1 GBP =99.10INR                       

BREAKING NEWS

കൊറോണ വൈറസ് പകരാന്‍ സ്പര്‍ശനവും ചുമയും ഒന്നുംവേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാല്‍ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയില്‍ മണിക്കൂറുകളോളം വൈറസ് തങ്ങി നില്‍ക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറില്‍ പോലും അണുക്കള്‍; ഏറ്റവും വേഗത്തില്‍ പടരുന്നത് രോഗലക്ഷണങ്ങള്‍ കാട്ടും മുന്‍പ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്

Britishmalayali
kz´wteJI³

നിയും ആധുനിക ശാസ്ത്രത്തിന് പൂര്‍ണ്ണമായും പിടികൊടുക്കാത്ത പ്രഹേളികയായി തുടരുകയാണ് പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട കൊറോണയെന്ന ഭീകരന്‍. ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ്, ലോകത്തെമ്പാടുമായി നടക്കുന്ന വിവിധ പഠനങ്ങളിലൂടെ പുറത്തുവരുന്നത്. അതില്‍ ഏറ്റവും പുതിയതായി പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഒരു രോഗിക്ക് ചുറ്റുമുള്ള വായുവും പരിസരവും അണുക്കളെ കൊണ്ട് നിറഞ്ഞിരിക്കുമെന്നും, വായുവിലൂടെയും അണുക്കള്‍ മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കാമെന്നുമാണ് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നത്. രോഗി മുറിവിട്ടുപോയാലും മണിക്കൂറുകളോളം ഇവ അന്തരീക്ഷത്തില്‍ തന്നെ നില്‍ക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു. അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഈ പുതിയ കണ്ടുപിടുത്തം നടത്തിയത്.

അതിലും ഭയാനകമായ കാര്യം ആശുപത്രികളില്‍, രോഗികള്‍ കിടക്കുന്ന മുറിക്ക് പുറത്തുള്ള വരാന്തകളിലെ അന്തരീക്ഷത്തിലും അണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായി എന്നുള്ളതാണ്. ഈ പഠനം നടത്തിയ നെബ്രാസ്‌ക സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണ കവചങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ്. ചുമയ്ക്കുമ്പോഴോ, മൂക്ക് ചീറ്റുമ്പോഴോ പുറത്ത് വരുന്ന ദ്രാവക കണികകളില്‍ കൂടി മാത്രമല്ല രോഗം പകരാവുന്നത് എന്നാണ് ഈ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷത്തോട് അടുക്കുന്ന നേരത്ത് ഈ വൈറസിനെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് നെബ്രാസ്‌ക സര്‍വ്വകലാശാലയിലും പഠനം നടക്കുന്നത്.

ഇതുവരെ മറ്റ് ശാസ്ത്രജ്ഞര്‍ പരിശോധനക്ക് വിധേയമാക്കുകയോ, ഏതെങ്കിലും ശാസ്ത്ര ജേര്‍ണലില്‍ ഇതുവരെയും പ്രസിദ്ധീകരിക്കുകയോ ചെയ്യാത്ത ഈ പരീക്ഷണം രോഗികള്‍ ഉപയോഗിച്ച 11 മുറികളിലാണ് നടത്തിയത്. മുറികളിലും അതിന് പുറത്തുള്ള വരാന്തകളിലും കണ്ടെത്തിയ വൈറസുകള്‍ പൊതുവായി ഉപയോഗിക്കുന്ന ശുചിമുറികള്‍  പോലുള്ള ഇടങ്ങളിലും കണ്ടിരുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. വിവിധ പ്രതലങ്ങളില്‍ വൈറസുകള്‍ക്ക് നിലനില്‍ക്കാനാവുമെന്നും അവയില്‍ സ്പര്‍ശിക്കുന്നത് വഴി വൈറസുകള്‍ക്ക് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാനാകുമെന്നും എന്ന അനുമാനവും ഈ പഠനം ഊട്ടിയുറപ്പിക്കുകയായിരുന്നു.

ചൈനയ്ക്ക് പുറത്ത്, ഒരുപക്ഷെ ആദ്യമായി നടന്ന പഠനത്തില്‍ ഒരു കൂട്ടം ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്ന നിഗമനം, രോഗബാധിതനായ ഒരാള്‍, രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പായിരിക്കു വലിയ അളവില്‍ രോഗാണുക്കളെ പുറത്തു വിടുക എന്നതാണ്. അതുപോലെ തന്നെ രോഗ ബാധ ഭേദമായതിനു ശേഷവും അയാളുടെ ശരീരത്തില്‍ നിന്നും രോഗാണുക്കള്‍ പുറത്ത് പ്രസരിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്നും ഈ പഠനം തെളിയിക്കുന്നു. മ്യൂണിക്കിലെ ബുണ്ടേഷ്ഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ ബയോളജിയാണ് ഈ പഠനം നടത്തിയത്. നേരിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന ഒമ്പത് കോവിഡ് 19 രോഗികളുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമെടുത്ത സ്രവങ്ങളുടെ സാമ്പിളുകളില്‍ വലിയതോതില്‍ തന്നെ അണുക്കളുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു.

കതകുകള്‍, ഡോര്‍ഹാന്‍ഡിലുകള്‍ തുടങ്ങിയ ലോഹ പ്രതലങ്ങളിലും ഈ വൈറസിന് കുറേ സമയം ജീവിക്കാനാകുമെന്നും വെളിവായിട്ടുണ്ട്. ഇത് കൊറോണാ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന് തന്നെ ഭീഷണിയാണ്, അവര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍. ബ്രിട്ടനിലെ എന്‍എച്ച്എസില്‍ ധാരാളം നഴ്സുമാര്‍ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ ഭരണകൂടങ്ങള്‍ ഈ പുതിയ പഠന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി എടുത്ത് ആവശ്യ നടപടികള്‍ എടുത്തില്ലെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി, ഭാവനയില്‍ പോലും കാണാനാകാത്തത്ര വലിയതായിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്Oര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category