1 GBP = 92.70 INR                       

BREAKING NEWS

കൊറോണ ബാധിച്ചാല്‍ വെറുതെ വീട്ടില്‍ ഇരുന്ന് ശമ്പളം വാങ്ങാമെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മോഹം നടന്നേക്കില്ല; 75 രോഗികളെ മാത്രം കണ്ടെത്തിയിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന; 10 ശതമാനം മുതല്‍ 75 ശതമാനം വരെ ശമ്പളക്കുറവുണ്ടാകും; സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ റാവു മോഡല്‍ എല്ലാ സംസ്ഥാനങ്ങളും പരീക്ഷിച്ചേക്കാം

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഇതുവരെ 77 രോഗബാധിതരാണ് തെലങ്കാനയില്‍ ഉള്ളത്. അതായത് രോഗബാധിതരുടെ എണ്ണത്തില്‍ ഏഴാമതാണ് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനം. എന്നിരുന്നാലും കടുത്ത നടപടികളാണ് കൊറോണയെ ചെറുക്കുന്ന കാര്യത്തില്‍ തെലങ്കാനയിലെ കെ സി ആര്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിനായി വേണമെങ്കില്‍ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിക്കാനും മടിക്കില്ലെന്നും തന്നെ അതിന് പ്രേരിപ്പിക്കരുതെന്നും തുറന്ന് പ്രഖ്യാപിക്കുവാനുള്ള ആര്‍ജ്ജവം കാണിച്ച മുഖ്യമന്ത്രി കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.

കൊറോണയെ ചെറുക്കേണ്ടതിനോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി സുസ്ഥിരമായി നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യം നന്നായി അറിയുന്ന ആളാണ് കെ. ചന്ദ്രശേഖര റാവു. അനാവശ്യമായി ഒരു പൈസപോലും ഇക്കാലത്ത് ചെലവാകരുത് എന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നതും അതുകൊണ്ട് തന്നെ. ഇക്കാര്യത്തില്‍ തികച്ചും പുതിയതും ധീരവുമായ ചുവടുകള്‍ക്ക് തയ്യാറാവുകയാണ് കെ. സി. ആര്‍. അതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിച്ചുരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ലോക്ക്ഡൗണ്‍ കാരണം നികുതി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞതും മതിയായ കേന്ദ്ര സഹായം ലഭിക്കാത്തതും സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതിയെ അപകടത്തിലാക്കുന്ന സാഹചര്യം വിലയിരുത്താന്‍, പ്രഗതി നഗറിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ഇതനുസരിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെ എല്ലാ മന്ത്രിമാരുടെയും, എം എല്‍ എ, എം എല്‍ സി, വിവിധ ബോര്‍ഡുകളുടെ ചെയര്‍മാന്മാര്‍, തദ്ദേശഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ ശമ്പളം 75% വരെ വെട്ടിക്കുറയ്ക്കും. ഐ എ സ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ ഇന്ത്യന്‍ ഭരണ സര്‍വ്വീസിലുള്ളവരുടെ ശമ്പളം 60 ശതമാനവും അദ്ധ്യാപകര്‍ ഉള്‍പ്പടെയുള്ള മറ്റ് ഗസറ്റഡ് നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനവും വെട്ടിക്കുറയ്ക്കും. എന്നാല്‍ ഇക്കാര്യത്തിലും അദ്ദേഹം സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരോട് തനിക്കുള്ള പ്രതിബദ്ധത തെളിയിക്കുന്നുണ്ട്. ക്ലാസ് ഫോര്‍ ജീവനക്കര്‍, പ്യൂണ്‍, തൂപ്പുകാര്‍, കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 10% മാത്രമേ ശമ്പളക്കുറവുണ്ടായിരിക്കു എന്നും അദ്ദേഹം പറഞ്ഞു.

ഈ നടപടികള്‍ സംസ്ഥാന സര്‍വ്വീസില്‍ നിന്നു പിരിഞ്ഞ പെന്‍ഷന്‍ കാര്‍ക്കും ബാധകമാക്കിയിട്ടുണ്ട്. ക്ലാസ് ഫോര്‍ ജീവനക്കാര്‍ ഒഴിച്ചുള്ള എല്ലാവരുടെയും പെന്‍ഷന്‍ 50% വെട്ടിക്കുറയ്ക്കുമ്പോള്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 10% കുറവ് മാത്രമേ ഉണ്ടാവുകയുള്ളു. പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും, സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഇതേ നിരക്കിലുള്ള ശമ്പളക്കുറവ് ബാധകമാണ്.

എന്നാല്‍ ഇത് എത്രനാളത്തേക്കാണെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ഏപ്രിലില്‍ നല്‍കേണ്ട, മര്‍ച്ച് മാസത്തിലെ ശമ്പളത്തില്‍ ഇത് പ്രതിഫലിക്കുമെന്ന് മാത്രമേ ഇപ്പോള്‍ വ്യക്തമായിട്ടുള്ളു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category