1 GBP = 93.00 INR                       

BREAKING NEWS

ഒക്ടോബര്‍ 31ന് വിസാ കാലാവധി അവസാനി ക്കുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു വര്‍ഷത്തേക്ക് ഓട്ടോമാറ്റി ക് റിന്യൂവല്‍; വിസയില്ലെങ്കില്‍ ആരും പുറത്താകത്തുമില്ല

Britishmalayali
kz´wteJI³

യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ കൊറോണ രോഗികളെ ജീവന്‍ പണയം വച്ച് പരിചരിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരായ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശ്വാസകരമായ ഒരു വാര്‍ത്ത പുറത്ത് വന്നു. ഇത് പ്രകാരം  ഈ വരുന്ന ഒക്ടോബര്‍ 31നോ അതിന് മുമ്പോ വിസ കാലാവധി അവസാനിക്കുന്ന ഇക്കൂട്ടത്തില്‍ പെട്ടവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഓട്ടോമാറ്റിക്ക് വിസ റിന്യൂവല്‍ അനുവദിക്കാന്‍ ഹോം ഓഫീസ് തീരുമാനിച്ചു. തങ്ങളുടെ ജീവന്‍ പണയം വച്ച് കോവിഡ്-19 രോഗികളെ ശുശ്രൂഷിക്കുന്ന മലയാളികള്‍ അടക്കമുള്ള എന്‍എച്ച്എസ് നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു വര്‍ഷത്തോളം തങ്ങളുടെ വിസയെക്കുറിച്ചോര്‍ത്ത്  വ്യാകുലപ്പെടാതെ തങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാന്‍ സാധിക്കും.

വിസയില്ലെങ്കില്‍ ഇവരാരും പുറത്താകില്ലെന്നുറപ്പ് നല്‍കിയാണ് ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പ്രീതിപട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ജീവന്‍ പണയം വച്ച് യുകെയിലെ കൊറോണ രോഗികളെ പരിചരിക്കുന്ന കുടിയേറ്റക്കാരായ നഴ്സുമാരോടും ഡോക്ടര്‍മാരോടും ഇത്തരത്തില്‍ നന്ദി പ്രകടിപ്പിച്ചേ പറ്റൂ എന്നാണ് പുതിയ നീക്കം വിശദീകരിക്കുന്നതിനിടെ പ്രീതി പട്ടേല്‍ ഇന്നലെ എടുത്ത് കാട്ടിയിരിക്കുന്നത്. ഇത് പ്രകാരം യുകെയിലെ റെസിഡന്‍സി ഡോക്യുമെന്റുള്ളവരും എന്‍എച്ച്എസിലെ ജീവനക്കാരുമായവര്‍ക്ക് വിസ കാലഹരണപ്പെട്ടാലും അതിന് ഒരു വര്‍ഷത്തേക്ക് ഓട്ടോമാറ്റിക്ക് റിന്യൂവല്‍ സൗകര്യം നല്‍കുമെന്നാണ് പ്രീതി ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്.

എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന 2800 മെഡിക്സുകള്‍ക്ക് ഇത് പ്രയോജനകരമാവുമെന്നാണ് കരുതുന്നതെന്നാണ് ഹോം ഓഫീസ് പറയുന്നത്. എന്‍എച്ച്എസില്‍ മെഡിക്കല്‍ വര്‍ക്കര്‍മാരുടെ ആവശ്യം നിര്‍ണയാകമായിരിക്കുന്ന ഈ അവസരത്തില്‍ അവര്‍ തങ്ങളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ക്കായി ഓടി നടക്കുന്ന ദുരവസ്ഥ ഒഴിവാക്കാനാണ് ഹോം ഓഫീസ്  നിര്‍ണായകമായ ഈ നീക്കം നടത്തിയിരിക്കുന്നത്. കൊറോണ വൈറസിനെ തുരത്തുന്നതിനും ജീവനുകള്‍ രക്ഷിക്കുന്നതിനും ലോകമെങ്ങും നിന്നെത്തിയ ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്സും എന്‍എച്ച്എസില്‍ നിര്‍ണായകമായ സംഭാവനയാണേകുന്നതെന്നും അതിനാല്‍ അവര്‍ക്ക് കഴിയാവുന്ന നന്ദിയും സഹായവും തിരിച്ചും നാം നല്‍കേണ്ടിയിരിക്കുന്നുവെന്നാണ് പുതിയ നീക്കത്തെക്കുറിച്ച് വിശദീകരിക്കുന്ന പ്രസ്താവന പുറത്തിറക്കിക്കൊണ്ട് പ്രീതി പട്ടേല്‍ വിശദീകരിച്ചിരിക്കുന്നത്.

ഈ അവസരത്തില്‍ വിസ പുതുക്കുന്നതിനുള്ള നെട്ടോട്ടത്തിലകപ്പെടുത്തി  കൊറോണ പരിചരണത്തില്‍ നിന്നും നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും മറ്റും ശ്രദ്ധ തിരിക്കുന്നത് കടുത്ത അപകടം വരുത്തി വയ്ക്കുമെന്നും അതിനാലാണ് ഒരു വര്‍ഷത്തേക്ക് അവരുടെ വിസ കാലാവധി ഓട്ടോമാറ്റിക്കായി നീട്ടിക്കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഹോം സെക്രട്ടറി പറയുന്നു.കൊറോണ വൈറസിനെതിരെ ജീവന്‍ പണയം വച്ച് സേവനമനുഷ്ഠിക്കുന്ന എന്‍എച്ച്എസിലെ ഫ്രണ്ട്ലൈന്‍ വര്‍ക്കര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം നല്‍കുന്ന മാതൃകാപരമായ സമീപനമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളിലെടുത്തിരിക്കുന്നത്.

ഇത്തരം വര്‍ക്കര്‍മാരുടെ സുരക്ഷയുറപ്പ് വരുത്താനായി  തിങ്കളാഴ്ച നിരവധി എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ കൊറോണക്കെതിരെ പോരാടുന്ന ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നതിനുള്ള പഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റുകള്‍ വിതരണം ചെയ്തിരുന്നു.ഇത്തരം ഉപകരണങ്ങളുടെ അഭാവത്താല്‍ കോവിഡ്-19ബാധിതരെ ചികിത്സിക്കുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ ജീവന്‍ അപകടത്തിലായിരിക്കുന്നുവെന്ന പരാതി ശക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതിന് പരിഹാരം കാണാനുള്ള ശ്രമമാരംഭിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category