1 GBP = 92.70 INR                       

BREAKING NEWS

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം ഇന്നലെ മരിച്ചത് 332 പേര്‍; അമേരിക്കയിലെ ഇന്നലത്തെ കൊറോണ മരണം ആയിരത്തിനടുത്ത്; മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ലോക പോലീസും; 3850 മരണവും 1,87,321 രോഗികളുമായി ആര്‍ക്കും നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് അമേരിക്ക; ഫോര്‍ക്ക് ലിഫ്റ്റ് ഉപയോഗിച്ച് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്ന ഭയാനകമായ കാഴ്ചകളുമായി ലോകപോലീസ്

Britishmalayali
kz´wteJI³

മേരിക്കയുടെ അലസതയ്ക്കും, അമിത ആത്മവിശ്വാസത്തിനും കാലം കരുതിവച്ചിരിക്കുന്ന മറുപടി സ്വപ്നം കാണാന്‍ പോലുമാകാത്തത്ര ഭയാനകമായിരിക്കും എന്ന് തെളിയിക്കുകയാണ് ഇവിടെ ഓരോ ദിവസവും നടക്കുന്ന സംഭവങ്ങള്‍. ലോകത്തിന് കൊറോണയെ ദാനം നല്‍കിയ ചൈനയിലെ മരണസംഖ്യയേയും കടത്തിവെട്ടി 3850 ല്‍ എത്തിനില്‍ക്കുന്നു അമേരിക്കയിലെ കോവിഡ് 19 മരണങ്ങളുടെ എണ്ണം. 1,87, 321 രോഗികളുമായി രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് ആയുധശക്തിയിലും സാങ്കേതിക വിദ്യയിലും സമ്പത്തിലുമൊക്കെ ഒന്നാംസ്ഥാനത്തുള്ള അമേരിക്ക. ന്യൂയോര്‍ക്കില്‍ മാത്രം ഇന്നലെ മരിച്ചവര്‍ 332 ആണ് എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം.

ഈ കണക്കുകള്‍ മാത്രമല്ല ഭയാനകം. അതിനേക്കാള്‍ ഭയാനകമായ വേറെ ചില ദൃശ്യങ്ങളുണ്ട്, ഒരുപക്ഷെ ഈ വന്‍ശക്തിയുടെ നിസ്സഹായവസ്ഥയുടെ ആഴം വെളിവാക്കുന്ന ചിത്രങ്ങള്‍. ലോകത്തെവിടെയും മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള രാഷ്ട്രമാണ് അമേരിക്ക. പല രാജ്യങ്ങളിലേയും മനുഷ്യാവകാശം സംരക്ഷിക്കുവാന്‍ യുദ്ധങ്ങള്‍ വരെ നടത്തിയിട്ടുമുണ്ട്. എന്നാല്‍, മരണശേഷം മൃതദേഹത്തിന് ആദരവ് നല്‍കണം എന്ന സാമാന്യ ചട്ടം പോലും പാലിക്കാനാകാതെ സങ്കടപ്പെടുകയാണ് ഇന്നീ മനുഷ്യാവകാശങ്ങളുടെ വക്താവ്. മരണസംഖ്യ വര്‍ദ്ധിച്ചതോടെ ഫോര്‍ക്ക് ലിഫ്റ്റ് ഉപയോഗിച്ച് മൃതദേഹങ്ങള്‍ ട്രക്കുകളില്‍ അടുക്കിവയ്ക്കേണ്ടുന്ന ഗതികേടിലേക്ക് നീങ്ങി അമേരിക്ക.

ഇറ്റലിയിലേത് പോലെ, രോഗികളുടെ ആധിക്യത്താല്‍ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ താളംതെറ്റിയ അമേരിക്കയും ഇറ്റലിയുടെ വഴിക്ക് നീങ്ങുകയാണ്. മരണ സംഖ്യയില്‍ ഇപ്പോഴും ഇറ്റലിതന്നെയാണ് മുന്നിലെങ്കിലും രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക് ഇറ്റലിക്കും ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 1,05,792 ആണെങ്കില്‍ അമേരിക്കയിലത് 1,87,321 ആയിരിക്കുന്നു. രോഗബാധ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ന്യൂയോര്‍ക്കില്‍ ഗവര്‍ണര്‍  ആന്‍ഡ്രൂ കുവോമിന്റെ സഹോദരനും സി എന്‍ എന്‍ അവതാരകനുമായ ക്രിസ് കുവോമിനും രോഗബാധ സ്ഥിരീകരിച്ചതായി ഇന്നലെ ഗവര്‍ണര്‍ വെളിപ്പെടുത്തി.

ന്യൂയോര്‍ക്ക് നഗരത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ തികയാതെ വന്നതോടെ ജാവിറ്റ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 1000 കിടയ്ക്കകളുള്ള ഒരു താത്ക്കാലിക ആശുപത്രി നിര്‍മ്മിച്ചിട്ടുണ്ട്. 1000 കിടയ്ക്കകളുള്ള ഒരു നേവല്‍ ആശുപത്രി കപ്പലും ഇന്നലെ മുതല്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് നടക്കാറുള്ള ഇന്‍ഡോര്‍ കോര്‍ട്ടും താത്ക്കാലിക ആശുപത്രിയായി മാറ്റിയിട്ടുണ്ട്. ഇതുകൂടാതെ നഗരത്തിനു പുറത്ത് നിന്ന് 250 ഓളം ആരോഗ്യ പ്രവര്‍ത്തകരെ നഗരത്തിലെത്തിക്കുവാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ദേശീയ ശേഖരത്തില്‍ നിന്നും പുതുതായി 150 വെന്റിലേറ്ററുകള്‍ കൂടി നഗരത്തിലേക്ക് അയയ്ക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് എന്ന് എത്തുമെന്ന വിവരം അറിയിച്ചിട്ടില്ല.

ഇതിനിടയില്‍ ഹോളണ്ട് അമേരിക്കന്‍ ആഡംബരക്കപ്പലില്‍, രോഗലക്ഷണങ്ങള്‍ കാണിച്ച ഒരുഡസന്‍ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥന ഫ്‌ലോറിഡ നിഷേധിച്ചു. വിലയേറിയ സ്രോതസ്സുകള്‍ ഫ്‌ലോറിഡാക്കാരല്ലാത്തവര്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന കാര്യം ഇപ്പോള്‍ ചിന്തിക്കാന്‍ പോലുമാകില്ലെന്നാണ് ഫ്‌ലോറിഡ ഗവര്‍ണര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

ന്യൂയോര്‍ക്കിനെ വിട്ടുമാറാതെ ഒരു ശാപമായി കൊറോണ
അമേരിക്കയിലെ കോവിഡ് 19 എപ്പിസെന്ററായ ന്യൂയോര്‍ക്കിന്റെ ദുരിതത്തിന് ഇനിയും ഒരു അറുതി വരാറായിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 75,795 പേര്‍ ന്യൂയോര്‍ക്കില്‍ നിന്നാണ്. തിങ്കളാഴ്ച്ച മാത്രം 9298 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കിലെ മരണസംഖ്യ ഇതുവരെ 1550 ആണ്. ഈ ദുരന്തത്തെ ചെറുക്കാന്‍ സ്വകാര്യ-പൊതുമേഖലാ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഒന്നായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത ഗവര്‍ണര്‍ പക്ഷെ എന്ന് ഈ ഭീകരനെ തളയ്ക്കാനാകുമെന്ന് തനിക്കറിയില്ലെന്ന് വ്യക്തമാക്കി.

ഇന്നലെ മാത്രം 18,000 പേരെ കൊറോണാ പരിശോധനയ്ക്ക് വിധേയമാക്കിയ ന്യൂയോര്‍ക്കില്‍ 2,00,000 പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. അതിലാണ് 75,795 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് ഞെട്ടലുളവാക്കുന്ന കാര്യമാണെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറയുന്നത്. നമ്മള്‍ ഈ വൈറസിന്റെ ശക്തിയെ കുറച്ചുകണ്ടതാണ് എല്ലാ അപകടങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശത്രുവിന്റെ ശക്തിയെ കുറച്ചുകാണുന്നവന്‍ അമിതമായ ആത്മവിശ്വാസത്താല്‍ സ്വന്തം നാശത്തെ പുല്‍കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രോഗബാധയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇനിയും ന്യൂയോര്‍ക്ക് എത്തിയിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ കരുതലോടെ ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മരണത്തേക്കാള്‍ ഹൃദയഭേദകമാണ് മൃതദേഹങ്ങളുടെ ചിത്രങ്ങള്‍. കുളിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ അണിയിച്ച്, സുഗന്ധവ്യഞ്ഞ്ജനങ്ങള്‍ പൂശി, കുന്തിരിക്കവും കൂദാശകളുമില്ലാതെ, യാത്രാമൊഴിയേകാന്‍ ഉറ്റവരും ഉടയവരുമില്ലാതെ ഫോര്‍ക്ക് ലിഫ്റ്റില്‍ കുരുങ്ങി, ട്രക്കുകളിലെ അടുക്കുകളായി പിന്നെ ദൂരെയേതോ മണ്ണില്‍ തീര്‍ത്ത കുഴിയിലേക്ക് പോകാന്‍ വിധിക്കപ്പെട്ട കുറേ ജന്മങ്ങള്‍. ആശുപത്രികളിലും താത്ക്കാലിക മോര്‍ച്ചറികളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുമ്പോള്‍ ഇതല്ലാതെ മറ്റൊരു വഴിയും ആര്‍ക്കും മുന്നിലില്ല. മരവിച്ച മനസ്സുമായി മൃതദേഹങ്ങള്‍ ഫോര്‍ക്ക് ലിഫ്റ്റില്‍ വാരിയെടുക്കുന്ന തൊഴിലാളികളുടെ മനസ്സിലും ആശങ്കയുണ്ടായിരിക്കും, ഒരുപക്ഷെ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാരെങ്കിലുമായിരിക്കും നാളെ ഈ സ്ഥാനത്ത് ഉണ്ടാവുക എന്ന്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category