1 GBP = 92.70 INR                       

BREAKING NEWS

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വിശേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, നന്ദി... ഞങ്ങള്‍ ഇനിയും വരും'; ഫ്രാങ്ക്ഫോര്‍ട്ടിലേക്ക് വിമാനം കയറുന്നതിന് മുന്‍പ് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നന്ദി അറിയിച്ച് വിനോദ സഞ്ചാരത്തിനായി എത്തിയ വിദേശികള്‍; 232 പേരടങ്ങുന്ന സംഘം മടങ്ങിയത് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍; വിദേശികള്‍ക്കും കേരളം നമ്പര്‍ 1

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനം കയറി തങ്ങളുടെ മാതൃരാജ്യത്തേക്ക് പോകും മുന്‍പ് അവര്‍ ആരോഗ്യപ്രവര്‍ത്തകരേയും പൊലീസിനേയും നോക്കി അവസാനമായി പറഞ്ഞു 'കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നത് വിശേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, നന്ദി. ഞങ്ങള്‍ ഇനിയും വരും'.

കോവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തില്‍ കുടുങ്ങിയ വിദേശ സഞ്ചാരികള്‍ക്കായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് ഒരുക്കിയിരുന്നത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്കു തിരിക്കുന്നതിനു മുന്‍പ് യൂറോപ്പിലെ പല രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ടൂറിസം വകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥരോടും തങ്ങളുടെ ഹൃദയത്തില്‍ തൊട്ടുള്ള നന്ദി അറിയിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 232 യൂറോപ്യന്‍ സഞ്ചാരികളാണ് എയര്‍ ഇന്ത്യയുടെ പ്രത്യേകവിമാനത്തില്‍ ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്ന് മടങ്ങിയത്. ജര്‍മന്‍ കോണ്‍സുലേറ്റ് മുന്‍കയ്യെടുത്താണ് വിമാനം ഏര്‍പ്പാടാക്കിയത്.

മടങ്ങിയവരില്‍ 180പേര്‍ ജര്‍മന്‍ പൗരന്മാരാണ്. പോളണ്ട്, ഇറ്റലി, അയര്‍ലന്‍ഡ്, യുകെ, ഫ്രാന്‍സ്, സ്പെയിന്‍, സ്വീഡന്‍, ഓസ്ട്രിയ, ഹംഗറി, ബെല്‍ജിയം, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി 52 പേര്‍. 14 ദിവസം നിരീക്ഷണ കാലാവധി കഴിഞ്ഞവരായിരുന്നു എല്ലാവരും. യാത്രയ്ക്കു മുന്‍പ് കോവിഡ് പരിശോധനയും നടത്തി. വിവിധ ജില്ലകളിലായിരുന്ന സഞ്ചാരികളെ ടൂറിസം വകുപ്പാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കെടിഡിസിയുടെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചാണ് പരിശോധനയും റജിസ്ട്രേഷനും പൂര്‍ത്തിയാക്കിയത്.

പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും ഉള്‍പ്പെടെ സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് യാത്രക്കാരെ സ്വീകരിച്ചു. ഇന്നലെ രാത്രിയോടെ സംഘം ഫ്രാങ്ക്ഫര്‍ട്ടിലെത്തി. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ജര്‍മന്‍ റെയില്‍വേ മറ്റു രാജ്യങ്ങളിലെ സഞ്ചാരികളെ അതാതിടങ്ങളില്‍ എത്തിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category