1 GBP = 94.20 INR                       

BREAKING NEWS

കൊറോണയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 80 ലക്ഷം നല്‍കി ഹിറ്റ്മാന്‍ രോഹിത് ശര്‍മ; 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും; തെരുവ്നായ്ക്കളെ ഊട്ടുന്നതിനായി അഞ്ച് ലക്ഷവും; കൈയടിച്ച് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

മുംബൈ: കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ, വൈറസ് വ്യാപനം തടയാനുള്ള പോരാട്ടത്തിന് സംഭാവനയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയും. വിവിധ ഫണ്ടുകളിലേക്കായി ആകെ 80 ലക്ഷം രൂപയാണ് രോഹിത് സംഭാവന ചെയ്തത്. ഇതില്‍ 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കും. 10 ലക്ഷം രൂപ വ്യത്യസ്തമായ രണ്ടു കാര്യങ്ങള്‍ക്കായാണ് രോഹിത് നീക്കിവച്ചിരിക്കുന്നത്. രാജ്യമൊട്ടുക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായ ആളുകളെ സഹായിക്കാനായി ആരംഭിച്ച 'സൊമാറ്റോ ഫീഡിങ് ഇന്ത്യ' ക്യാംപെയിനാണ് അഞ്ച് ലക്ഷം രൂപ. ശേഷിക്കുന്ന അഞ്ച് ലക്ഷം ഹോട്ടലുകള്‍ ഉള്‍പ്പെടെ അടച്ചിട്ടതോടെ പട്ടിണിയിലായ തെരുവു നായ്ക്കളുടെ ക്ഷേമത്തിനും!

രോഹിത് നടത്തിയ ട്വീറ്റ്:-
'നമ്മുടെ രാജ്യം പഴയപടി ആകേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനുള്ള ഉത്തരവാദിത്തവും നമുക്കാണ്. പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 45 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും ഫീഡിങ് ഇന്ത്യ ക്യാംപെയിന് അഞ്ച് ലക്ഷവും തെരുവുനായ്ക്കളുടെ ക്ഷേമത്തിന് അഞ്ച് ലക്ഷവും നല്‍കി ഞാന്‍ എന്റെ എളിയ ദൗത്യം നിര്‍വഹിച്ചു. നമ്മുടെ നേതാക്കള്‍ക്കു പിന്നില്‍ ഒന്നായി അണിനിരന്ന് അവരെ പിന്തുണയ്ക്കാം' പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരെ ടാഗ് ചെയ്ത് രോഹിത് കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും ഇന്നലെ കോവിഡിനെതിരായ പോരാട്ടത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. അതേസമയം, തുക വെളിപ്പെടുത്തിയില്ലെങ്കിലും ഇരുവരും ചേര്‍ന്ന് മൂന്നു കോടിയോളം രൂപ നല്‍കിയതായാണ് റിപ്പോര്‍ട്ട്. സൂപ്പര്‍താരം സച്ചിന്‍ െതന്‍ഡുല്‍ക്കര്‍ (50 ലക്ഷം), സുരേഷ് റെയ്ന (52 ലക്ഷം), അജിന്‍ക്യ രഹാനെ (10 ലക്ഷം) തുടങ്ങിയവരാണ് സംഭാവന പ്രഖ്യാപിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരങ്ങള്‍. എം.എസ്. ധോണി ഒരു ലക്ഷം രൂപ ഒരു എന്‍ജിഒ വഴിയും നല്‍കി.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരിയും ഇര്‍ഫാന്‍ പഠാന്‍ യൂസഫ് പഠാന്‍ സഹോദരന്മാര്‍ 4000 മാസ്‌കുകളും സംഭാവന ചെയ്തു. ഇവര്‍ക്കു പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വിവിധ സംസ്ഥാന അസോസിയേഷനുകളുടെ സഹകരണത്തോടെ 51 കോടി രൂപയും പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category