1 GBP = 93.00 INR                       

BREAKING NEWS

അച്ഛന് രോഗം സംശയിച്ചിട്ടും സര്‍വ്വീസ് നിര്‍ത്തും വരെ ജോലിക്ക് പോയ കണ്ടക്ടറായ മകള്‍; ഭാര്യ കുടുംബശ്രീ യോഗത്തിനും പോയി; റൂട്ട് മാപ്പിലും പിഴവുകള്‍; ചിട്ടി ലേലത്തില്‍ അബ്ദുള്‍ അസീസ് പങ്കെടുത്തത് 17ന് അല്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ്; മാര്‍ച്ച് 14ന് വാവറമ്പലം ശാഖയിലാണ് കൊറോണ ബാധിതന്‍ ഉണ്ടായിരുന്നതെന്നും വെളിപ്പെടുത്തല്‍; സഹകരണ സംഘത്തിലെ ജീവനക്കാര്‍ പെന്‍ഷന്‍ വിതരണത്തിന് ഇറങ്ങിയത് ആശങ്ക; പോത്തന്‍കോട് സമ്പൂര്‍ണ്ണ ക്വാറന്റൈനിലായതു കൊറോണയിലെ സമൂഹ വ്യാപന ഭീതിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പോത്തന്‍കോട്ടെ കോവിഡ് മരണം ഉണ്ടാക്കുന്നത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമെന്ന് ആരോപണം. മരിച്ച അബ്ദുള്‍ അസീസിന്റെ മകള്‍ കെ എസ് ആര്‍ ടി സി കണ്ടക്ടറാണെന്നതാണ് ഇതിന് പ്രധാന കാരണം. അബ്ദുള്‍ അസീസിന് രോഗ ബോധ സംശയിച്ച ശേഷവും മകള്‍ കെ എസ് ആര്‍ ടി സി ബസില്‍ ഡ്യൂട്ടി നോക്കിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന അതീവ നിര്‍ണ്ണായകമാണ്. അതിനിടെ സര്‍ക്കാരിന്റെ ഭാഗത്ത് അതീവ ഗുരുതര വീഴ്ചയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് വിവി രാജേഷും രംഗത്ത് വന്നു. വലിയ തെറ്റുകള്‍ സര്‍ക്കാരിന് പോത്തന്‍കോട് സംഭവത്തില്‍ സര്‍ക്കാര്‍ പുറത്തു വിട്ട വിവരങ്ങള്‍ തെറ്റാണെന്നും രാജേഷ് ഫെയ്സ് ബുക്ക് ലൈവിലൂടെ വിശദീകരിച്ചു.

അസീസിന്റെ റൂട്ട് മാപ്പില്‍ അദ്ദേഹം മാര്‍ച്ച് 17ന് അയിരൂപ്പാറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ചിട്ടിക്ക് പങ്കെടുത്തു എന്ന് പറയുന്നുണ്ട്. എന്നാല്‍ പങ്കെടുത്തത് അയിരൂപ്പാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാവറമ്പലം ശാഖയിലാണെന്നാണ് രാജേഷ് പറയുന്നത്. മാര്‍ച്ച് 14നായിരുന്നു ചിട്ടി ലേലം. ഈ ദിവസം അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ പെന്‍ഷന്‍ വിതരണത്തിന് പോകുന്നതും ഗുരുതര സ്ഥിതി വിശേഷമാണ്. മകള്‍ കണ്ടക്ടറാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതൊന്നും സര്‍ക്കാര്‍ റൂട്ട് മാപ്പിലൂടെ പുറത്തു വിട്ടിട്ടില്ല. ഇത് തെറ്റിധാരണ ഉണ്ടാക്കുമെന്ന് വിവി രാജേഷ് പറയുന്നു. 17ന് പോത്തന്‍കോട്ടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ചികില്‍സ തേടി ആദ്യം അസീസ് എത്തിയതെന്നും വെളിപ്പെടുത്തുന്നു.

17ന് ജലദോഷവും പനിയുമായി ചികില്‍സയ്ക്ക് എത്തി. എന്നാല്‍ വിദേശ കോണ്‍ടാക്ട് ഒന്നുമില്ലാത്തിനാല്‍ മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞു വിട്ടു. 21 ന് വീണ്ടും കടുത്ത പനിയുമായി എത്തി. അപ്പോഴും ആന്റി ബയോട്ടിക് നല്‍കി വീട്ടിലേക്ക് അയച്ചു. അന്ന് ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളേജിലോ രോഗിയെ വിടാത്തത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നും രാജേഷ് ആരോപിക്കുന്നു. ആശങ്കള്‍ ബാക്കിവച്ചാണ് കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം സംഭവിച്ചത്. മരിച്ച അബ്ദുള്‍ അസീസിന്റെ റൂട്ട് മാപ്പ് പൂര്‍ണമാക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇദ്ദേഹം നിരവധി ചടങ്ങുകളില്‍ പങ്കെടുത്തതും ആശങ്കയുയര്‍ത്തുന്നു.

വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്ന അബ്ദുള്‍ അസീസിന് രോഗബാധ എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ അസീസ് ജലദോഷം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ പോയത്. 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആശുപത്രിയില്‍ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം കണ്ടെത്തിയില്ല. 23ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ ഇവിടെ നിന്ന് നേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വെള്ളിയാഴ്ചകളില്‍ ഉച്ച നമസ്‌കാരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പ്രഥമിക ആരോഗ്യകേന്ദ്രത്തിലെയും ഫാര്‍മേഴ്‌സ് ബാങ്കിലെയും ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിക്കഴിഞ്ഞു.

ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തില്‍ പങ്കെടുത്തിരുന്നതായും മകള്‍ കെ.എസ്.ആര്‍.ടി ബസ് കണ്ടക്ടറാണെന്നും സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും പോത്തന്‍കോട് പഞ്ചായത്ത് അംഗം ബാലമുരളിയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് പോത്തന്‍കോട്ടെ മുഴവന്‍ ആളുകളേയും സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റുന്നത്. സമൂഹ വ്യാപന സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ഇത്. കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തന്‍കോട് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

പോത്തന്‍കോട് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും രണ്ട് കിലോമീറ്റര്‍ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂര്‍ണ്ണമായും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിിച്ചു. കാറോണ ബാധിതനായി പോത്തന്‍കോട് സ്വദേശി മരിച്ച സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി. മരിച്ച അബ്ദുള്‍ അസീസുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ഐസൊലേഷനില്‍ പോയിക്കഴിഞ്ഞൂവെന്നും ഇനി ആരെങ്കിലും ഉണ്ടെങ്കില്‍ 1077 എന്ന ഹെല്‍പ് ലൈനില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'കാള്‍സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാര്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുകയാണ്. വ്യാപനം നടന്ന മറ്റുരാജ്യങ്ങളില്‍ നിന്നു വന്നവര്‍ പരിസരപ്രദേശങ്ങളില്‍ എത്തിയിട്ടുണ്ടെങ്കില്‍ സ്വമേധയാ 1077 എന്ന കാള്‍സെന്റര്‍ നമ്പറില്‍ വിളിച്ച് പരിശോധനയ്ക്ക് വിധേയരാണെന്ന് സ്വമേധയാ അറിയിക്കണം. പോത്തന്‍കോട് സ്വദേശിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതും അറിയിക്കണം', കടകംപള്ളി പറഞ്ഞു, പോത്തന്‍കോട്പ്രദേശമാകെ വരുന്ന രണ്ടുമൂന്നാഴ്ചക്കാലം പൂര്‍ണ്ണമായും ക്വാറന്റൈനിലേക്ക് പോവണമെന്നും, ജനം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

'പോത്തന്‍കോട് പഞ്ചായത്ത് പൂര്‍ണ്ണമായും ക്വാറന്റൈനില്‍ പോവണം, പോത്തന്‍കോടുമായി ബന്ധപ്പെടുന്ന അണ്ടൂര്‍കോണം പഞ്ചായത്തിലെ പ്രദേശങ്ങള്‍, കാട്ടായിക്കോണം കോര്‍പ്പറേഷന്‍ ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തന്‍കോടിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറന്റിനില്‍ പോവണം'. പ്രദേശത്തെ എല്ലാവരുടെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും സമൂഹ വ്യാപനത്തിന്റെ ആശങ്കയില്ലെന്നും കടകംപള്ളി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category