1 GBP = 92.50 INR                       

BREAKING NEWS

ഇറ്റലിയേയും സ്‌പെയിനിനേയും പിടികൂടിയ ഭൂതം ഇപ്പോള്‍ ഫ്രാന്‍സിലും എത്തിയിരിക്കുന്നു; ഇന്നലെ മാത്രം ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത് 499 കൊറോണ രോഗികള്‍; 3523 മരണങ്ങളുമായി ചൈനയെ അഞ്ചാം സ്ഥാനത്താക്കി കുതിക്കുന്ന ഫ്രാന്‍സില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 52,128 പേര്‍ക്ക്; മരണത്തിലേക്കുള്ള കുതിപ്പില്‍ തകര്‍ന്നടിയുന്ന ഫ്രഞ്ച് സ്വപ്നങ്ങള്‍

Britishmalayali
kz´wteJI³

ന്നലെയായിരുന്നു ഫ്രാന്‍സിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനം. 499 പേരാണ് ഇന്നലെമാത്രം കൊറോണയെന്ന ഭീകരന് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്. ഇതോടെ ഫ്രാന്‍സിലെ മൊത്തം മരണസംഖ്യ 3523 ആയി. 3305 പേര്‍ മരണമടഞ്ഞ ചൈനയേക്കാള്‍ മുന്നിലെത്തി കൊറോണാ മരണങ്ങളുടെ എണ്ണത്തില്‍ ഫ്രാന്‍സ്. എന്നാല്‍ ഈ മരണസംഖ്യ ആശുപത്രികളില്‍ മരിച്ചവരുടേത് മാത്രമാണ്. വീടുകളില്‍ ഉണ്ടായ മരണങ്ങളുടെ എണ്ണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.  ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 52,128 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 22,257 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 5565 പേര്‍ ഇന്റന്‍സീവ് കെയറിലുമാണ്.

മറ്റ് പല വികസിത രാജ്യങ്ങളേയും പോലെതന്നെ, വ്യാപ്തിയേറിയ രോഗബാധകള്‍ തടയുവാനുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അഭാവമാണ് ഫ്രാന്‍സിനേയും കുഴയ്ക്കുന്നത്. ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്ള മിക്ക വികസിത രാജ്യങ്ങളും എപ്പോഴും പരിമിതമായി എണ്ണത്തില്‍ മാത്രമേ രോഗികളെ ചികിത്സിച്ചിരുന്നുള്ളു. എന്നാല്‍ കൊറോണയെന്ന ഭീകരന്‍ മനുഷ്യരുടെയും ആധുനിക ശാസ്ത്രത്തിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അഴിഞ്ഞാടിയപ്പോള്‍, മറ്റു പല രാജ്യങ്ങളേയും പോലെ ഫ്രാന്‍സും തങ്ങളുടെ ദൗര്‍ബല്യം തിരിച്ചറിയുകയായിരുന്നു. അതുകൊണ്ട് തന്നെയാണ്, രോഗബാധയെ ചെറുക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമ്പോഴും, ഭാവിയില്‍ ഇത്തരത്തിലുള്ള ഒരു അവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ കൂടി ഫ്രഞ്ച് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഈ ഭീകരനെ തളയ്ക്കുവാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുക്കുകയാണ് ഫ്രഞ്ച് ഭരണകൂടം. ലക്ഷക്കണക്കിന് ഫേസ് മാസ്‌ക്കുകളും ആയിരക്കണക്കിന് വെന്റിലേറ്ററുകളും നിര്‍മ്മിക്കുവാനുള്ള പണികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്നലെ അറിയിച്ചു. എന്നാല്‍ അത്യാവശ്യ ഉപയോഗത്തിനായി ചൈനയില്‍ നിന്നും മാസ്‌ക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അടുത്ത ആഴ്ച്ചയോടെ ഏകദേശം ഒരു ബില്ല്യണില്‍ അധികം മാസ്‌ക്കുകള്‍ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടൊപ്പം തന്നെയയിരിക്കും മാസ്‌ക്ക് ഉള്‍പ്പടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ തദ്ദേശീയമായ ഉദ്പ്പാദനം ത്വരിതപ്പെടുത്തുന്നതും. ഓരോ ആഴ്ചയും ഏകദേശം 40 മില്ല്യണ്‍ മാസ്‌കുകളാണ് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം ആവശ്യമായി വരുന്നത്.

അതുപോലെ കൊറോണാക്കാലത്തെ മറ്റൊരു അത്യാവശ്യ ഉപകരണമായ വെന്റിലേറ്ററുകളും ഉദ്പ്പാദിപ്പിക്കുവാന്‍ ചില കമ്പനികളുടെ കണ്‍സോര്‍ഷ്യം ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിവ്. ഏകദേശം 10,000 വെന്റിലേറ്ററുകള്‍ ആദ്യഘട്ടത്തില്‍ ഉദ്പ്പാദിപ്പിക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 4500 എണ്ണം ഏപ്രില്‍ അവസാന വാരത്തില്‍ വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ മെയ്മാസം മദ്ധ്യത്തോടെ എത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടയില്‍, കൊറോണക്കാലത്തെ യൂറോപ്പിന്റെ കണ്ണുനീരായി മാറിയ ഇറ്റലിയില്‍ ഇന്നലെ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും തൊട്ടു തലേദിവസത്തിന്റേതിനോട് ഏതാണ്ട് സമമായി നിന്നത് തെല്ലൊരു ആശ്വാസത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇറ്റലിയില്‍ രോഗബാധയുടെ മൂര്‍ദ്ധന്യാവസ്ഥ കഴിഞ്ഞു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഒരുകൂട്ടം വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category