1 GBP = 92.00 INR                       

BREAKING NEWS

ഒരിക്കല്‍ പേടി സ്വപ്നമായി മാറിയ ഭവാനിപ്പുഴയുടെ ആ തുരുത്തില്‍ ലാവണ്യ വീണ്ടും എത്തി; പ്രളയ സമയത്ത് വടത്തില്‍ തൂങ്ങി മറുകര എത്തിയ ആ പൂര്‍ണ ഗര്‍ഭിണി ഇത്തവണ എത്തിയത് മഹാമാരിയില്‍ നിന്നും സുരക്ഷ തേടി

Britishmalayali
kz´wteJI³

അഗളി: കേരളം ഒരിക്കലും മറക്കാത്ത മുഖമായിരിക്കും ലാവണ്യയുടേത്. പേര് മറന്നാലും മുഖ പരിചയം പോയാലും പ്രളയ സമയത്ത് വടത്തില്‍ തൂങ്ങി ഭവാനിപ്പുഴയുടെ മറുകര എത്തിയ ആ പൂര്‍ണ്ണ ഗര്‍ഭിണിയുടെ ചിത്രം ആരും മറക്കാനിടയില്ല. വടത്തില്‍ തൂങ്ങി സുരക്ഷിത തീരമണഞ്ഞ ലാവണ്യ വീണ്ടും ഭവാനിപ്പുഴയിലെ ആ തുരുത്തില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ മഹാമാരിയില്‍ നിന്നും തന്റെ മക്കളെ ഒളിപ്പിക്കാന്‍ പറ്റിയ സുരക്ഷിത താവണമെന്ന നിലയിലാണ് ലാവണ്യ ആ തുരുത്തില്‍ എത്തിയിരിക്കുന്നത്.

കോവിഡ് കാലത്ത് രോഗഭീതിയുടെ നഗരം വിട്ടു കാട്ടിലെ തുരുത്തിന്റെ സുരക്ഷയില്‍ അവള്‍ വീണ്ടുമെത്തി. ഒപ്പം ഭര്‍ത്താവ് മുരുകേശും മകള്‍ മൈനയും അന്നു വയറ്റിലായിരുന്ന ബസ്വന്തും. പ്രളയകാലത്തു കേരളം മുഴുവന്‍ തല്‍സമയം കണ്ടതാണ് അട്ടപ്പാടി പട്ടിമാളം കോണാര്‍ത്തുരുത്തിലെ രക്ഷാപ്രവര്‍ത്തനം. തുരുത്തിനെ ഭവാനിപ്പുഴ വിഴുങ്ങുമെന്ന ഭീതി വര്‍ധിച്ചതോടെ അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്നാണു തിരുച്ചിറപ്പള്ളി സ്വദേശിനിയായ ലാവണ്യയെയും മുരുകേശിനെയും മകള്‍ മൈനയെയും മുരുകേശിന്റെ മാതാപിതാക്കളെയും വീട്ടിലെ ജോലിക്കാരനെയും സാഹസികമായി രക്ഷിച്ചത്.

വടത്തില്‍ തൂങ്ങി തുരുത്തിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കുടുംബത്തിലെ ഓരോരുത്തരെയായി മറുകരയെത്തിച്ചു. അന്നു നാട്ടിലേക്കു പോയ ലാവണ്യ ആറു മാസം മുന്‍പ് അവിടെ ബസ്വന്തിനെ പ്രസവിച്ചു. തമിഴ്നാട്ടില്‍ വേനല്‍ ചൂടു കൂടിയപ്പോള്‍ ലാവണ്യയും മക്കളും അട്ടപ്പാടിയുടെ തണുപ്പിലേക്കെത്തി. പിന്നാലെ കോവിഡ് ഭീതിയെ തുടര്‍ന്ന് ചെന്നൈയില്‍ ഐടി കമ്പനി ജീവനക്കരനായ മുരുകേശും എത്തി. കോവിഡ് ഭീതിയെത്തുടര്‍ന്ന് ഓഫിസ് അടച്ചപ്പോള്‍ നഗരത്തില്‍ തന്നെ ഒരു മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. ലോക്ഡൗണിനു മുന്‍പേ മുരുകേശും അട്ടപ്പാടിയിലെത്തി. ഇപ്പോള്‍ പുഴയിലെ തുരുത്തില്‍ 'വര്‍ക് ഫ്രം ഹോം.' പ്രളയത്തെ അതിജീവിച്ച കേരളം ഈ കോവിഡ് കാലവും കടന്നു പോകുമെന്നു ലാവണ്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category