1 GBP = 94.20 INR                       

BREAKING NEWS

പോത്തന്‍കോട് കോവിഡ് ബാധിച്ച് മരിച്ചയാളുമായി ഇടപഴകിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം; പഞ്ചായത്ത് അണുവിമുക്തമാക്കും; അബ്ദുള്‍ അസീസിന്റെ മകളുടെ പരിശോധനഫലം നിര്‍ണായകമാകും; കെഎസ്ആര്‍ടിസി കണ്ടക്ടറായ മകള്‍ക്ക് ബൈപ്പാസ് റൂട്ടില്‍ രണ്ട് ദിവസവും ഡബിള്‍ ഡ്യൂട്ടി; ഏറെ തിരക്കുള്ള ബസ് റൂട്ട് ആയതിനാല്‍ ഇവരുടെ പരിശോധനാഫലം അധികൃതര്‍ നോക്കിക്കാണുന്നത് ആശങ്കയോടെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. അസീസ് എവിടെയൊക്കെ സഞ്ചരിച്ചു എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ വേണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

പോത്തന്‍കോട് പഞ്ചായത്ത് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. മുഴുവനാളുകളും മൂന്നാഴ്ചയെങ്കിലും നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദ്ദേശം. വിദേശത്ത് നിന്ന് എത്തിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം. രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശത്ത് നിന്ന് എത്തിയവര്‍ പരിശോധന നടത്തേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസാണ് ചൊവ്വാഴ്ച പുലര്‍ച്ച മരിച്ചത്. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ഇയാളുടെ നില വഷളായിരുന്നു.

അതേസമയം അസീസിന്റെ മകളുടെ പരിശോധനഫലം നിര്‍ണായകമാകുമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. കാരണം കെ.എസ്.ആര്‍.ടി.സി വികാസ്ഭവന്‍ ഡിപ്പോയിലെ കണ്ടക്ടറായ ഇവര്‍ അവസാനമായി ഡ്യൂട്ടി നോക്കിയത് ഈ മാസം 17,19 തീയതികളിലായിരുന്നു. രണ്ട് ദിവസവും ഡബിള്‍ ഡ്യൂട്ടി ആയിരുന്നു ചെയ്തിരുന്നത്. പരിശോധനയ്ക്കായി മകളുടെ സ്രവം ആരോഗ്യവകുപ്പ് 29ന് എടുത്തിരുന്നു. മകളും അബ്ദുള്‍ അസീസും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

കിഴക്കേക്കോട്ടയില്‍ നിന്നും ചാക്ക ബൈപാസ് ഇന്‍ഫോസിസ് - ടെക്നോപാര്‍ക്ക് - കഴക്കൂട്ടം - വെട്ടു റോഡ് - പോത്തന്‍കോട് - വെഞ്ഞാറമൂട് ആണ് ഇവര്‍ ഡ്യൂട്ടി നോക്കിയ ബസിന്റെ റൂട്ട്.നോണ്‍ എ.സി ലോ ഫ്ളോര്‍ ബസായിരുന്നു അത്. ഏറെ തിരക്കുള്ള റൂട്ട് ആയതിനാല്‍ തന്നെ ഇവരുടെ പരിശോധനാഫലം ആശങ്കയോടെയാണ് അധികൃതര്‍ കാത്തിരിക്കുന്നത്. കെ .എസ് .ആര്‍. ടി.സി ബസില്‍ യാത്ര ചെയ്തവരെയൊക്കെ കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരിക്കും. വിവരം അറിഞ്ഞതോടെ കിഴക്കേക്കോട്ടയിലെ അടക്കം കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ആശങ്കയിലാണ്.

അതേസമയം പോത്തന്‍കോട് പ്രദേശം മുഴുവനായി അടച്ചിട്ട് അബ്ദുള്‍ അസീസുമായി ഇടപഴകിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തേണ്ട ഘട്ടമാണ് ഇപ്പോള്‍. പോത്തന്‍കോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്ക് ക്വാറന്റൈനില്‍ പോകണം. പോത്തന്‍കോട് കണ്‍ട്രോള്‍ റും തുറക്കും. പഞ്ചായത്ത് മുഴുവന്‍ അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. മാണിക്കല്‍, മംഗലപുരം, വെമ്പായം പഞ്ചായത്തുകളില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ആരും പുറത്തിറങ്ങാന്‍ പാടില്ല. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലുള്ള അരിയോട്ടുകോണം, മേലേമുക്ക് ഭാഗത്തും നിയന്ത്രണമുണ്ട്.

രണ്ടുദിവസം മുന്‍പാണ് 68വയസ്സുകാരനായ അബ്ദുള്‍ അസീസിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ മാസം 23 മുതലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് രോഗബാധ പിടിപെട്ടതെന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല.

അബ്ദുള്‍ അസീസിന്റെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഈ മാസം 28 ന് നടത്തിയ രണ്ടാം സ്രവ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. വീടിന് അടുത്തുള്ള വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജലദോഷവുമായാണ് ആദ്യം ചികില്‍സ തേടി എത്തിയത്. എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. ഇയാളുടെ ആരോഗ്യനില വഷളാണെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. മരിച്ച അബ്ദുള്‍ അസീസ് വീടിന് അടുത്ത് മരണ ചടങ്ങിലും കല്യാണത്തിലും പങ്കെടുത്തിരുന്നതായും, സഹകരണ ബാങ്കില്‍ എത്തിയിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് ബാലമുരളി പറഞ്ഞു.

ഇദ്ദേഹം ഒന്നര മണിക്കൂറോളം ബാങ്കില്‍ ചെലവഴിച്ചിരുന്നു. റിട്ടയേഡ് എഎസ്‌ഐയാണ് അബ്ദുള്‍ അസീസ്. ഇയാളുടെ മകള്‍ കെഎസ്ആര്‍ടിസി ജീവനക്കാരിയാണെന്നും, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതു വരെ ജോലിക്ക് പോയിരുന്നതുമാണ്. വിദേശയാത്രയോ, വിദേശത്തു നിന്നുള്ളവരുമായി സമ്പര്‍ക്കമോ ഇദ്ദേഹത്തിന് ഉള്ളതായി അറിയില്ല. അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ആരോഗ്യവകുപ്പിനെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category