1 GBP = 92.70 INR                       

BREAKING NEWS

നിസാമുദ്ദീനിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയ ആലപ്പുഴക്കാരെ തിരഞ്ഞ് ആരോഗ്യവകുപ്പ്; ഡോക്ടര്‍മാര്‍ അടക്കമുള്ളവരും നിസാമുദ്ദീനില്‍ പോയി മടങ്ങി വന്നവരുടെ സംഘത്തില്‍; നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതലും കായംകുളം സ്വദേശികള്‍; തബ്ലീഹ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനുമെത്തി; തമിഴ്നാട് സ്വദേശികള്‍ പങ്കെടുത്തത് ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയില്‍; രോഗലക്ഷണമുള്ളവര്‍ ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചു തമിഴ്നാട് ആരോഗ്യവകുപ്പും

Britishmalayali
kz´wteJI³

ആലപ്പുഴ/ചെന്നൈ: ഡല്‍ഹിയിലെ ഹസ്രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയവരില്‍ ചിലര്‍ കേരളത്തില്‍ നിന്നും ഉള്ളവരാണെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ആലപ്പുഴയില്‍ നിന്നുള്ളവര്‍ അടക്കം ഈ സമ്മേളനത്തില്‍ പങ്കെടുത്തു എന്ന വിവരം പുറത്തുവന്നതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലേക്ക് കടന്നിരിക്കയാണ്. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനില്‍ പോയി മടങ്ങി വന്നിട്ടുണ്ടെന്ന തിരിച്ചറിവില്‍ ജാഗ്രത ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ്.

ആലപ്പുഴയില്‍ നിന്ന് ഡല്‍ഹിക്ക് പോയ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം തിരികെയെത്തിയത് 22നാണ്. നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തിരിച്ച് വന്ന സംഘത്തെ സ്റ്റേഷനില്‍ പ്രാധമിക പരിശോധനയും നടത്തിയിരുന്നു. ആറു പേരെ ആരോഗ്യവകുപ്പ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതലും കായംകുളം സ്വദേശികളാണ്. മുഴുവനാളുകളെയും കണ്ടെത്താന്‍ ഉള്ള ശ്രമവും ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

അതിനിടെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത തമിഴ്നാട് സ്വദേശികള്‍ ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയില്‍ പങ്കെടുത്തതായി തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ രോഗ വ്യാപനത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമെന്ന ആശങ്ക ശക്തിപ്പെടുകയാണ്. മാര്‍ച്ച് 18 നായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് ഹൈക്കോടതിയിലേക്കുള്ള പ്രതിഷേധ റാലി. പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ രോഗ ലക്ഷണം ഉള്ളവര്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

ഡല്‍ഹിയിലെ ഹസ്രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദില്‍ മാര്‍ച്ച് 13, 14 15 തീയതികളില്‍ നടന്ന തബ്ലീഹ് ജമാ അത്ത് എന്ന ചടങ്ങില്‍ തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത് മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചതോടെയാണ്, ചടങ്ങ് ശ്രദ്ധാകേന്ദ്രമായത്.

ചടങ്ങില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തയാളും മരിച്ചിരന്നു. പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. പത്തനംതിട്ട ആമീറാണ് ഇദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. കോവിഡ് ബാധിച്ചാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹൃദ്രോഹവും മറ്റു അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്‌കരിച്ചു.

മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പത്തനംതിട്ടക്കാര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ആറുപേര്‍ പത്തനംതിട്ടയില്‍ തിരിച്ചെത്തി. ഇവര്‍ക്ക് രോഗലക്ഷണമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മതസമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ പങ്കെടുത്തോ എന്ന കാര്യവും ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചുവരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category