിഴലിലാണ്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് നിസ്സാമുദ്ദീന്‍.


'ആലമി മര്‍കസി ബംഗ്ളെവാലി' മസ്ജിദില്‍ തബ്ലീഗ് സംഗമത്തില്‍ പങ്കെടുത്തവര്‍ക്കാണ് കൊറോണ ഭീഷണി. ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് പ്രാര്‍ത്ഥനയില്‍ ഭീഷണി എത്തിയത്. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് ഇവിടെ പ്രാര്‍ത്ഥന ചടങ്ങ് നടന്നത്. ഈ പരിപാടിയില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളി അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. കൊറോണക്കാലത്തായിരുന്നു ഇവിടെ ആയിരങ്ങള്‍ തടിച്ചു കൂടിയത്.

കുര്‍ബാനയും നിസ്‌കാരവും പൂജയും വേണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ മതവികാരം പൊട്ടിയവര്‍ക്ക് ഇതൊരു ഉദാഹരണമാണ്. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യയും വേദനിക്കും. നിസാമുദ്ദീനിലെ ഈ പള്ളി ഇന്ത്യയിലെ സമൂഹ വിപത്തിന്റെ എപ്പിക് സെന്ററാകുമോ എന്ന ആശങ്കയിലാണ് കേന്ദ്ര സര്‍ക്കാരും. ഡല്‍ഹിയില്‍ ഇതാദ്യമായി കൂട്ട കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ തബ്ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ ആസ്ഥാനം അടച്ച പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു. തബ്ലീഗ് സംഗമത്തില്‍ പങ്കെടുത്ത ഒരാള്‍ തമിഴ്നാട്ടിലും മറ്റൊരാള്‍ കശ്മീരിലും മരിക്കുകയും ആന്‍ഡമാനില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെതിട്ടുണ്ട്.

മര്‍കസിന്റെ പരിസരത്തുള്ള 200-ാളം പേരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോവിഡ് ഭീഷണിക്കിടയില്‍ മാര്‍ച്ച് 18ന് തബ്ലീഗ് ജമാഅത്ത് മര്‍കസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിശ്വാസികള്ഡ പങ്കെടുത്തിരുന്നു. അവര്‍ തിരിച്ചുപോയ ശേഷം മര്‍കസിന്റെ പരിസരത്തുള്ള 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച 34 പേരെയും തിങ്കളാഴ്ച 150 പേരെയും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഗമത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ളവര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്നാട്ടില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് തായ്വാന്‍ സ്വദേശികള്‍ അടക്കമുള്ള 20 പേരും കശ്മീരിലെ ആദ്യ കോവിഡ് മരണവും തമിഴ്നാട്ടില്‍വന്ന് മരണപ്പെട്ടയാളും ഇവിടെവന്ന് മടങ്ങിയ തബ്ലീഗ് പ്രവര്‍ത്തകരാണ്. നിസാമുദ്ദീന്‍ മര്‍കസില്‍ വന്ന് കൊല്‍ക്കത്ത വഴി അന്തമാനിലെത്തിയ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തായ്വാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഡല്‍ഹിക്കും പരിസരത്തുമുള്ളവരും ഈ മാസമാദ്യം നിസാമുദ്ദീനിലെ തബ്ലീഗ് സംഗമത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും കൊേറാണ വൈറസ് ബാധയുടെ ഭീഷണിയിലാണ്.

280 വിദേശികള്‍ അടക്കമുള്ള 2000 പേര്‍ തബ്ലീഗ് മര്‍കസില്‍ തന്നെ കഴിഞ്ഞുകൂടി. ഇതില്‍ 300 പേര്‍ക്ക്വൈറസ് ബാധയുടെ ലക്ഷണമുള്ളതായി പൊലീസ് പറയുന്നുണ്ട്. പ്രദേശവാസികളിലെ രോഗവ്യാപനം കണ്ടെത്താന്‍ വൈദ്യപരിശോധന ക്യാമ്പ് തുടരുകയാണ്. ഇതിന് പുറമെ മര്‍കസില്‍ വന്ന് വിവിധ സംസഥാനങ്ങളിലേക്ക് മടങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലക്ഷണങ്ങള്‍ കണ്ടവരെ ആശുപത്രിയിലാക്കിയെന്നും വന്ന് മടങ്ങിപ്പോയവരുടെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയെന്നും മര്‍കസ് വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

നിസാമുദ്ദീനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 9 പേര്‍ക്ക് നേരത്തേ, ഡല്‍ഹിയില്‍ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. പരിപാടിയില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം 1500 ഓളം പേര്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 163 പേരെ ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മര്‍ക്കസ് പരിസരം പൊലീസ് സീല്‍ ചെയ്തു. പ്രദേശത്ത് സമൂഹ വ്യാപന ആശങ്ക ശക്തമായതോടെ കൊറോണ വ്യാപനം തടയാന്‍ നിസാമുദ്ദീന്‍ പള്ളി, ദര്‍ഗ എന്നിവയോട് ചേര്‍ന്നുള്ള പ്രദേശം ഡല്‍ഹി പൊലീസ് നിരീക്ഷണത്തിലാക്കി. മതസമ്മേളനം നടത്തിയ പുരോഹിതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി പൊലീസ് ലോക് ഡൗണ്‍ നിരീക്ഷണം ശക്തമാക്കി.

ഇന്തോനേഷ്യ, സൗദി അറേബ്യ, മലേഷ്യ, കിര്‍ഗിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുടക്കമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്തവരില്‍ ചിലര്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. മറ്റു ചിലര്‍ക്ക് ലോക് ഡൗണ്‍ പ്രഖ്യാപനം വന്നതോടെ നിസാമുദ്ദീനില്‍ തന്നെ തങ്ങേണ്ടിവന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category