1 GBP = 92.50 INR                       

BREAKING NEWS

ലോക്ക്ഡൗണിലായതോടെ ഉറ്റവരുടെ അടുത്തെത്താന്‍ കാല്‍നടയായി കിലോമീറ്റര്‍ താണ്ടുന്നവര്‍ ഇനിയുമുണ്ട്; തമിഴ്നാട്ടിലെ ഉറ്റവരുടെ അടുത്ത് എത്താന്‍ അഞ്ചംഗ സംഘം നടന്നത് 100 കിലോമീറ്ററോളം: ഉശിലംപെട്ടിയിലുള്ള വീടണയണമെങ്കില്‍ ഇനിയും 91 കിലോമീറ്റര്‍ നടക്കണം

Britishmalayali
kz´wteJI³

രാജകുമാരി: ലോക്ഡൗണ്‍ കാലത്ത് ഉറ്റവരുടെ അടുത്തെത്താന്‍ കാതങ്ങള്‍ നടന്നു നീങ്ങുന്നവരുടെ വാര്‍ത്ത ഓരോ ദിവസവും പുറത്ത് വരാറുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതായതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും തമിഴ്നാട്ടിലെ ഉശിലംപെട്ടിയിലുള്ള വീട്ടിലേക്ക് നടക്കുകയാണ് അഞ്ചംഗ സംഘം. ഇപ്പോള്‍ തന്നെ 100 കരിലോമീറ്ററോളം നടന്ന് അതിര്‍ത്തിയിലെത്തിയ ഇവര്‍ക്ക് ഇനി വീടണയണമെങ്കില്‍ 91 കിലോമീറ്റര്‍ കൂടി നടക്കണം. 

മൂവാറ്റുപുഴ വാഴക്കുളത്ത് പൈനാപ്പിള്‍ കൃഷിയിടങ്ങളില്‍ ജോലിക്കു പോയ തമിഴ്നാട് ഉശിലംപെട്ടി സ്വദേശികളായ ദൈവം, കെ.പി.പാണ്ഡി, മൊക്കമായന്‍, ചെല്ലപ്പാണ്ടി, കാശിരാജന്‍ എന്നിവര്‍ ആണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഴക്കുളത്ത് നിന്ന് ഉശിലംപെട്ടിയിലേക്കു നടന്നു തുടങ്ങിയത്. ശനിയാഴ്ച പുറപ്പെട്ട സംഘം ഇന്നലെ രാവിലെ ആണ് കേരള തമിഴ്നാട് അതിര്‍ത്തിയായ ബോഡിമെട്ട് ചെക്പോസ്റ്റില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇല്ലാതെ ക്ഷീണിതരായി ബോഡിമെട്ട് ചെക്പോസ്റ്റില്‍ എത്തിയ ഇവരെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധിച്ചു. പനിയും മറ്റ് അസുഖങ്ങളും ഇവര്‍ക്ക് ഇല്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശാന്തന്‍പാറ പഞ്ചായത്ത് അധികൃതര്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. പിന്നീട് ഇവര്‍ അതിര്‍ത്തി കടന്നു തമിഴ്നാട്ടിലേക്ക് പോയി. ഉശിലംപെട്ടിയില്‍ എത്തണം എങ്കില്‍ ഇവര്‍ ഇനിയും 91 കിലോമീറ്റര്‍ കൂടി നടക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് 3 ദിവസം കഴിഞ്ഞതോടെ ജോലി ഇല്ലാതായ തങ്ങള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ലഭിച്ചില്ലെന്ന് സംഘത്തില്‍ ഉള്ളവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category