1 GBP = 94.20 INR                       

BREAKING NEWS

വെട്ടിപ്പുറത്തെ നൂര്‍ മസ്ജിദിന്റെ പിന്നിലെ ചാലക ശക്തി; പെണ്‍മക്കളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി മദ്രസയും തുടങ്ങി; മൂസാ മൗലാന അറബിക് കോളജിന് പിന്നിലെ പ്രധാനി; ഡല്‍ഹി മത സമ്മേളനത്തിന് പോയത് ബാലരാമപുരത്തുകാരന്‍ മരുമകനൊപ്പം; കോവിഡ് മരണമെന്ന് സംശയിക്കുന്ന ആനപ്പാറ സ്വദേശി സലിം കാതോലിക്കറ്റ് കോളജിലെ റിട്ട പ്രഫസര്‍; പിഎച്ച് ഡി നേടിയത് കെമസ്ട്രിയിലും; പത്തനംതിട്ടയില്‍ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത് ഏഴു പേരും; നിസ്സാമുദ്ദീന്‍ പേടിയില്‍ കേരളവും

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: കാതോലിക്കറ്റ് കോളജിലെ റിട്ട. പ്രഫസര്‍ ആണ് നിസാമുദ്ദീനില്‍ കോവിഡ് 19 മരണം സംശയിക്കുന്ന വെട്ടിപ്രം മേപ്പുറത്ത് ഡോ. സലിം(80). ബാലരാമപുരം സ്വദേശിയായ മരുമകനും പത്തനംതിട്ട കുലശേഖരപതി ആനപ്പാറ സ്വദേശി അബ്ദുള്‍ അസീസ് എന്നിവരാണ് ഇദ്ദേഹത്തിനൊപ്പം മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് നിസാമുദ്ദീനിലേക്ക് പോയത്.

പത്തനംതിട്ടയില്‍ നിന്ന് ഏഴു പേരാണ് പോയത്. മാര്‍ച്ച് ഒമ്പതിനാണ് ഇവര്‍ യാത്ര തിരിച്ചത്. 24 നാണ് സലിം മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വിധി എഴുതി സംസ്‌കാരം അവിടെ തന്നെ നടത്തി. ഇതേ സമ്മേളനത്തില്‍ പങ്കെടുത്ത തെലങ്കാന സ്വദേശികളായ ആറു പേര്‍ മരിച്ചത് കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെയാണ് ഡോ സലിമിന്റെ മരണവും സംശയ നിഴലില്‍ ആയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചതിനാല്‍ ഇനി രോഗബാധ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാകുമെന്നാണ് കരുതുന്നത്.

പത്തനംതിട്ടയില്‍ അറിയപ്പെടുന്ന കുടുംബത്തില്‍ ജനിച്ച സലിം കെമിസ്ട്രിയില്‍ ആണ് പിഎച്ച്ഡി നേടിയത്. റിട്ടയര്‍മെന്റിന് ശേഷം പൂര്‍മാണയി ദീനി ദഅ്വത്തി രംഗത്ത് ശ്രദ്ധ പതിപ്പിച്ചു. വെട്ടിപ്പുറത്ത് നൂര്‍മസ്ജിദിന് രൂപം കൊടുത്തത് ഇദ്ദേഹമാണ്. അഞ്ചു പെണ്‍മക്കളാണ് ഇദ്ദേഹത്തിന്. അവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി മദ്രസകള്‍ സ്ഥാപിച്ചു. പത്തനംതിട്ട മൂസാമൗലാന അറബിക് കോളജ് സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തു.

ആറുമാസം മുന്‍പ് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് പത്തനംതിട്ടയില്‍ കാല്‍നടയായി എത്തിയ ജമാഅത്തില്‍ നാലുമാസം ചെലവഴിച്ചിരുന്നു ഡോ. സലിം. ഡല്‍ഹിയിലെ മര്‍ക്കസിന് ശേഷം സൗദി അറേബ്യയിലേക്ക് പോകാനാണ് പ്ലാന്‍ ചെയ്തിരുന്നത്. മര്‍ക്കസില്‍ പങ്കെടുത്ത് തിരിച്ചു വന്ന പത്തനംതിട്ടയില്‍ നിന്നുള്ള മറ്റുള്ളവര്‍ വീടുകളില്‍ ഐസൊലേഷനിലാണ്. ഡോ സലിമിന്റെ മരുമകന്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാണ്.

ഡോ. സലിമിനെ കുറിച്ച് മരണ ശേഷം സോഷ്യല്‍ മീഡിയയില്‍ എത്തിയ കുറിപ്പ്

Dr സലീം സാര്‍ ലഘു അനുസ്മരണം

---################----
*മര്‍ഹൂം Dr സലീം സാര്‍*
??????????????

പത്തനംതിട്ടയിലെ മുഅ്മിനീങ്ങളുടെ ആത്മീയ രംഗത്ത് എന്നും വഴികാട്ടിയും ഗുരുതുല്യനുമായ മേപ്പുറത്ത് ഡോക്ടര്‍ സലിം സാര്‍ അല്ലാഹുവിലേക്ക് യാത്രയായി.

80 മുതല്‍ ഉള്ള കാലഘട്ടത്തില്‍ പത്തനംതിട്ടയുടെ ദീനീ പ്രബോധന രംഗത്ത് യുവാക്കള്‍ക്ക് ദീനി ദിശാബോധം നല്‍കുന്നതില്‍ കഠിനപ്രയത്നം ചെയ്ത മഹാനുഭാവന്‍ ധാരാളം ചെറുപ്പക്കാരെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊണ്ടുപോവുകയും അവര്‍ക്ക് വേണ്ട ദീനി പുരോഗതി നല്‍കുവാന്‍ ഉപയുക്തമാകുന്ന ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ 'അമീര്‍' ആയിരുന്നു അദ്ദേഹം.

പത്തനംതിട്ടയില്‍ അറിയപ്പെടുന്ന കുടുംബത്തില്‍ ജനിക്കുകയും വിദ്യാഭ്യാസ രംഗത്ത് കെമിസ്ട്രിയില്‍ പിഎച്ച്ഡി കരസ്ഥമാക്കുകയും ആഫ്രിക്ക - അറബ് രാഷ്ട്രങ്ങളിലായി ധാരാളം വിദ്യാര്‍ത്ഥി സമൂഹത്തിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞ സമ്പന്നനായ അദ്ധ്യാപകനാണ് അദ്ദേഹം. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളുടെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും ദീനിനെ മുറുകെപ്പിടിക്കുകയും ഈ രംഗങ്ങളിലെ ദീനീ പുരോഗതിക്ക് തന്റെ പദവികള്‍ ഉപയുക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പത്തനംതിട്ട കാതോലികറ്റ് കോളേജില്‍ പ്രഫസറായിരിക്കെ റിട്ടയര്‍മെന്റെടുത്ത അദ്ദേഹം പൂര്‍ണ്ണമായും ദീനി ദഅ്വത്തീ രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയും ഒന്നിലധികം ദീനി സ്ഥാപനങ്ങളുടെ ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്.

സാറിന്റെ പരിശ്രമ ഫലമായി വെട്ടിപുറത്തു രൂപം കൊണ്ട നൂര്‍ മസ്ജിദ് ആ നാട്ടില്‍ മുഴുവനും ഒരു 'നൂറ് 'പകര്‍ത്തുന്നതിന് കാരണമായി ഇന്നും നിലകൊള്ളുന്നു. മാത്രമല്ല ആ പ്രദേശത്ത് ദീനമായി ബന്ധം ഇല്ലാതിരുന്ന ധാരാളം ജനങ്ങള്‍ക്ക് ദീനിയായ നിലയില്‍ ജീവിതം സംസ്‌കരിക്കുന്നതിന് അല്ലാഹു സാറിനെയാണ് കാരണക്കാരനാക്കിയത്.
ദീന്‍ സ്വന്തം ജീവിതത്തില്‍ മാത്രമല്ല തന്റെ കുടുംബത്തിലാകമാനം ആക്കി തീര്‍ക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുകയും തന്റെ അഞ്ചു പെണ്‍മക്കളെയും ദീനിചുറ്റുപാടില്‍ ആക്കിത്തീര്‍ക്കുകയും ചെയ്തു. തത്ഫലമായി ആ പെണ്‍മക്കളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായുള്ള മദ്റസകള്‍ ആരംഭിക്കുകയും സ്ത്രീകള്‍ക്കായുള്ള ദീനീ പ്രബോധനത്തിന് അവര്‍ നേതൃപരമായ പങ്ക് വഹിക്കാനുള്ള അറിവും കഴിവും നേടുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവുമായിരുന്നു.

പത്തനംതിട്ടയില്‍ മൂസ മൗലാനയുടെ അടയാളമായ കശ്ശാഫുല്‍ ഉലും അറബിക്കോളേജ് സ്ഥാപക സംഘത്തിന്റെ പ്രധാന കണ്ണി ആവുകയും അറബി കോളേജിലെ പുരോഗതിക്ക് വേണ്ടി അഹോരാത്രം പാടുപെടുകയും ചെയ്തു. പിന്നീട് സ്ഥാപനത്തിന്റെ ഔദ്യോഗിക ഉത്തരവാദിത്തത്തില്‍ നിന്നും മാറിയപ്പോഴും എല്ലാവിധ പിന്തുണയും നല്‍കുന്നതില്‍ സാര്‍ എന്നും ശ്രദ്ധാലുവായിരുന്നു.

ആറുമാസങ്ങള്‍ക്ക് മുമ്പ് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് പത്തനംതിട്ടയില്‍ കാല്‍നടയായി എത്തിയ ജമാഅത്തില്‍ നാലുമാസം ചെലവഴിക്കുകയും പത്തനംതിട്ടയുടെ ഗ്രാമീണ മേഖലകളില്‍ ദീനീ പ്രബോധനം നടത്തുവാന്‍ ഉത്സാഹം കാട്ടുകയും ചെയ്തു. ഈയുള്ളവന്‍ ആദ്യമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുറപ്പെടുന്നത് സലിം സാറിന്റെ കൈകള്‍ പിടിച്ചിട്ടായിരുന്നു. പത്തനാപുരം മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പോയ വിദ്യാര്‍ത്ഥി ജമാഅത്തില്‍ സാര്‍ ആയിരുന്നു ഞങ്ങളുടെ അമീര്‍.

അവസാനമായി ഈ മാസം ഒന്‍പതാം തീയതി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു പോകുമ്പോള്‍ സുബഹി നമസ്‌കാരാനന്തരം വരാന്‍പോകുന്ന റമളാന്‍ മാസത്തെ സംബന്ധിച്ച് പറയുകയും എല്ലാവരും പള്ളികളെ ആബാദ് ആക്കണം എന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുകയും ചെയ്തു.

വീണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സൗദി അറേബ്യയില്‍ അഞ്ചുമാസം പ്രവര്‍ത്തിക്കുവാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ഹറമില്‍ മരണപ്പെടാനാണ് ഒന്നാമത്തെ ആഗ്രഹമെന്നും അല്ലെങ്കില്‍ നിസാമുദ്ദീനിലെ മഹാന്മാരുടെ മടിത്തട്ടിലെന്നും, താന്‍ ഈ മാര്‍ഗ്ഗത്തില്‍ മരണപെട്ടാല്‍ മരിക്കുന്ന ഇടത്തുതന്ന് അടക്കണം എന്നും വീട്ടുകാരോട് വസിയത്ത് ചെയ്ത് കഫന്‍പുടവയും കൂടെ കരുതിയായിരുന്നു ദീനിന്റെ മാര്‍ഹത്തില്‍ പുറപ്പെട്ടത്...............

ദുനിയാവില്‍ ഏതൊരു അവസ്ഥയിലും ജീവിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും, സൗഭാഗ്യങ്ങളും നിലനില്‍ക്കുമ്പോഴും അവയെല്ലാം മാറ്റിവെച്ച് സമ്പൂര്‍ണ്ണമായും ദീനി ആകുവാന്‍ സ്വയം തയ്യാറാകുകയും താനുമായി ബന്ധപ്പെട്ട അനേകര്‍ക്ക് വഴികാട്ടിയായി മാറാനും വലിയ തൗഫീഖാണ് അല്ലാഹു അദ്ദേഹത്തിന് നല്‍കിയത്.

അതെ,അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അദ്ദേഹം ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ചു നേടിയ ആ മരണം ദീനി പ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പ്രചോദനമായി നിലനില്‍ക്കുക തന്നെ ചെയ്യും. മര്‍ഹൂമിന്റെ മഗ്ഫിറത്തിനായി ദുആ ചെയ്യുന്നു. അള്ളാഹു അദ്ദേഹത്തിന്റെ മുഴുവന്‍ പാപങ്ങളും നന്മയാക്കി പരിവര്‍ത്തന പെടുത്തുകയും ചെയ്തിട്ടുള്ള എല്ലാ നന്മകള്‍ക്കും ഇരട്ടി പ്രതിഫലം നല്‍കുകയും ചെയ്യമാറാകട്ടെ.....ആമീന്‍....

അജീസ് മുഹമ്മദ് പത്തനംതിട്ട

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category