1 GBP = 93.00 INR                       

BREAKING NEWS

മനുഷ്യത്വപരമായ നിലപാടുകളെടുക്കുന്നതുകൊണ്ടായിരിക്കാം താമര ചിഹ്നത്തില്‍ മത്സരിച്ചിട്ടു പോലും താങ്കള്‍ വിജയിച്ച് എംഎല്‍എ ആയതെന്നും സൈബര്‍ സഖാക്കള്‍! എംഎല്‍എയാക്കിയത് ബിജെപിയാണെന്ന് മറക്കരുതെന്ന് ബിജെപി പ്രവര്‍ത്തകര്‍; കൊറോണ പ്രതിരോധത്തില്‍ രാജഗോപാലിന്റെ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; കേരളത്തിലെ ഏക ബിജെപി എംഎല്‍യുടെ ദുരിതാശ്വാസ സഹായം ഫേസ്ബുക്കില്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
ജാസിം മൊയ്ദീന്‍

തിരുവനന്തപുരം: കേരള നിയമസഭയില്‍ ബിജെപിയുടെ ഏക അംഗമാണ് നേമത്ത് നിന്നും വിജയിച്ച ഒ രാജഗോപാല്‍. അദ്ദേഹം കൊറോണ പ്രതിരോധത്തിന് നല്‍കിയ സഹായത്തെ കുറിച്ചാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പ്രധാന ചര്‍ച്ച നടക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണെന്നും ഇത് സംബന്ധിച്ചുള്ള താത്പര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഇന്നലെ അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെ ഇപപ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെയും സൈബര്‍ സഖാക്കളുടെയും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച എംഎല്‍എയെന്ന നിലയില്‍ ഒ രാജഗോപാല്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കേണ്ടിയിരുന്നത് എന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രധാന പരാതി. നേമത്ത് നിര്‍ത്തി വിജയിപ്പിച്ച് എംഎല്‍എയാക്കിയത് ബിജെപിയാണെന്നും പിണറായി വിജയനല്ലെന്നും പറയുന്നവരുമുണ്ട്. എന്നാല്‍ കേരള നിയമസഭയിലെ മറ്റ് എല്ലാ എംഎല്‍എമാരും രാജേട്ടനെ കണ്ട് പഠിക്കട്ടെയെന്നാണ് ചിലരുടെ വാദം. സൈബര്‍ സഖാക്കളാണ് കൈയടിക്കുന്നത്. നേരത്തെയും പല വിഷയത്തിലും സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന നേതാവാണ് രാജഗോപാല്‍. പൗരത്വ ബില്ലിലെ പ്രമേയം ഏകകണ്ഠമായി പാസായതും രാജഗോപാല്‍ വിയോജിപ്പ് വോട്ടെടുപ്പില്‍ പ്രകടിപ്പിക്കാത്തതു കൊണ്ടാണ്.

നിയമസഭയിലെ മറ്റ് എല്ലാ എംഎല്‍എമാര്‍ക്കും മുന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ എതിര്‍ക്കുന്ന ബിജെപിയുടെ അംഗം മാത്രമാണ് എംഎല്‍എ എന്ന നിലയില്‍ സംഭാവന നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിന് ഒരാപത്ത് വന്നാല്‍ പിന്നില്‍ നിന്ന് കുത്തുന്ന കോണ്‍ഗ്രസുകാരെ പോലെയല്ല അവസാനം വരെ ബിജെപി കൂടെയുണ്ടാകുമെന്നതിന്റെ ഉദാഹരണമാണിതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. അതേ സമയം ബിജെപി എംഎല്‍എയുടെ നടപടിയെ പ്രശംസിച്ച് കൊണ്ട് നിരവധി സൈബര്‍ സഖാക്കളും രംഗത്തെത്തി.

സാധാരണ ബിജെപിക്കാരില്‍ നിന്നും ഒ രാജഗോപാലിനെ വ്യത്യസ്തനാക്കുന്നത് ഇത്തരം നിലപാടുകളാണെന്നാണ് സൈബര്‍ സഖാക്കളുടെ പ്രധാന കമന്റുകളിലൊന്ന്. ഇത്തരം മനുഷ്യത്വപരമായ നിലപാടുകളെടുക്കുന്നതുകൊണ്ടായിരിക്കാം താമര ചിഹ്നത്തില്‍ മത്സരിച്ചിട്ടുപോലും താങ്കള്‍ വിജയിച്ച് എംഎല്‍എ ആയതെന്നും സൈബര്‍ സഖാക്കള്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ അതില്‍ നിന്നും കേരളത്തിന് ഒന്നും കിട്ടില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയതെന്നും ചിലര്‍ പറയുന്നു.

എല്ലാം എംപിമാരും ഫണ്ടിലെ ഒരു കോടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തില്‍ നല്‍കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജഗോപാല്‍ ശമ്പളം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കിയത്. മോദിയുടെ നിര്‍ദ്ദേശവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അപ്പോഴും അത് രാജഗോപാല്‍ കണ്ടില്ലെന്ന് നടിച്ചു. ഇതാണ് വിവാദമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category