1 GBP = 92.50 INR                       

BREAKING NEWS

നിസ്സാമുദ്ദീനില്‍ ആളെ കൂട്ടിയത് മതവിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പ്രയത്നിക്കുന്ന ഇസ്ലാമിക പുനരുത്ഥാന പ്രസ്ഥാനം; തമിഴ്നാട്ടിലും തെലുങ്കാനയിലും ജമ്മുവിലും മഹാമാരി എത്തിയത് തബ്ലീഗി ജമായത്തിന്റെ പ്രാര്‍ത്ഥനാ ചടങ്ങില്‍ നിന്ന്; ആന്‍ഡമാനില്‍ രോഗം എത്തിയതും ഈ വഴിയേ; വിദേശ മതപണ്ഡിതര്‍ സമ്മേളന ശേഷവും രാജ്യമെങ്ങും സഞ്ചരിച്ചത് വൈറസ് വ്യാപനത്തിന് കാരണമായി; നിസ്സാമുദ്ദീനില്‍ സംഭവിച്ചത് സമൂഹ വ്യാപനം; പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പത്തനംതിട്ട വെട്ടിപ്രം സ്വദേശിയുടെ മരണവും സംശയത്തില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ ദര്‍ഗ്ഗയ്ക്ക് സമീപത്തുള്ള മര്‍ക്കസിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുന്നൂറോളം പേര്‍ കൊവിഡ് നിരീക്ഷണത്തില്‍. ഇവിടെ പ്രാര്‍ത്ഥനയ്ക്ക് എത്തിയ തമിഴ് നാട് സ്വദേശികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് കരുതല്‍ ശക്തമാകുന്നത്. കൊറോണ വൈറസിനെ രാജ്യമെങ്ങും ഇവിടുത്ത പ്രാര്‍ത്ഥന എത്തിച്ചുവെന്നാണ് സൂചന. നിസ്സാമുദ്ദീന്‍ ആസ്ഥാനമായ തബ്ലീഗ് ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച ആഗോള പ്രാര്‍ത്ഥനാ യോഗമാണ് കൊവിഡ് വൈറസിന്റെ ദേശീയതലത്തിലുള്ള വ്യാപനത്തിന് കളമൊരുക്കിയിരിക്കുന്നത്. ജമ്മു കശ്മീര്‍, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം യോഗത്തിനെത്തിയവര്‍ വഴി വൈറസ് പടര്‍ന്നതായാണ് സംശയിക്കുന്നത്. മലയാളികളും പങ്കെടുത്തിട്ടുണ്ട്.

യോഗത്തില്‍ എത്തിയ പത്തനംതിട്ട സ്വദേശിയും മരിച്ചിരുന്നു. ഡോ സലിം എന്ന വ്യക്തിയാണ് മരിച്ചത്. അന്ന് സംശയമൊന്നുമില്ലാതെ സലിമിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. ഇതോടെ നിസ്സാമുദ്ദീനില്‍ മരിച്ച സലിമിന്റെ മരണവും കൊറോണ കാരണമാണെന്ന സംശയം ഉയരുകയാണ്. രണ്ട് പേര്‍ നിരീക്ഷണത്തിലായിരുന്നു. വെട്ടിപ്രം സ്വദേശിയുടെ സംസ്‌കാരം ഡല്‍ഹിയലാണ് നടന്നത്. നിസ്സാമുദ്ദീനിലെ വിഷയം ചര്‍ച്ചയായതിന് പിന്നാലെയാണ് ഡോ സലിമിന്റെ മരണവും വാര്‍ത്തകളില്‍ എത്തുന്നത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത മലയാളികളും നിരീക്ഷണത്തില്‍ പോയത്.

പരിപാടിയില്‍ പങ്കെടുത്ത ചില തമിഴ്നാട്, തെലങ്കാന സ്വദേശികള്‍ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തില്‍ ഇതു സമൂഹവ്യാപനത്തിലേക്ക് വഴി വയ്ക്കുമോ എന്ന ആശങ്ക ശക്തമാണ്. നിസാമുദ്ദീനില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ചിലരെ പരിശോധനയ്ക്കും വിധേയമാക്കി. സ്ഥലത്ത് മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. തെര്‍മല്‍ സ്‌ക്രീനിങ്ങ് നടത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും സ്ഥലത്തുണ്ട്. പരിപാടിക്കെത്തിയെ പത്തംഗ ഫിലീപ്പിന്‍സ് പൗരന്മാരുടെ സംഘത്തില്‍പ്പെട്ട ഒരാള്‍ മുംബൈയില്‍ വച്ചു മരണപ്പെട്ടിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് പോയ രണ്ട് തായ്ലാന്‍ഡ് പൗരന്മാരില്‍ നിന്നും നേരിട്ടും പരോക്ഷമായും പതിനാല് പേരിലേക്കാണ് രോഗം പകര്‍ന്നത്. ഇതാണ് തമിഴ്നാട്ടില്‍ രോഗം എത്തിച്ചത്. നിസാമുദ്ദീനിലുള്ള തബ്ലീഗി ജമായത്ത് എന്ന സംഘടനയാണ് ഈ വന്‍ സമ്മേളനം നടത്തിയത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ലോക് ഡൗണ്‍ കാലത്ത് ആരേയും കൂട്ടിയിട്ടില്ലെന്നാണ് സംഘടനയുടെ വിശദീകരണം.

തമിഴ്നാട്ടിലും തെലങ്കാനയിലും മാത്രമല്ല ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ ആശുപത്രിയില്‍ എത്തിയിരുന്നത്, ഡല്‍ഹിയിലെ ജജ്ജറില്‍ ഉള്ള അകകങട ആശുപത്രിയിലേക്ക് രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കപ്പെട്ട ആറുപേരും ഇതേ പരിപാടിയില്‍ പങ്കുചേര്‍ന്നവര്‍ ആയിരുന്നു . തമിഴ്നാട് നിന്നുമാത്രം 1500 പേരെങ്കിലും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതില്‍ തന്നെ പലരും, ഈ പരിപാടി കഴിഞ്ഞ പാടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തവരില്‍ ചുരുങ്ങിയത് 200 പേരെങ്കിലും ഇപ്പോള്‍ കൊറോണബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ അഞ്ചു കൊവിഡ് 19 മരണങ്ങള്‍ ഉണ്ടായി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്നാട്ടില്‍ കൊവിഡ് 19 ബാധയുടെ 17 പുതിയ കേസുകള്‍ വന്നിട്ടുണ്ട് എന്ന് അറിയിച്ചു.

അതില്‍ 10 എണ്ണവും ഈറോഡ് ജില്ലയില്‍ നിന്നാണ് എന്ന് വെളിപ്പെടുത്തി. ഇതിനെല്ലാം കാരണമായത് നിസ്സാമുദ്ദീന്‍ ആണെന്നാണ് സൂചന. മാര്‍ച്ച് 16 -ന് ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് അഞ്ച് ഇന്തോനീഷ്യന്‍ പൗരന്മാരെ കൊണ്ടുചെല്ലുന്നു. ഒന്നിച്ച് താമസിച്ചിരുന്ന അവരില്‍ ഒരാള്‍ക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് മാര്‍ച്ച് 17 -ന് കൊറോണ സ്ഥിരീകരിക്കപ്പെടുന്നു. മാര്‍ച്ച് 18 -ന് വേറെ ഏഴുപേര്‍ക്ക് കൂടിയും. നാലുദിവസങ്ങള്‍ക്ക് ശേഷമാണ് തമിഴ്നാട് സര്‍ക്കാര്‍, രണ്ടു തായ്‌ലന്‍ഡ് സ്വദേശികള്‍ക്ക് കൊറോണയുണ്ട് എന്ന് സ്ഥിരീകരിക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ വെച്ച് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഈ ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കൊക്കെയും പൊതുവായ ഒരു ബന്ധമുണ്ടായിരുന്നു. ദക്ഷിണേന്ത്യയിലേക്ക് യാത്ര ചെയ്തുവരുന്ന മുമ്പ് അവര്‍ എല്ലാവരും തന്നെ ഡല്‍ഹിയിലെ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആയിരുന്നു.

മുസ്ലിംകളില്‍ മതവിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പ്രയത്നിക്കുന്ന ഒരു ഇസ്ലാമിക പുനരുത്ഥാനപ്രസ്ഥാനമാണ് തബ്ലീഗി ജമായത്ത്. ചില വിദേശ മതപണ്ഡിതര്‍ പരിപാടിക്ക് ശേഷവും ഇന്ത്യന്‍ മണ്ണില്‍ തുടര്‍ന്നു. കിര്‍ഗിസ്ഥാന്‍, തായ്‌ലന്‍ഡ്, ഇന്തോനീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള അമ്പതോളം പണ്ഡിതര്‍ പരിപാടിയില്‍ സംബന്ധിച്ച ശേഷവും ഇങ്ങനെ ഇന്ത്യയില്‍ തുടര്‍ന്നിരുന്നു. മാര്‍ച്ച് 25 -ണ് മധുരയില്‍ കൊവിഡ് 19 -ന്റെ ലക്ഷണങ്ങളോടെ ഒരു അമ്പത്തിനാലുകാരന്‍ മരണപ്പെട്ടപ്പോഴാണ് നിസ്സാമുദ്ദീന്‍ ചര്‍ച്ചയാകുന്നത്. അയാള്‍ ഈ പരിപാടിയില്‍ പങ്കെടുത്ത ആളായിരുന്നു. ആ വൃദ്ധന്റെ മരണത്തോടെ ഈ പുതിയ ബാധയുടെ പ്രഭവകേന്ദ്രം നിസാമുദ്ദീനിലെ തബ്ലീഗി സമ്മേളനമാകാം എന്ന് ചര്‍ച്ച തുടങ്ങി. ഇത് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

നിസാമുദ്ദീനിലെ ഈ സ്ഥലത്തെ പ്രവേശനം തടഞ്ഞ പൊലീസ് ഡ്രോണ്‍ ഉപയോഗം നിരീക്ഷണം നടത്തുന്നുണ്ട്. ചടങ്ങില്‍ ഇരുപതോളം മലയാളികളും പങ്കെടുത്തതായി സൂചനയുണ്ട്. മാര്‍ച്ച് മാസത്തില്‍ നടന്ന ആഗോള പ്രാര്‍ത്ഥന സംഗമത്തിന് തായ്ലന്‍ഡ്, ഇന്തോനേഷ്യ,മലേഷ്യ, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആളുകളെത്തിയിരുന്നു. മാര്‍ച്ച് 24-ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും പരിപാടിക്കെത്തിയ 1300-ഓളം പേര്‍ മേഖലയില്‍ തന്നെ ഡോര്‍മിറ്ററികളിലും മറ്റുമായി തങ്ങുകയായിരുന്നു. മാര്‍ച്ച് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ പരിപാടിയില്‍ പങ്കെടത്തവരിലാണ് വ്യാപകമായി രോഗം പടര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ പതിനെട്ടിന് മര്‍ക്കസില്‍ നടന്ന മത ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച്ച ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കൊവിഡ് ബാധിച്ച് മരിച്ച അറുപത്തിയഞ്ചുകാരനും ഈ കൂട്ടത്തിലുണ്ടായിരുന്നു. ആന്ധ്രപ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ച അമ്പത്തിരണ്ടുകാരനും ആന്റമാന്‍ നിക്കോബാറില്‍ നിന്നുള്ള ആറ് പേരും ഇതേ ചടങ്ങില്‍ പങ്കെടുത്തവരാണ്. കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ചില വിദേശികളും ഇവിടെ എത്തിയിരുന്നു. ഈ വിദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ തമിഴ്നാട്ടിലെ മധുര സ്വദേശി ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ കൊവിഡ് ബാധിതനായി മരിച്ച തുംകൂര്‍ സ്വദേശിയും ഇവിടെ പരിപാടിക്ക് എത്തിയിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് നിസാമുദ്ദീനില്‍ ഒരു മതചടങ്ങ് നടക്കുകയുണ്ടായി. അതില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണാ ബാധ സ്ഥിരീകരിക്കപ്പെട്ടു. ഈ പ്രദേശം ബാരിക്കേഡ് ചെയ്തിരിക്കുകയാണ് തങ്ങള്‍ ഇപ്പോള്‍ എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവിടെ മതസമ്മേളനം എന്ന പേരില്‍ അനധികൃതമായി തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകളായിരുന്നു. 'ഇങ്ങനെ ഒരു സമ്മേളനം നടന്നതായി അറിഞ്ഞു. സംഘാടകര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. പലര്‍ക്കും കൊവിഡ് 19 -ന്റെ ലക്ഷണങ്ങളുണ്ട്, ആരോഗ്യവകുപ്പ് പരിശോധനകളും ചികിത്സയുമൊക്കെ നടത്തിക്കൊണ്ടിരിക്കുകയാണ്. ' നിസാമുദ്ദീനിലെ ഒരു ഉന്നത പൊലീസ് അധികാരി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category