1 GBP = 94.20 INR                       

BREAKING NEWS

ഇന്നലെ ഒരൊറ്റദിവസം മാത്രം മരിച്ചത് 381 പേര്‍; രോഗബാധിതരുടെ എണ്ണം 25,000 കടന്നു; മറ്റൊരു രോഗവുമില്ലാത്ത 13ഉം 19ഉം വയസ്സുള്ളവര്‍ പോലും മരണത്തിലേ ക്ക്; അനേകം മലയാളികള്‍ തിങ്ങി പ്പാര്‍ക്കുന്ന ബ്രിട്ടനില്‍ കൊറോണയുടെ മരണതാണ്ഡവം തുടരുന്നു

Britishmalayali
kz´wteJI³

ബ്രിട്ടനും നടന്നടുക്കുന്നത് ഇറ്റലിയുടേയും സ്‌പെയിനിന്റേയും വഴിയിലേക്കെന്ന് സൂചിപ്പിച്ചുകൊണ്ട് ബ്രിട്ടനിലെ ഇന്നലത്തെ പ്രതിദിന മരണസംഖ്യ 381 ആയി. 1789 പേരാണ് ബ്രിട്ടനില്‍ ഇതുവരെ കോവിഡ് 19 മൂലം മരിച്ചിട്ടുള്ളത്. മൊത്തം രോഗബാധിതരുടെ എണ്ണം 25,150 ആയി ഉയര്‍ന്നു. ഇന്നലത്തെ മരണസംഖ്യ തൊട്ടു തലേദിവസത്തേതിന്റെ ഇരട്ടിയാണ് എന്നുള്ളതാണ് ബ്രിട്ടന്‍ കാത്തിരിക്കുന്ന മഹാദുരന്തത്തെ വിളിച്ചോതുന്നത്. എന്നാല്‍ രോഗബാധിതരുടെ എണ്ണത്തില്‍ 14% വര്‍ദ്ധനവേ ഉണ്ടായിട്ടുള്ളു എന്നത് ചെറിയൊരു ആശ്വാസവും പകരുന്നുണ്ട്.

ഇതിനിടയില്‍ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് യുവാക്കളേയും കൗമാരക്കാരേയും കൂടി കൊറോണ കീഴടക്കുകയാണ്. മറ്റൊരു രോഗവും ഇല്ലാതിരുന്ന 13 കാരനായ ബ്രിക്സ്ട്ടണ്‍ സ്വദേശി ഇസ്മയില്‍ മുഹമ്മദ് അബ്ദുള്‍വഹാബിന്റെ മരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് മുഴുവന്‍ ബ്രിട്ടനേയുമാണ്. ഇസ്മയിലിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി പണം സ്വരൂപിക്കുവാന്‍ ബ്രിക്സ്ട്ടണിലെ മദീന കോളേജ് രൂപീകരിച്ച് ഗോ ഫണ്ട് മീ എന്ന പേജില്‍ ഈ മരണവാത്ത ഷെയര്‍ ചെയ്തിരുന്നു. കാന്‍സര്‍ രോഗബാധമൂലം അടുത്ത കാലത്ത് പിതാവിനെ നഷ്ടപ്പെട്ട ഇസ്മയിലിന്റെ ചിത്രം പങ്കുവയ്ക്കാന്‍ പക്ഷെ അയാളുടെ കുടുംബക്കാര്‍ തയ്യാറായില്ല.

ഭാവി അനിശ്ചിതത്വത്തില്‍ ആക്കുന്ന ബ്രിട്ടന്റെ ദുരിതപര്‍വ്വം
അനുസരണക്കേടിന് വലിയ വില കൊടുക്കുകയാണ് ഇപ്പോള്‍ ബ്രിട്ടീഷുകാര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുപോലും അതിന് പുല്ലുവില കല്പിക്കാതെ ബീച്ചുകളിലും പാര്‍ക്കുകളിലും കുടുംബസമേതം മാതൃദിനം ആഘോഷിക്കുവാന്‍ ഒത്തുകൂടിയവര്‍. ബാറുകളിലും പബ്ബുകളിലും സായാഹ്നങ്ങളില്‍ ലഹരി നുകര്‍ന്നവര്‍. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഒരായിരം വട്ടം വിളിച്ചുപറഞ്ഞിട്ടും അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ ഫുട്ബോള്‍ കളിക്കായി ഒത്തുകൂടിയവര്‍. അവരൊക്കെ ഒരുപക്ഷെ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം. പക്ഷെ, സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കാതെ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.

ഇന്നലെ ബ്രിട്ടനിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയായ 381 രേഖപ്പെടുത്തുമ്പോള്‍, ഇനിയൊരു തിരിച്ചുപോക്കിന് വഴിയില്ലാത്തവിധം ബ്രിട്ടന്‍ വിധിയുടെ ദുരന്തമുഖത്ത് അടുത്തുകഴിഞ്ഞിരുന്നു. ഇറ്റലിയിലും സ്‌പെയിനിലുമൊക്കെ കണ്ടിരുന്ന, ഇപ്പോഴും കാണുന്ന വലിയവലിയ സംഖ്യകള്‍ മരണത്തിനു നേര്‍ക്ക് എഴുതിച്ചേര്‍ക്കുമ്പോള്‍ ബ്രിട്ടന്‍ തീര്‍ത്തും നിസ്സഹായാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതുവരെ 1789 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 1651 മരണങ്ങളുമായി ഇംഗ്ലണ്ട് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തീര്‍ത്തും യാഥാര്‍ത്ഥ്യമാകണമെന്നില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. എന്‍ എച്ച് എസ്സില്‍ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങളുടെ കണക്കാണിതെന്നും യഥാര്‍ത്ഥ മരണസംഖ്യ ചുരുങ്ങിയത് 24% എങ്കിലും കൂടുതലാകാം എന്നുമാണ് അവര്‍ പറയുന്നത്. നിരവധിപേര്‍ ആശുപത്രികളിലെത്താതെ മരിക്കുന്നുണ്ട് എന്ന് സാരം. ഇതിന് അടിവരയിടുന്നതാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 20 ന് ബ്രിട്ടനില്‍ കൊറോണ ബാധമൂലം മരിച്ചത് 210 പേരായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ ഇത് വെറും 170 മാത്രമാണ് അതായത് 25% ത്തിന്റെ കുറവ്. ഈ കണക്ക് വെച്ച് നോക്കിയാല്‍ ബ്രിട്ടനിലെ ഇപ്പോഴത്തെ മരണസംഖ്യ 2230ല്‍ അധികമായി കാണുമെന്നാണ് അവര്‍ പറയുന്നത്.

രോഗവ്യാപനത്തിന്റെ ശക്തി കൂടിയതോടെ എന്‍ എച്ച് എസ്സിന്റെ മേല്‍ സമ്മര്‍ദ്ദവും വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന്റെ ആദ്യപടിയാണ്, ഇനി ഒരു രോഗി മരിച്ചതായി പ്രഖ്യാപിക്കാന്‍ ബന്ധുക്കളുടെ അനുമതിക്കായി കാത്തുനില്‍ക്കില്ല എന്ന ഇന്നലത്തെ പ്രസ്താവന. എന്‍ എച്ച് എസ് ഇന്നലെ പ്രഖ്യാപിച്ച ഔദ്യോഗിക കണക്കനുസരിച്ച് 367 പേരാണ് ഇന്നലെ മരിച്ചിട്ടുള്ളത്. ഇതില്‍ 28 പേരൊഴികെ മറ്റെല്ലാവര്‍ക്കും ഗുരുതരമോ അല്ലാത്തതോ ആയ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതുവരെ 25,150 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എന്‍ എച്ച് എസ് സമ്മതിക്കുമ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ എത്രയോ ഉയരത്തിലാണ് എന്നുള്ളതാണ് ബ്രിട്ടന്റെ ഉറക്കംകെടുത്തുന്നത്.ചീഫ് സയന്റിഫിക് അഡ്വൈസറായ സര്‍ പാട്രിക് വാലന്‍സ് പറയുന്നത് മരണമടഞ്ഞ ഓരോ വ്യക്തിക്ക് ചുറ്റും ചുരുങ്ങിയത് 1000 രോഗബാധിതരെങ്കിലും ഉണ്ടാകാം എന്നാണ്. ആ കണക്കനുസരിച്ചാണെങ്കില്‍ ഇതുവരെ ഏകദേശം 1.8 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് കോവിഡ് ബാധയുണ്ടായിരിക്കണം. ജീവശാസ്ത്ര വിദഗ്ദനായ ഡോ. സൈമണ ക്ലാര്‍ക്കിന്റെ അഭിപ്രായത്തില്‍ ഇന്നലെ മരണനിരക്കില്‍ ഉണ്ടായ വര്‍ദ്ധനവ് സങ്കടകരമാണെങ്കിലും ഒട്ടും അതിശയിപ്പിക്കുന്ന ഒന്നല്ല. വരുന്ന ആഴ്ച്ചകളില്‍ ഇത് പലമടങ്ങ് വര്‍ദ്ധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കൊറോണയ്ക്ക് കീഴടങ്ങിയ 13 കാരനായ ഇസ്മയില്‍ മുഹമ്മദ് അബ്ദുള്‍വഹാബ്
മറ്റേതൊരു കൗമാരക്കാരനേയും പോലെ ഒരുപാട് സ്വപ്നങ്ങളും ലാളിച്ചു നടന്നിരുന്ന ഒരു പയ്യനായിരുന്നു ഇസ്മയിലും . കാര്യമായ ഒരു ആരോഗ്യ പ്രശ്‌നങ്ങളും അവനെ അലട്ടിയിരുന്നില്ല. എല്ലാം സാധാരണപോലെതന്നെ നീങ്ങുന്നതിനിടയില്‍, പെട്ടെന്നാണ് ഇസ്മയിലിന് ശ്വാസതടസ്സം നേരിടുന്നത്. ഉടനെ തന്നെ കിംഗ്സ് കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും, ശ്വാസതടസ്സം കൂടുതലായതിനാല്‍ മയക്കി കിടത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇസ്മയിലിനെ മരണം ഏറ്റുവാങ്ങുന്നത്. കൊറോണബാധയല്ലാതെ മറ്റ് യാതോരു ആരോഗ്യപ്രശ്നങ്ങളും ഇസ്മയിലിനില്ലായിരുന്നു എന്നാണ് അയാളെ പരിശോധിച്ച ഡോക്ടര്‍മാരും പറയുന്നത്.

ഇസ്മയിലിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി പണം സമാഹരിക്കുവാന്‍ ഉണ്ടാക്കിയ ഗോ ഫണ്ട് മീ എന്ന പേജിലൂടെയാണ് മരണവിവരം ആദ്യം പുറത്ത് വന്നത്. തുടര്‍ന്ന് കിംഗ്സ് കോളേജ് ഹോസ്പിറ്റല്‍ വക്താവ് ഈ മരണം സ്ഥിരീകരിക്കുകയായിരുന്നു.  മദീന കോളേജാണ് ഈ പേജ് ഉണ്ടാക്കിയിരിക്കുന്നത്. ഇസ്മയിലിന്റെ സഹോദരി ഇവിടത്തെ അദ്ധ്യാപിക കൂടിയാണ്. ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 4000 പൗണ്ട് സ്വരൂപിക്കണമെന്നാണ് പേജിലെ അഭ്യര്‍ത്ഥനയില്‍ പറയുന്നത്. കുറച്ചുകാലം മുന്‍പാണ് ഇസ്മയിലിന്റെ പിതാവ് കാന്‍സറിണ് കീഴടങ്ങി ഈ ലോകം വിട്ടുപോയത്. തൊട്ടുപുറകേയുള്ള ഇസ്മയിലിന്റെ മരണം ആ കുടുംബത്തിന് സഹിക്കാനാകാത്ത ദുഃഖം തന്നെയാണ് നല്‍കിയിരിക്കുന്നത്. അയാളുടെ ഫോട്ടോ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ കുടുംബക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category