1 GBP = 92.70 INR                       

BREAKING NEWS

വുഹാന്‍ മാര്‍ക്കറ്റില്‍ രോഗാണുവിനെ ആദ്യമായി കണ്ടപ്പോള്‍ അത് മൂടിവച്ച് ലോകത്തിലേക്ക് പടര്‍ത്തി; വൈറസിനെ കുറിച്ച് ആദ്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടറെ ശിക്ഷിച്ച് മരണത്തിന് വിട്ടുകൊടുത്തു; അമേരിക്കന്‍ പട്ടാളം ഇറക്കുമതി ചെയ്‌തെന്നു പറഞ്ഞു കഥ മാറ്റാന്‍ ശ്രമിച്ചു; ലോകം ഒരു കണ്ണീര്‍ക്കയമായതിനു കാരണം ചൈനയുടെ വന്‍ചതി തന്നെ

Britishmalayali
kz´wteJI³

ന്‍മതിലിനപ്പുറത്തു നിന്നുള്ള വന്‍ചതി തന്നെയാണ് ലോകത്തെ ഇന്നൊരു മരണക്കയമാക്കി മാറ്റിയതെന്നാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണയെന്ന ഭീകരന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ച നാള്‍ മുതല്‍ അത് മറച്ചു വയ്ക്കാനും ലോകമാകെ നുണകള്‍ പ്രചരിപ്പിക്കാനും ചൈന കാണിച്ച വ്യഗ്രതയുടെ ഫലമാണ് ഇന്ന് ലോകമാകമാനമുള്ള മനുഷ്യര്‍ അനുഭവിക്കുന്നത്. ഈ അണുക്കളുടെ സാന്നിദ്ധ്യം ആദ്യം തിരിച്ചറിയുകയും അത് അധികാരികളെ അറിയിക്കുകയും ചെയ്ത ഡോക്ടറെ നിശബ്ദരാക്കുക മാത്രമല്ല, അദ്ദേഹത്തെ കൊറോണയുടെ കരാളഹസ്തങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയും ചെയ്തു ചൈനീസ് ഭരണകൂടം. ഒരുപക്ഷെ മുളയിലെ നുള്ളിക്കളയാമായിരുന്ന ഒരു വിപത്തിനെ ആകാശം മുട്ടെ വളരാന്‍ വളമിട്ടുകൊടുക്കുകയായിരുന്നു ഇത്തരം പ്രവര്‍ത്തിയിലൂടെ ചൈനാക്കാര്‍ ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് ഡോ. ലീ വെന്‍ലിയാംഗ് ഉള്‍പ്പടെ എട്ടു ഡോക്ടര്‍മാര്‍ സാര്‍സ് വൈറസിനോട് സാമ്യമുള്ള ഒരു വൈറസിന്റെ സാന്നിദ്ധ്യം ചൈനയില്‍ കണ്ടുപിടിച്ചത്. വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമായിരുന്നു അന്ന് രോഗബാധ ഉണ്ടായത്. ഡോ. ലീയുടെ റിപ്പോര്‍ട്ട് ഗൗരവമായി കണ്ട് വേണ്ട നടപടികള്‍ എടുക്കുന്നതിനു പകരം, അനാവശ്യ ഭീതി സൃഷ്ടിക്കുന്നതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടികള്‍ എടുക്കുമെന്ന് ഭീഷണിപ്പെറ്റുത്തകയാണ് ചൈനീസ് പോലീസ് ചെയ്തത്. അങ്ങനെ തീര്‍ത്തും നിശബ്ദനായ ഡോക്ടര്‍  പിന്നീട് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതിനുശേഷം, ഡിസംബര്‍ 26 ന് നടത്തിയ ഒരു പരിശോധനയില്‍ സാര്‍സിനോട് സാമ്യമുള്ള വൈറസിന്റെ സാന്നിദ്ധ്യം തെളിഞ്ഞിരുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും ജനുവരി 22 കാത്തിരുന്നതിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഏകദേശം ഒരു മാസത്തോളം നീണ്ട ഈ കാലയളവില്‍ ലക്ഷക്കണക്കിന് പേരാണ് വുഹാനില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയതും വിവിധ ഭാഗങ്ങളില്‍ നിന്നായി വുഹാനിലെത്തിയതും. രോഗബാധ സ്ഥിരീകരിച്ച്, ലോക്ക്ഡൗണിന് മുന്‍പായി ഏകദേശം 5 ദശലക്ഷം പേരെ പരിശോധനകളൊന്നുമില്ലാതെ വുഹാന് പുറത്തേക്ക് പോകാന്‍ അനുവദിച്ചത് തെറ്റായി എന്ന് വുഹാന്‍ മേയര്‍ സമ്മതിച്ചിട്ടുമുണ്ട്.

അതുപോലെ തന്നെയാണ് ആദ്യമായി രോഗബാധകണ്ടെത്തിയ രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ചൈനീസ് സര്‍ക്കാര്‍ വിമുഖത കാണിച്ച കാര്യവും. ഔദ്യോഗിക രേഖകള്‍ക്കനുസരിച്ച് ആദ്യ രോഗബാധ ഉണ്ടായത് ഡിസംബര്‍ എട്ടിനാണ് എന്നാല്‍ പല ഗവേഷകരും ഡിസംബര്‍ 1 മുതല്‍ക്കുള്ള രോഗ ബാധയുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതായത്, കൊറോണബാധ കഴിഞ്ഞ നവംബറില്‍ എങ്കിലും തുടങ്ങിയിട്ടുണ്ടാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അവകാശപ്പെടുന്ന ഒരു സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും മനുഷ്യത്വം തൊണ്ടുതീണ്ടിയില്ലാത്ത മാഫിയകളേക്കാള്‍ ക്രൂരരാണെന്ന സത്യമാണ് ഈ കൊറോണക്കാലം നമുക്ക് കാണിച്ചു തരുന്നത്. വുഹാനില്‍ ഇത് പടര്‍ന്നു പിടിക്കുമ്പോഴും ചൈനയുടെ വാദം ഈ വൈറസ് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരില്ല എന്നായിരുന്നു. തിരക്കേറിയ വുഹാന്‍ നഗരം സാധാരണ നിലയില്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഇത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയൊരു സമ്മേളനം ഇക്കാലയളവില്‍ ഇവിടെ നടക്കുകയും ചെയ്തിരുന്നു.

വളരെ വൈകി ജനുവരി 20 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ്, ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന സത്യം ചൈന തുറന്ന് സമ്മതിച്ചത്. അതിനിടയിലുള്ള കാലഘട്ടത്തില്‍ വുഹാന്‍ നിവാസികള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പടെയുള്ള ഒരു നടപടികള്‍ക്കും വിധേയരായില്ല എന്നു മാത്രമല്ല, ജനുവരി 24 നുള്ള ചൈനീസ് പുതുവത്സരാഘോഷത്തില്‍ പ്രിയപ്പെട്ടവരോടൊപ്പം പങ്കെടുക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കുമായി യാത്രയാവുകയും ചെയ്തു. ഇത് രോഗവ്യാപനം ത്വരിതപ്പെടുത്തുവാന്‍ ഏറെ സഹായിച്ചു.

പരിശോധനകളില്‍ നെഗറ്റീവ് ഫലം കാണിച്ചവരില്‍ ഏകദേശം 14% പേര്‍ക്ക് വീണ്ടും നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ച കാര്യം ചൈന മറച്ചുവെച്ചതാണ് ലോകത്തോട് ചെയ്ത മറ്റൊരു ചതി. ഇത് ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍, രോഗവ്യാപനത്തിന്റെ അദ്യ ഘട്ടങ്ങളില്‍ രോഗം തടയുന്നതിന് പ്രതിബന്ധമായി. ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ യാത്രക്കാര്‍ക്ക് നെഗറ്റീവ് ഫലം വന്നതിനുശേഷം അവരെ പോകാന്‍ അനുവദിച്ചതും പിന്നീട് അവര്‍ രോഗബാധിതരാണെന്ന് തെളിഞ്ഞതുമെല്ലാം ഇതിന്റെ ഫലമായായിരുന്നു. ഫെബ്രുവരിയിലാണ് ഒരിക്കല്‍ നെഗറ്റീവ് കാണിച്ചവര്‍ക്ക് പിന്നീടുള്ള പരിശോധനയില്‍ രോഗബാധ കണ്ടെത്തിയ കാര്യം ചൈന പുറത്ത് വിടുന്നത്.

ഇതിനിടയിലാണ് അമേരിക്കയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട്, അമേരിക്കയാണ് കൊറോണയുടെ പ്രഭവകേന്ദ്രമെന്നും ചില അമേരിക്കന്‍ സൈനികര്‍ വഴിയാണ് ഇത് വുഹാനിലെത്തിയതെന്നുമുള്ള ആരോപണങ്ങളുമായി ചൈന എത്തുന്നത്. അമേരിക്കയില്‍ ഇത് എവിടെനിന്നാണ് ഉദ്ഭവിച്ചതെന്നും ആരാണ് ആദ്യരോഗിയെന്നും വെളിപ്പെടുത്തണമെന്നും ചൈന ആവശ്യപ്പെട്ടു. എന്നാല്‍ ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് യാത്രചെയ്ത ഒരു യാത്രക്കാരനാണ് അമേരിക്കയിലെ ആദ്യ രോഗി എന്നും ജനുവരി 15 നാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതെന്നും പിന്നീട് തെളിഞ്ഞു. ഇടയ്ക്ക്, വൈറസിന്റെ ഉത്ഭവം ഇറ്റലിയാണെന്ന് വരുത്താനും ചൈന ശ്രമിച്ചിരുന്നു.

രോഗബാധിതരുടെ എണ്ണം രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം എന്നിവയുടെ കാര്യത്തിലും ചൈന അര്‍ദ്ധസത്യങ്ങളും അസത്യങ്ങളുമായി കളം നിറഞ്ഞ് നില്‍ക്കുകയാണ്. 3305 പേരാണ് ഇതുവരെ മരിച്ചതെന്ന് ഔദ്യോഗിക ഭാഷ്യമുണ്ടെങ്കിലും ഏകദേശം 42,000 പേര്‍ വരെ മരിച്ചിരിക്കാമെന്നാണ് സാഹചര്യത്തെളിവുകള്‍ പറയുന്നത്. വുഹാനിലെ ഏഴ് ശ്മശാനങ്ങളീല്‍ നിന്നും 500 കുടങ്ങള്‍ വീതം ചിതാഭസ്മങ്ങള്‍ ഓരോ ദിവസവും കൊണ്ടുപോയിട്ടുണ്ട് എന്ന തദ്ദേശവാസികളുടെ മൊഴിതന്നെ ചൂണ്ടിക്കാണിക്കുന്നത്, ചൈന അവകാശപ്പെടുന്നതിന്റെ എത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥ മരണസംഖ്യ എന്നാണ്.

ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയശേഷം, കണ്ണീര് തുടയ്ക്കാന്‍ ഇറങ്ങുകയാണ് മധുരമനോഹര മനോജ്ഞ ചൈനയിപ്പോള്‍. കൂട്ടത്തില്‍, മറ്റ് രാജ്യങ്ങളുടെ ദുരവസ്ഥ മുതലാക്കി സ്വന്തം സമ്പദ്ഘടന വികസിപ്പിക്കാനും. സൗജന്യമായി മാസ്‌കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളുമായി ചൈനീസ് റെഡ്ക്രോസ്  ടീം ഇറ്റലിയിലെത്തിയപ്പോള്‍, ലക്ഷക്കണക്കിന് മാസ്‌കുകള്‍ക്കുള്ള കച്ചവടം സ്‌പെയിനുമായി ഉറപ്പിച്ചിരിക്കുകയാണ് ചില ചൈനീസ് കമ്പനികള്‍. എന്നാല്‍ ഇവയില്‍ 30% പോലും ഉപയോഗയോഗ്യമല്ലെന്നാണ് ആദ്യ ബാച്ച് ഉല്പന്നങ്ങള്‍ സ്വീകരിച്ച സ്‌പെയിന്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category