1 GBP = 93.00 INR                       

BREAKING NEWS

ഞങ്ങള്‍ നിങ്ങളുടെ ജീവന്‍ രക്ഷിക്കാം; പക്ഷേ ഞങ്ങളെ കൊലക്ക് കൊടുക്കല്ലേ; പ്രതിരോധ വസ്ത്രങ്ങള്‍ ചോദിച്ച് ബോറിസ് ജോണ്‍സന് കത്തെഴുതി എന്‍എച്ച്എസ് നഴ്സുമാര്‍

Britishmalayali
kz´wteJI³

രിയായ വിധത്തിലുള്ള പ്രൊട്ടക്ടീവ് എക്യുപ്മെന്റുകളില്ലാതെ കോവിഡ്-19 രോഗികളെ അടുത്ത് പരിചരിക്കുന്ന തങ്ങളുടെ ജീവന്‍ കടുത്ത അപകടത്തിലാണെന്നും അതിനാല്‍  സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പ്രതിരോധ വസ്ത്രങ്ങള്‍ തങ്ങള്‍ക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എന്‍എച്ച്എസ് ജീവനക്കാര്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് നിര്‍ണായകമായ കത്തെഴുതിയെന്ന് റിപ്പോര്‍ട്ട്. ' ഞങ്ങള്‍ നിങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്നും പക്ഷേ ഞങ്ങളെ കൊലയ്ക്ക് കൊടുക്കല്ലേ...' എന്ന് അപേക്ഷിച്ചുമാണ് ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 10,000ത്തോളം എന്‍എച്ച്എസ് ജീവനക്കാര്‍ കൊറോണ യുദ്ധമുഖത്ത് നിന്നും ബോറിസിന് കത്തെഴുതിയിരിക്കുന്നത്.

പര്യാപ്തമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ യുകെയിലെ കൊറോണ രോഗികളെ അടുത്ത് പരിചരിച്ച നിരവധി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോവിഡ്-19 ബാധയുണ്ടാവുകയും ചിലര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലയാളി നഴ്സുമാര്‍ അടക്കമുള്ള എന്‍എച്ച്എസിലെ ജീവനക്കാരുടെ ജീവന് കടുത്ത ഭീഷണിയുയര്‍ന്ന സാഹചര്യത്തിലാണ് എന്‍എച്ച്എസ് ജീവനക്കാര്‍ ബോറിസിന് കത്തെഴുതിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്. കൊറോണയെ പ്രതിരോധിക്കുന്നതിനായി യുകെയില്‍ വേണ്ടത്ര പഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പിപിഇ) ഉണ്ടെന്നും എന്നാല്‍ അത് വിതരണം ചെയ്യുന്നതിലുള്ള ചില പ്രശ്നങ്ങള്‍ കാരണമാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇവ ലഭിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ടായതെന്നും വിശദീകരണം നല്‍കി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ ജെന്നി ഹാരീസ്  കഴിഞ്ഞ രാത്രി രംഗത്തെത്തിയിരുന്നു.

ഇത്തരം എക്യുപ്മെന്റുകള്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച വിവിധ ആശുപത്രികളില്‍ മില്യണ്‍ കണക്കിന് മാസ്‌കുകള്‍, ഗ്ലൗസുകള്‍, ആപ്രണുകള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങിവയ വിതരണം ചെയ്തിരുന്നുവെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ഇവ രാജ്യമാകമാനം വിതരണം ചെയ്യുന്നതിന് ആര്‍മിയുടെ സഹായം വരെ തേടിയിരുന്നുവെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. ഇത്തരം ക്ലോത്തിംഗ്, വെന്റിലേറ്ററുകള്‍, വൈറസ് ടെസ്റ്റിംഗ് കിറ്റുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിനുള്ള നീക്കം സജീവമാണെന്നും അതിലൂടെ ഇവയുടെ വിരണം ത്വരിതപ്പെടുത്താനാവുമെന്നുമാണ് ചാന്‍സലറായ ഋഷി സുനക് പറയുന്നത്.

എന്നാല്‍ ഇങ്ങനെയൊക്കെയായിട്ടും തങ്ങളുടെ അംഗങ്ങള്‍ക്ക് ഇത്തരം പിപിഇകള്‍ക്ക് കടുത്ത ക്ഷാമം അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നാണ് ഹെല്‍ത്ത് കെയര്‍വര്‍ക്കര്‍മാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ പരാതിപ്പെട്ടിരിക്കുന്നത്.ഈ ഒരു സാഹചര്യത്തില്‍ ചില സോഷ്യല്‍ കെയര്‍ സ്റ്റാഫുകള്‍ ഗുരുതരമായ കൊറോണ രോഗികളുടെ അടുത്ത് പോകുമ്പോള്‍ പ്ലാസ്റ്റിക് ആപ്രന്‍ ധരിച്ച് പോകേണ്ടുന്ന അപകടകരമായ അവസ്ഥ വരെ നിലനില്‍ക്കുന്നുവെന്നാണ് ജിഎംബി ആരോപിക്കുന്നത്. യുകെയിലെ ഡോക്ടര്‍മാരുടെ മെമ്പര്‍ഷിപ്പ് ഓര്‍ഗനൈസേഷനായ എവരി ഡോക്ടറാണ് തങ്ങളുടെ അപകടകരമായ അവസ്ഥ വെളിപ്പെടുത്തി ബോറിസന് കത്തയക്കാന്‍ മുന്‍കൈയെടുത്തിരിക്കുന്നത്.

കോവിഡ്-19 രോഗികളെ പരിചരിക്കുമ്പോള്‍ ഏത് തരത്തിലുള്ള പിപിഇകളാണ് ധരിക്കേണ്ടതെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നതെന്നും എന്‍എച്ച്എസിലെ പിപിഇ ക്ഷാമമാണ് ഇതിന് കാരണമെന്നും ഈ കത്തിലൂടെ  എന്‍എച്ച്എസ് ജീവനക്കാര്‍ ബോറിസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നില്ലെന്നും 20,000ത്തില്‍ അധികം പേര്‍ ഒപ്പിട്ടിരിക്കുന്ന കത്ത് ബോറിസിന് മുന്നറിയിപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category