1 GBP = 92.50 INR                       

BREAKING NEWS

കോവിഡിനെ നേരിടാന്‍ വിദേശത്തു നിന്നും പണം സമാഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു; ധനസമാഹരണത്തിന് പ്രചരണം നടത്താന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായി മോദി നേരിട്ടു ചര്‍ച്ച നടത്തി; പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് ബിസിസിഐയും പേടിഎമ്മും അടക്കമുള്ള വമ്പന്മാര്‍; ദുരന്തങ്ങളെ നേരിടാന്‍ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ഉള്ളപ്പോള്‍ പിഎം കെയര്‍ എന്ന പുതിയ സ്‌കീം എന്തിന് തുടങ്ങിയെന്ന ചോദ്യമുയര്‍ത്തി തരൂരും യെച്ചൂരിയും രാമചന്ദ്രന്‍ ഗുഹയും അടക്കമുള്ളവര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മഹാമാരിയായി കോവിഡ് 19 മാറിയതോടെ രാജ്യം കടുത്ത ആശങ്കയിലേക്ക് നീങ്ങുകയാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ എന്തുമാര്‍ഗ്ഗം തേടുമെന്ന ചോദ്യങ്ങള്‍ ശക്താണ്. ഇതുണ്ടാക്കുന്ന സാമ്പത്തിക ആഘാതം അടക്കം വരും കാല ജീവിതത്തെ വളരെ ദുഷ്‌ക്കരമാക്കുമെന്നത് ഉറപ്പാണ്. ഇതിനിടെ കോവിഡിനെ പ്രതിരോധിക്കാന്‍ ധനസമാഹരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടു രംഗത്തിറങ്ങിയിട്ടുണ്ട്. പിഎം കെയര്‍ ഫണ്ട് രൂപീകരിച്ചാണ് ഇതിലേക്ക് ഫണ്ട് ശേഖരണം തുടങ്ങിയത്.

കോവിഡിനെ നേരിടുന്നതിന് വിദേശരാജ്യങ്ങളില്‍ നിന്നു സംഭാവനകള്‍ സമാഹരിക്കുന്നതിനായി പി.എം.കെയര്‍ ഫണ്ട് പദ്ധതിയെക്കുറിച്ച് ഉചിതമായ പ്രചാരണം നടത്തണമെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. തിങ്കളാഴ്ച വൈകീട്ട് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്.

യാത്രാനിയന്ത്രണങ്ങള്‍മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്നതിന് വിദേശരാജ്യങ്ങള്‍ സ്വീകരിച്ച മികച്ച നടപടികള്‍, നവീന പരീക്ഷണങ്ങള്‍, ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കണമെന്നും മോദി പറഞ്ഞു. കോവിഡിനെ നേരിടാന്‍ ജനുവരി മധ്യത്തില്‍ത്തന്നെ ഇന്ത്യ നടപടികള്‍ സ്വീകരിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രോഗം മറ്റു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്താതിരിക്കാനും വന്‍തോതില്‍ വ്യാപിക്കാതിരിക്കാനുമായിരുന്നു ഇത്. അതിനായാണ് ലോകത്തെ ഏറ്റവും വലിയ അടച്ചിടല്‍ ഇന്ത്യ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി സാമ്പത്തികരംഗത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ലഭ്യത, ചരക്കുകടത്ത് തുടങ്ങിയവയെക്കുറിച്ച് അതത് രാജ്യങ്ങളിലെ സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് നയതന്ത്രപ്രതിനിധികളോട് അദ്ദേഹം നിര്‍ദേശിച്ചു. ആഗോള രാഷ്ട്രീയം, സാമ്പത്തിക അവസ്ഥകള്‍ എന്നിവ രൂപപ്പെടുന്നത് സസൂക്ഷ്മം നിരീക്ഷിക്കണമെന്നും പറഞ്ഞു. ചൈന, യു.എസ്, ഇറാന്‍, ഇറ്റലി, ജര്‍മനി, നേപ്പാള്‍, അഫ്ഗാനിസ്താന്‍, മാലദ്വീപ്, ദക്ഷിണ കൊറിയ, യുഎ.ഇ. എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

അതേസമയം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി ഉള്ളപ്പോള്‍ പി എം കെയര്‍ എന്ന പേരില്‍ ഫണ്ട് എന്തിന് സ്വരൂപിക്കുന്നു എന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്. പി എം കെയര്‍ എന്നത് എന്താണെന്ന ചോദ്യവുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. വന്‍ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായികതാരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നത്. അതേസമയം, പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയൊരു സംവിധാനം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

പി.എം- കെയേഴ്സിന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന ആരോപണവുമായി ശശി തരൂര്‍ എംപി രംഗത്തെത്തിയപ്പോള്‍ മോദിയുടെ പ്രതിച്ഛായ മുതലെടുപ്പാണ് ഇതെന്നാണ് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ അഭിപ്രായം. ഇന്ത്യക്കാരെല്ലാം ഈ വേളയില്‍ പരസ്പരം 'കെയര്‍ ചെയ്യുന്നു'ണ്ടെന്നും ഇന്ത്യ - കെയേഴ്സ് എന്നായിരുന്നു പേരിടേണ്ടതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

കൊറോണക്കെതിരായ പോരാട്ടത്തിന് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് മോദിയുടെ നേതൃത്വത്തില്‍ ജങ ഇഅഞഋട (സിറ്റിസണ്‍സ് അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ്) ഫണ്ട് രൂപവത്കരിച്ചത്. പ്രധാനമന്ത്രി ചെയര്‍മാനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവര്‍ അംഗങ്ങളുമായ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആണിത്. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയുടെ പേര് ഈ രീതിയില്‍ മാറ്റുന്നതിന് പകരം പൊടുന്നനെ പുതിയ ട്രസ്റ്റ് രൂപവത്കരിച്ചതില്‍ സുതാര്യത ഇല്ലെന്നാണ് തരൂര്‍ ആരോപിക്കുന്നത്. ഈ അസാധാരണ നടപടി സംബന്ധിച്ച് ഇന്ത്യന്‍ ജനതയോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ ദുരന്ത വേളയിലും വിഗ്രഹ സൃഷ്ടിയാണ് മോദിയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് രാമചന്ദ്രഗുഹ ചൂണ്ടിക്കാട്ടി. പ്രതിച്ഛായ മുതലെടുപ്പാണിതെന്ന് ആരോപിച്ച അദ്ദേഹം ചില ചോദ്യങ്ങളും ഉന്നയിക്കുന്നു. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയ ട്രസ്റ്റിന്റെ ഗുണങ്ങളെന്താണ്, ട്രസ്റ്റിന്റെ നിയമാവലി എവിടെ കിട്ടും, ഏത് നിയമത്തിന്റെ കീഴിലാണ് രജിസ്റ്റര്‍ ചെയ്തത്, എപ്പോള്‍ അല്ലെങ്കില്‍ എവിടെ രജിസ്ട്രേഷന്‍ നടന്നു, ലോക്ക്ഡൗണില്‍ സബ് രജിസ്ട്രാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പോയോ അതോ പ്രധാനമന്ത്രി സബ് രജിസ്ട്രാര്‍ ഓഫിസില്‍ പോയോ, ട്രസ്റ്റിന്റെ ചെയര്‍മാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആണോ നരേന്ദ്ര മോദി എന്ന വ്യക്തിയാണോ, രജിസ്ട്രേഡ് ഓഫിസ് മേല്‍വിലാസം എന്താണ് എന്നൊക്കെ അദ്ദേഹം ചോദിക്കുന്നു. പി.എം- കെയേഴ്സിലേക്ക് സംഭാവന നല്‍കിയ അക്ഷയ് കാനഡ കുമാറും (ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍) ജെയ് ബി.സി.സിഐ ഷായും (അമിത് ഷായുടെ മകന്‍ ജെയ് ഷാ) പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയെ മറന്ന് പുതിയ ട്രസ്റ്റ് നിക്ഷേപിക്കാന്‍ എന്തിന് ആളുകളെ പ്രേരിപ്പിക്കുന്നു എന്നും പരിഹാസ രൂപേണ രാമചന്ദ്രഗുഹ ചോദിച്ചു. മോദി പ്രഖ്യാപിച്ചത് മുതല്‍ കോടികളാണ് പി.എം- കെയേഴ്സിലേക്ക് ഒഴുകുന്നത്. ഗൗതം അദാനി 100 കോടിയും ടാറ്റ സണ്‍സ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടിയും റിലയന്‍സ് 5 കോടിയും ജെ.എസ്.ഡബ്ല്യു 100 കോടിയും റെയില്‍വേ 150 കോടിയും നടന്‍ അക്ഷയ് കുമാര്‍ 25 കോടിയും നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തത്.

പ്രധാനമന്ത്രി ചെയര്‍മാനും പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാര്‍ അംഗങ്ങളുമായ ട്രസ്റ്റ് രൂപവത്കരിച്ചതായി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അറിയിച്ചത്. പുതിയ നിധിയെക്കുറിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാര്‍ച്ച് 28ന് അറിയിപ്പ് നല്‍കിയതിനു പിന്നാലെ, അതിലേക്ക് സംഭാവന ചെയ്യാന്‍ പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിരവധി വ്യവസായികളും സിനിമ, കായികതാരങ്ങളും വന്‍തുക പ്രത്യേക നിധിയില്‍ നിക്ഷേപിച്ചു. മോദിയുടെ അടുത്ത വ്യവസായി സുഹൃത്ത് ഗൗതം അദാനി നല്‍കിയത് 100 കോടി രൂപ. ടാറ്റ, റിലയന്‍സ്, ജെ.എസ്.ഡബ്ല്യു ഗ്രൂപ് തുടങ്ങിയവയും വന്‍തുക വാഗ്ദാനം ചെയ്തു. നടന്‍ അക്ഷയ്കുമാര്‍ 25 കോടി നല്‍കി. റെയില്‍വേ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 151 കോടി നല്‍കുന്നതായി റെയില്‍വേ പ്രഖ്യാപിച്ചു. ആദ്യം സംഭാവന നല്‍കിയവരില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കല്ല ഇവര്‍ സംഭാവന ചെയ്തത്. 1948ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആഹ്വാന പ്രകാരമാണ് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി സ്ഥാപിച്ചത്. പ്രകൃതിക്ഷോഭം, കലാപം എന്നിവക്ക് ഇരയാവുന്നവര്‍ക്കും വിദഗ്ധ ചികിത്സ ആവശ്യമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കും ഈ നിധിയില്‍ നിന്ന് സഹായം അനുവദിക്കാറുണ്ട്. ഇതിനിടെ, പി.എം കെയേഴ്സ് ഫണ്ടിന്റെ പേരില്‍ വ്യാജമായ യൂനിഫൈഡ് പേമന്റെ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) ഐ.ഡി പ്രചരിപ്പിക്കുന്നതിനെതിരെ സര്‍ക്കാറും ബാങ്കുകളും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category