1 GBP = 93.00 INR                       

BREAKING NEWS

പാവങ്ങള്‍ തെരുവില്‍ മരിച്ചു വീഴുമ്പോഴും കൊറോണ ടെസ്റ്റ് നടത്താന്‍ പോലും പറ്റാതെ ബ്രിട്ടന്‍; സാമ്പിളുകള്‍ പരിശോധനക്ക് അയക്കുന്നത് വിദേശത്തേക്ക്; ടെസ്റ്റ് കിറ്റുകള്‍ ഇപ്പോഴും കയറ്റുമതി ചെയ്യുന്നു; ബ്രിട്ടനില്‍ മരിച്ചു വീഴുന്നവരില്‍ ഏറെയും ചികിത്സിച്ചാല്‍ ഭേദമാവേണ്ടവര്‍

Britishmalayali
kz´wteJI³

നിങ്ങള്‍ക്ക് കൊറോണ വരുന്നത് ഇന്ത്യയില്‍ വച്ചാമെങ്കില്‍ ഉറപ്പായും രക്ഷപ്പെടുമെന്നിരിക്കെ ബ്രിട്ടനില്‍ വച്ചാണ് കോവിഡ്-19 ബാധിക്കുന്നതെങ്കില്‍ ഭാഗ്യം ഉണ്ടെങ്കിലേ ജീവിതത്തിലേക്ക് മടങ്ങാനാവൂ.  കൊറോണ കാട്ടുതീ പോലെ പടരുകയും അനുദിനം നിരവധി പേര്‍ പിടഞ്ഞ് മരിക്കുകയും ചെയ്യുന്ന സാഹര്യത്തിലും ബ്രിട്ടന്‍ കൊറോണയെ നേരിടുന്നതിലും കൊറോണ ചികിത്സയിലും അതിഗുരുതരമായ പാളിച്ചകളാണ് വരുത്തുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം കൊറോണ പിടിപെട്ട് പാവങ്ങള്‍ തെരുവില്‍ മരിച്ച് വീഴുമ്പോഴും കൊറോണ ടെസ്റ്റ് നടത്താന്‍ പോലും പറ്റാതെ ബ്രിട്ടന്‍ വലയുകയാണ്.  

സാമ്പിളുകള്‍ പരിശോധനക്ക് അയക്കുന്നത് വിദേശത്തേക്കായതിനാല്‍ ഫലം വരുന്നതില്‍ കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. രാജ്യത്ത് ഇത്തരത്തില്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചു വീഴുമ്പോഴും കോവിഡ് ടെസ്റ്റ് കിറ്റുകള്‍ ഇപ്പോഴും കയറ്റുമതി ചെയ്യുകയാണ് ബ്രിട്ടന്‍. വേണ്ട വിധം സമയത്തിന് ചികിത്സ ലഭ്യമാക്കിയിരുന്നുവെങ്കില്‍ കൊറോണ അനായാസം ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വരേണ്ടിയിരുന്നവരാണ് ബ്രിട്ടനില്‍ മരിച്ച് വീഴുന്നവരില്‍ ഏറെയുമെന്നതാണ് ദയനീയമായ മറ്റൊരു വസ്തുത. അതായത് ബോറിസ് ജോണ്‍സന്‍ ഗവണ്‍മെന്റ് കൊറോണ ബാധയെ കൈകാര്യം ചെയ്യുന്നതില്‍ വരുത്തുന്ന പാളിച്ചകള്‍ കാരണമൊന്ന് കൊണ്ട് മാത്രം നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞ് കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ കൊറോണയെ തുരത്തുന്നതിനുള്ള യജ്ഞത്തില്‍ യുകെ അങ്ങേയറ്റം മുന്നേറിയിരുന്നുവെങ്കിലും ഇപ്പോള്‍ അതില്‍ അലംഭാവം പുലര്‍ത്തുകയാണെന്നും അതിനാലാണ് ചികിത്സിച്ചാല്‍ ഭേദമാകുന്നവര്‍ പോലും തെരുവില്‍ മരിച്ച് വീഴുന്ന ദുരവസ്ഥ പെരുകുന്നതെന്നും നിരവധി ആരോഗ്യ വിദഗ്ധര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ മറ്റ് പല രാജ്യങ്ങള്‍ക്കും പുറകിലേക്ക് ബ്രിട്ടന്‍ തള്ളപ്പെട്ടിരിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കോവിഡ്-19 ടെസ്റ്റിംഗിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് കൂടുതലായും വിമര്‍ശിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.

കൊറോണയ്ക്ക് ഫലപ്രദമായ ഒരു വാക്സിന്‍ കണ്ടു പിടിക്കുന്നത് വരെ പരമാവധി പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കുകയെന്നത് മാത്രമാണ് രോഗവ്യാപന ശേഷിയെ പിടിച്ച് കെട്ടുന്നതിനുള്ള ഏറ്റവും വലിയ മാര്‍ഗമെന്നിരിക്കെയാണ് ഇതില്‍ ബ്രിട്ടന്‍ കടുത്ത അലംഭാവം പുലര്‍ത്തുന്നത്. ഇത്തരം ടെസ്റ്റിലൂടെ മാത്രമേ ആര്‍ക്കൊക്കെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെയാണ് പകര്‍ന്നിരിക്കുന്നതെന്നും കോവിഡ്-19ന്റെ ഹോട്ട്സ്പോട്ടുകള്‍ ഏതെല്ലാമാണെന്നും തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ഇതിനാല്‍ കഴിയുന്നിടത്തോളം നിരന്തരം ടെസ്റ്റ് ചെയ്യാനാണ് ലോകാരോഗ്യ സംഘടന ഓരോ രാജ്യത്തോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.

അത്തരമൊരു സന്ദിഗ്ധാവസ്ഥയിലാണ് ബ്രിട്ടന്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്താത്തതെന്നാണ് വിമര്‍ശനം. കൊറോണ ഒരു മഹാവിപത്തായി കത്തിപ്പടരുന്നതില്‍ നിന്നും തടഞ്ഞ് നിര്‍ത്താന്‍ ഇത്തരത്തിലുളള ഫലപ്രദമായ ടെസ്റ്റിംഗിലൂടെ സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്ന രാജ്യങ്ങളാണ് സിംഗപ്പൂരും ദക്ഷിണ കൊറിയയും. ഈ രാജ്യങ്ങളില്‍ തുടക്കത്തില്‍ കൊറോണ ആഞ്ഞടിച്ചിരുന്നുവെങ്കിലും സംശയമുള്ള എല്ലാവരെയും ടെസ്റ്റ് ചെയ്ത് രോഗം നിര്‍ണയിച്ച് ആവശ്യമായ നടപടികളെടുത്തതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ കൊറോണ കടുത്ത അപകടം വിതക്കാതെ കടന്ന് പോയിരിക്കുന്നത്.

ബ്രിട്ടന്‍ തുടക്കത്തില്‍ ടെസ്റ്റിംഗിന്റെ കാര്യത്തില്‍ മാതൃകാപരമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി കൊറോണ ഹോട്ട്സ്പോട്ടുകളായ ഇറ്റലി, ചൈന, ഇറാന്‍ തുടങ്ങിയിടങ്ങളില്‍ നിന്നും വരുന്നവരെ  ടെസ്റ്റ് ചെയ്ത് രോഗികളെ കണ്ടെത്താന്‍ ത്വരിതഗതിയിലുള്ള നീക്കങ്ങളാണ് ബ്രിട്ടന്‍ നടപ്പിലാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ആളുകളെ ടെസ്റ്റ് ചെയ്യുകയും രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ഐസൊലേറ്റ് ചെയ്യുകയും ഇവരുടെ കോണ്‍ടാക്ടുകള്‍ ട്രേസ് ചെയ്ത് കണ്ടുപിടിക്കുകയും ചെയ്തിരുന്നു. ചൈനക്ക് പുറത്ത് ആദ്യമായി ഇതിനൊരു ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പ്രധാനപ്പെട്ട ലാബില്‍ ജനുവരിയില്‍ ഏര്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ഇത് മറ്റ് 12 പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് 12ന് 600 പേര്‍ക്ക് കൊറോണ ബാധിച്ചുവെന്ന് വെളിപ്പെട്ടതോടെ തങ്ങളുടെ ടെസ്റ്റിംഗ് സംവിധാനം പരാജയമാണെന്ന് സമ്മതിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റ് തന്നെ മുന്നോട്ട് വന്നിരുന്നു.കോവിഡ്-19 തീര്‍ത്തും സ്വതന്ത്രമായി ജനങ്ങള്‍ക്കിടയിലേക്ക് പരന്നുവെന്ന് അന്ന് തന്നെ വ്യക്തമാവുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് ഹോസ്പിറ്റലുകളിലെത്തുന്നവരെ മാത്രം ടെസ്റ്റ് ചെയ്യാമെന്ന അപകടകരമായ തീരുമാനം മിനിസ്റ്റര്‍മാര്‍ എടുത്തിരിക്കുന്നത്. തല്‍ഫലമായി ഔദ്യോഗിക കണക്കിലുള്ളതിനേക്കാള്‍ എത്രയോ രോഗബാധിതര്‍ സമൂഹത്തില്‍ മറ്റുളളവരുമായി സമ്പര്‍ക്കം പുലര്‍ത്തി കറങ്ങി നടക്കുന്ന അപകടകരമായ അവസ്ഥയിലെത്തിയ ബ്രിട്ടനില്‍ കോവിഡ് ബാധിതരും അത് വഴിയുള്ള മരണങ്ങളും നാള്‍ക്ക് നാള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

ഇത്തരത്തില്‍ ബ്രിട്ടനില്‍ കൊറോണ ടെസ്റ്റിനുള്ള സംവിധാനങ്ങള്‍ കുറയുമ്പോഴും ബ്രിട്ടീഷ് കമ്പനിയായ നോവാസി നിര്‍മിച്ച മില്യണ്‍ കണക്കിന്  സ്വാബിംഗ് കിറ്റുകള്‍ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഈ കമ്പനി 17.8 മില്യണ്‍ പൗണ്ടിന്റെ  ടെസ്റ്റിംഗ് എക്യുപ്മെന്റാണ് 80 രാജ്യങ്ങളിലേക്കായി കയറ്റി അയച്ചിരിക്കുന്നത്. എന്നാല്‍ വെറും ഒരു മില്യണ്‍ പൗണ്ടിന്റെ മൂല്യമുള്ള എക്യുപ്മെന്റ് മാത്രമാണ് യുകെയില്‍ ഈ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. യുകെയില്‍ ലാബ് കപ്പാസിറ്റി കുറവായതിനാല്‍ ഇത്തരം കിറ്റുകള്‍ അധികമുണ്ടായിട്ടും കാര്യമില്ലെന്നാണ് ഈ കമ്പനി ന്യായീകരിക്കുന്നത്.

സൗത്ത് വെസ്റ്റ് ലണ്ടനിലെ ചെസിംഗ്ടണിലുള്ള  എന്‍എച്ച്എസ് സ്റ്റാഫിനുള്ള ടെസ്റ്റിംഗ് സൈറ്റില്‍ ഇന്നലെ ആരുമില്ലാത്ത അവസ്ഥയായിരുന്നു. നിരവധി പേര്‍ക്ക് ടെസ്റ്റിംഗ് ആവശ്യമുണ്ടെന്നിരിക്കെയാണ് പലവിധ പരിമിതികളല്‍ ഇവിടെ ടെസ്റ്റ് നടത്താന്‍ പറ്റാത്ത അവസ്ഥ സംജാതമായിരിക്കുന്നത്. രാജ്യത്ത് നിരവധി ടെസ്റ്റിംഗ് സൈറ്റുകളില്‍ ഇതാണ് അവസ്ഥയെന്ന ആരോപണവും ശക്തമാണ്. ഇവിടെ ടെസ്റ്റിനായി നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ എത്തിയിരുന്നുവെങ്കിലും കിറ്റുകള്‍ പോലുള്ള നിര്‍ണായക എക്യുപ്മെന്റുകളുടെ ക്ഷാമം രൂക്ഷമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category