1 GBP = 92.70 INR                       

BREAKING NEWS

12 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം നൂറില്‍ നിന്ന് ആയിരം കവിഞ്ഞു; ആറു ദിവസം കൊണ്ട് ഇരട്ടിയായി; ചികില്‍സയില്‍ ഇപ്പോഴുള്ളത് 116 പേര്‍; കൊറോണ ബാധിച്ചവരുട എണ്ണത്തില്‍ മുമ്പിലുള്ളത് മഹാരാഷ്ട്ര എങ്കില്‍ ആക്ടീവ് കേസുകള്‍ കൂടുതല്‍ കേരളത്തില്‍; വൈറസിന്റെ എപിക് സെന്റര്‍ എന്നോണം കാസര്‍കോട്ട് 107 പേര്‍ ചികില്‍സയില്‍; രോഗ നിരക്ക് ഉയരുമ്പോഴും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ തീരെ കുറവ്; മഹാമാരിയെ കരുതലോടെ നേരിട്ട് ഇന്ത്യ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറു ദിവസം കൊണ്ട് ഇരട്ടിയില്‍ അധികമായി. ഡല്‍ഹിയില്‍ സമൂഹ വ്യാപന സാധ്യതയും ആശങ്കയാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നൂറില്‍നിന്ന് ആയിരത്തിലേക്കുയര്‍ന്നു. ഇതുവരെ 1347 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 138 പേര്‍ക്ക് രോഗം ഭേദമായി. 43 പേര്‍ മരിച്ചു. മരണ നിരക്ക് ഉയരുന്നതും ആശങ്കയാണ്.

ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉണ്ടായിരുന്നത് മഹാരാഷ്ട്രയിലാണ്. എന്നാല്‍ ആക്ടീവ് രോഗികളുള്ളത് കേരളത്തിലും. മഹാരാഷ്ട്രയില്‍ 238 രോഗികളെ കണ്ടെത്തിയപ്പോള്‍ 39 പേര്‍ക്ക് രോഗം ഭേദമായി. 10 പേര്‍ മരിച്ചു. ആക്ടീവ് കേസുകള്‍ 189ഉം. എന്നാല്‍ കേരളത്തില്‍ 234 പേരില്‍ വൈറസ് കണ്ടെത്തിയപ്പോള്‍ 20 പേര്‍ മാത്രമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. മരണം ഒന്നില്‍ ഒതുങ്ങി. രാജ്യത്തെ 1166 ആക്ടീവ് കേസുകളില്‍ 213 എണ്ണവും കേരളത്തിലാണ്. ഡല്‍ഹിയില്‍ 97ഉം ഉത്തര്‍പ്രദേശില്‍ 96ഉം കര്‍ണ്ണാടകയില്‍ 91ഉം കൊറോണ രോഗികളുണ്ട്. രാജസ്ഥാനിലും തെലുങ്കാനയിലും ഗുജറാത്തിലും തമിഴ്നാട്ടിലും അമ്പതിലേറെ രോഗികള്‍ ചികില്‍സയിലാണ്. രാജ്യത്ത് ഏറ്റവും അധികം പേര്‍ മരിച്ചതും മഹാരാഷ്ട്രയിലാണ്. കാസര്‍ഗോഡ് 107 രോഗികളുണ്ട്.

തിങ്കളാഴ്ച എട്ടുപേരാണ് മരിച്ചത്. 250-ലേറെ പേര്‍ക്കാണ് വിവിധസംസ്ഥാനങ്ങളിലായി തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഒന്‍പതുപേരും ഗുജറാത്തില്‍ ആറുപേരും പഞ്ചാബിലും കര്‍ണാടകത്തിലും മൂന്നുപേരും ഡല്‍ഹി, ജമ്മുകശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും മരിച്ചു. കേരളത്തില്‍ തിങ്കളാഴ്ച 32 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച രണ്ടുപേരാണ് മരിച്ചത്. 158 ജില്ലകളില്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ 38,442 സാംപിളുകള്‍ പരിശോധിച്ചു. 47 സ്വകാര്യലാബുകളിലായി 3501 സാംപിളുകള്‍ പരിശോധിച്ചു. അതിവേഗ സാമ്പിള്‍ പരിശോധനയാണ് രോഗികളുടെ എണ്ണം ഉയര്‍ത്തുന്നതെന്നാണ് വിലയിരുത്തല്‍.

ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപത്തെ മസ്ജിദില്‍ ഈ മാസം 18നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്. പ്രദേശത്തു ലോക്ഡൗണ്‍ കര്‍ശനമാക്കി. കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. ആയിരങ്ങള്‍ തിങ്ങി ഞെരുങ്ങി താമസിക്കുന്ന നിസാമുദ്ദീന്‍ മേഖലയില്‍ രോഗം കണ്ടത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് സമൂഹ വ്യാപനമാകുമോ എന്നതാണ് ആശങ്ക. ഇതില്‍ വ്യക്തത വന്നാല്‍ കോവിഡിനെ ഇന്ത്യ ചെറുത്തു തോല്‍പ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അതിനിടെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ട്രോമ സെന്റര്‍ കോംപ്ലക്സ് കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റോഡ് അപകട കേസുകള്‍ കുറഞ്ഞതും പരിഗണിച്ചാണ് ട്രോമ കെയര്‍ സെന്റര്‍ ഇതിനു തിരഞ്ഞെടുത്തത്. 260 കിടക്കകളുള്ള സെന്ററില്‍ നിലവില്‍ 20 പേരെ പ്രവേശിപ്പിക്കാവുന്ന ഐസിയു ആണുള്ളത്. അപകടത്തില്‍ പരുക്കേറ്റെത്തുന്നവരെ അടിയന്തര ചികിത്സാ വിഭാഗത്തിലേക്കു മാറ്റും. ഡല്‍ഹിയിലെ പ്രത്യേക സാഹചര്യവും ഇതിന് കാരണമായിട്ടുണ്ട്. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നതും ഗൗരവത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എടുത്തിട്ടുണ്ട്.

രോഗ നിരക്ക് ഉയരുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഇതു കുറവാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതേ കാലയളവില്‍ 3000 മുതല്‍ 5000 പേര്‍ക്കു പല രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 6 ദിവസത്തിനിടെ ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഇരട്ടിയായി. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇനിവരുന്ന ആഴ്ചകളില്‍ രാജ്യമാകെ മുന്‍കരുതലെടുക്കണം. ഒരാളുടെ വീഴ്ച പോലും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണു മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ഏപ്രില്‍ 14ന് ലോക് ഡൗണ്‍ അവസാനിച്ചാലും നീട്ടാനുള്ള സാധ്യയുണ്ട്. അതിനിടെ വെന്റിലേറ്റര്‍ ക്ഷാമം പരിഹരിക്കാന്‍ വാഹന നിര്‍മ്മാണ കമ്പനികളുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍ പുതു നീക്കവും നടത്തി. ഒട്ടേറെ കമ്പനികള്‍ അനുകൂലമായി പ്രതികരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയും അമേരിക്കയും മറ്റും ഇതേ രീതി നടപ്പാക്കിയിരുന്നു.

രാജ്യത്തു നിലവില്‍ ഏകദേശം 1.40 ലക്ഷം വെന്റിലേറ്ററുകളുണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്. 2 മാസത്തിനുള്ളില്‍ 30,000 കൂടി നിര്‍മ്മിച്ചു നല്‍കണമെന്നു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനോട് (ഭെല്‍) ആവശ്യപ്പെട്ടിരുന്നു. നോയിഡയിലെ അഗ്വ ഹെല്‍ത്ത്കെയര്‍ 10,000 വെന്റിലേറ്ററുകളുടെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. ആരോഗ്യ മേഖലയും പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.അരലക്ഷത്തിലേറെ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതുകൊണ്ട് തന്നെ ഡോക്ടര്‍മാരുടെ ക്ഷാമം ഉണ്ടായേക്കും. സജീവ സര്‍വീസിലില്ലാത്ത രജിസ്റ്റേഡ് ഡോക്ടര്‍മാര്‍, മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍, അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ അടക്കം രംഗത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
1000 രോഗികള്‍ക്ക് ഒരു ഡോക്ടറെങ്കിലുമെന്നതാണു ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. വര്‍ഷം ശരാശരി 70,000 പേര്‍ ഇന്ത്യയില്‍ എംബിബിഎസ് പഠിച്ചിറങ്ങുന്നുണ്ട്. കോവിഡ് ചികിത്സയില്‍ ഇവര്‍ക്കു ദ്രുതപരിശീലനം നല്‍കാനാണ് ആലോചന. മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യമെങ്ങും അതിവേഗം എത്തിക്കാന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാനാന്തര ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കെയാണ് എയര്‍ ഇന്ത്യയും അലയന്‍സ് എയറും ഈ ദൗത്യം ഏറ്റെടുക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും ആവശ്യകത പരിഗണിച്ചാകും വിമാനം അയയ്ക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category