1 GBP = 93.00 INR                       

BREAKING NEWS

കാന്‍സറിനെ തോല്‍പ്പിച്ച് ജീവിതം വീണ്ടെടുത്ത ബിബിസിയുടെ ലോകപ്രശസ്തമായ ഏഷ്യന്‍ മുഖം ജോര്‍ജിനെ കൊറോണ വെറുതെ വിടുമോ? ചികിത്സ കിട്ടാതെ ആയിരങ്ങള്‍ മരിക്കുന്ന ബ്രിട്ടനില്‍ ഏറ്റവും ഒടുവില്‍ രോഗബാധിതനാവുന്ന സെലിബ്രിറ്റിയായി ഈ ശ്രീലങ്കന്‍ മുഖം

Britishmalayali
kz´wteJI³

ന്റെ സ്വതസിദ്ധമായ അവതരണത്തിലൂടെ ബിബിസി പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരകനായ ഏഷ്യക്കാരനായ ജോര്‍ജ് അലഗിയാഹിന് (64) ക്യാന്‍സറിനെ തോല്‍പ്പിച്ച് ജീവിതം വീണ്ടെടുത്ത ചരിത്രം കൂടിയുണ്ട്. എന്നാല്‍ നിലവില്‍ ലോകമാകമാനം കൊലവിളി നടത്തി പടരുന്ന കോവിഡ്-19ഉം ഇദ്ദേഹത്തെ പിടികൂടിയിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അര്‍ബുദത്തിന് തോല്‍പ്പിക്കാനാവാത്ത ബിബിസിയുടെ ലോകപ്രശസ്തനായ ഈ ശ്രീലങ്കന്‍ സ്വദേശിയായ അവതാരകനെ കൊറോണ വെറുതെ വിടുമോ? എന്ന ആശങ്ക നിറഞ്ഞ ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. ചികിത്സ കിട്ടാതെ ആയിരങ്ങള്‍ കൊറോണ ബാധയാല്‍ മരിക്കുന്ന ബ്രിട്ടനില്‍ ഏറ്റവും ഒടുവില്‍ കൊറോണ ബാധിതനാവുന്ന സെലിബ്രിറ്റിയായി ജോര്‍ജ് മാറിയിരിക്കുകയാണ്.

കുടലിന് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് 2014ല്‍ ചികിത്സ തേടി രക്ഷപ്പെട്ട ജോര്‍ജിനെ 2017ല്‍ വീണ്ടും അര്‍ബുദം ആക്രമിച്ചതിനെ തുടര്‍ന്ന് ചികിത്സക്ക് വിധേയനായിരുന്നു. കാന്‍സര്‍ എന്ന ഭീകരനെ അതിജീവിക്കാന്‍ കരുത്ത് ലഭിച്ച തനിക്ക് കൊറോണ ബാധിച്ചപ്പോള്‍ പേടിയൊന്നുമില്ലെന്നും അതിനെയും അതിജീവിക്കാനാവുമെന്നാണ് വിശ്വാസമെന്നും ഇന്നലെ വൈകുന്നേരം ബിബിസി ന്യൂസില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജോര്‍ജ് ആത്മവിശ്വാസത്തോടെ വ്യക്തമാക്കിയിരുന്നു. യുകെയില്‍ കൊറോണ ഭീഷണി മൂര്‍ധന്യത്തിലെത്തിയതിന്റെ പശ്ചാത്തലത്തില്‍ ന്യൂസ് റൂമില്‍ നിന്നും അകന്നിരിക്കാന്‍ ഈ മാസം ആദ്യം തന്നെ ജോര്‍ജ് തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ മുന്‍കരുതലെടുത്തിട്ടും തനിക്ക് കോവിഡ്-19 ബാധിച്ചുവെന്നാണ് അദ്ദേഹം ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. കാന്‍സര്‍ പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് കൊറോണ വന്നാല്‍ അപകടസാധ്യതയേറെയാണെന്ന് അറിയാമെങ്കിലും ഈ വിഷമ പ്രതിസന്ധിയെയും തനിക്ക് അതിജീവിക്കാനാവുമെന്നാണ് ആത്മവിശ്വാസത്തോടെ ജോര്‍ജ് വെളിപ്പെടുത്തുന്നത്. ആറ് വര്‍ഷമായി അര്‍ബുദത്തിനെതിരെ പോരാടുന്ന തന്റെ മനസിന് നല്ല ധൈര്യമുണ്ടെന്നും അതിനാല്‍ കൊറോണക്കെതിരെ പോരാടുന്നത് നിസ്സാരമാണെന്നും അദ്ദേഹം പറയുന്നു.

കാന്‍സറുമായി ഇത്രയും കാലം സജീവമായി തനിക്ക് ജീവിക്കാന്‍ സാധിച്ചുവെങ്കില്‍ കോവിഡ്-19  മായും ജീവിക്കാനാവുമെന്നും ബിബിസി പ്രേക്ഷകരോട് ജോര്‍ജ് പറയുന്നു.ജോര്‍ജിന്റെ ഭാര്യ ഫ്രാനും കൊറോണ ബാധിച്ചിട്ടുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്. താന്‍ കാന്‍സര്‍ ട്രീറ്റ്മെന്റിനായി ഏതാനും ദിവസങ്ങള്‍ അവധിയെടുക്കാന്‍ തീരുമാനിച്ചതിനാലാണ് ഈ മാസം ആദ്യം മുതല്‍ വാര്‍ത്താവായനയില്‍ നിന്നും വിട്ട് നിന്നതെന്നും കാന്‍സര്‍ പോലുളള രോഗങ്ങളുള്ളവര്‍ക്ക് കോവിഡ്-19 വന്നാല്‍ പ്രശ്നമാണെന്ന് നിരവധി പേര്‍ ഉപദേശിച്ചപ്പോള്‍ താന്‍ അത് പരിഗണിക്കുകയായിരുന്നുവെന്നും ജോര്‍ജ് പറയുന്നു. ഇത്രയൊക്കെ മുന്‍കരുതെടുത്തിട്ടും കൊറോണ പിടിപെട്ടതില്‍ ദുഖമൊന്നും തോന്നുന്നില്ലെന്നും അര്‍ബുദത്തോട് പോരാടിയ തനിക്ക് കൊറോണയെയും തോല്‍പ്പിക്കാനാവുമെന്നും ജോര്‍ജ് ആവര്‍ത്തിക്കുന്നു.

2014ല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ജോര്‍ജ് 17 റൗണ്ട് കീമോതെറാപ്പിക്ക് വിധേയനായിരുന്നു. തുടര്‍ന്ന് 2015ലായിരുന്നു അദ്ദേഹം ബിബിസിയിലേക്ക് ജോലിക്കായി തിരിച്ചെത്തിയത്. എന്നാല്‍ തനിക്ക് വീണ്ടും കാന്‍സര്‍ ബാധിച്ചുവെന്ന് 2018 ജനുവരിയിലായിരുന്നു ജോര്‍ജ് വെളിപ്പെടുത്തിയിരുന്നത്. അതായത് 2017 ഒടുവിലായിരുന്നു ജോര്‍ജ് വീണ്ടും മഹാരോഗത്തിന് വിധേയനായത്. യുകെയില്‍ 381 പേര്‍ കൊറോണ ബാധിച്ച് മരിക്കുകയും 3009 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്ന വേളയിലാണ് ആത്മവിശ്വാസത്തോടെ കൊറോണക്കെതിരെ തലയുയര്‍ത്തി ജോര്‍ജ് ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category