1 GBP = 93.00 INR                       

BREAKING NEWS

കൊറോണ ബാധിച്ച് അമേരിക്കയില്‍ മലയാളി യുവാവ് മരിച്ചു; ന്യൂയോര്‍ക്ക് മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ജീവനക്കാരനായിരുന്ന തോമസ് മരിച്ചത് തീവ്ര പരിചരണ വിഭാഗത്തില്‍ ദിവസങ്ങള്‍ മരണത്തോട് മല്ലിട്ട ശേഷം: അമേരിക്കയില്‍ കൊറോണ മരണ താണ്ഡവം ആടുമ്പോള്‍ മലയാളികളെയും സങ്കടക്കടലിലാക്കി പത്തനംതിട്ട സ്വദേശിയുടെ മരണം

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് അമേരിക്കയില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോമസിന്റെ നില മോശമായതിനെ തുടര്‍ന്ന് പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ദിവസങ്ങള്‍ മരണത്തോട് മല്ലിട്ട ശേഷമാണ് വിധിക്ക് കീഴടങ്ങിയത്.

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയില്‍ ജീവനക്കാരനായിരുന്നു പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ തോമസ്. ട്രാന്‍സിറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അമേരിക്കയില്‍ കൊറോണ മരണ താണ്ഡവം ആടുമ്പോള്‍ മലയാളികളെയും സങ്കടക്കടലിലാക്കിയിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയുടെ മരണം.

ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള അമേരിക്കയില്‍ നിരവധി മലയാളികളും രോഗത്തിന്റെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം തന്നെ ചികിത്സയിലാണ്. ഇതിനിടയിലാണ് മലയാളികളെ ഒന്നടങ്കം നടുക്കി കൊണ്ട് മലയാളി യുവാവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് അമേരിക്കയിലെ മലയാളികളും ഇന്ത്യന്‍ സമൂഹവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category