1 GBP = 92.90 INR                       

BREAKING NEWS

മേരേ കോ ദേഖോ കൈസേ മാരാ ഹൈ... മേരേ കോ പൊലീസ് മാര്‍ത്ത ഹെ... ഇധര്‍ സ്യാദാ മുശ്കില്‍ ഹോതാ ഹൈ... പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ.. കുച് ഭീ നഹീ ഹൈ; പൊലീസിന്റെ തല്ലു കൊണ്ട് ഓടിയ 'അതിഥി'യുടെ ബൈറ്റ് എടുത്തത് മാതൃഭൂമി ചാനല്‍; അത് പോസ്റ്റ് ചെയ്ത വിഷ്ണുനാഥ് വ്യാജ പ്രചാരകന്‍! അറസ്റ്റ് ചെയ്യണമെന്ന് പോരാളി ഷാജി; സഘിയാകരുതെന്ന് എംബി രാജേഷിന്റെ ഉപദേശം; പൊളിച്ചടുക്കി വിഷ്ണുനാഥും; പായിപ്പാടിലെ 'സൈബര്‍ സഖാക്കളുടെ' അജണ്ട ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: സര്‍ക്കാരിനെതിരായ അപ്രിയ സത്യങ്ങള്‍ പറയുന്നവരെ വ്യാജ പ്രചാരകരാക്കി സിപിഎം സൈബര്‍ ഗുണ്ടകള്‍. ഇതിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമാക്കും. പിന്നെ മുഖ്യധാരാ സിപിഎം രാഷ്ട്രീയക്കാരും അഭിപ്രായവുമായി എത്തും. അങ്ങനെ സത്യം പറയുന്നവരെ കടന്നാക്രമിക്കും. സര്‍ക്കാരിന്റെ ഇമേജ് ബില്‍ഡിംഗിന് നടക്കുന്ന ഈ തന്ത്രപരമായ നീക്കം തിരിച്ചറിഞ്ഞ് പൊളിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ഭായി ലഹളയ്ക്ക് പിന്നിലെ ഒരു ബൈറ്റും അതിന്റെ വിശദീകരണവും നല്‍കിയ പിസി വിഷ്ണുനാഥിനെതിരെ രംഗത്ത് വന്നത് പോരാളി ഷാജിയാണ്. മാതൃഭൂമിയിലെ ബൈറ്റ് ഷെയര്‍ ചെയ്തതിന് വിഷ്ണുനാഥിനെ അറസ്റ്റ് ചെയ്യണമെന്നാണ് പോരാളി ഷാജിയുടെ ആഹ്വാനം. മാതൃഭൂമിയിലെ ബൈറ്റ് ഷെയര്‍ ചെയ്താല്‍ അത് എങ്ങനെയാണ് വ്യാജ വാര്‍ത്തയാവുക? ഇവിടെയാണ് ഇമേജ് ബില്‍ഡിംഗിലൂടെ പിണറായി സര്‍ക്കാരിനെ സോഷ്യല്‍ മീഡിയയില്‍ നിറയ്ക്കാനുള്ള പോരാളി ഷാജിയുടെ തന്ത്രത്തെ പിസി വിഷ്ണുനാഥ് പൊളിക്കുന്നത്.

പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടം കൂടി. അതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഈ ലാത്തി ചാര്‍ജ്ജ് കഴിഞ്ഞ് ഓടിയെത്തുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ബൈറ്റ് മാതൃഭൂമി എടുത്തു. ''മേരേ കോ ദേഖോ കൈസേ മാരാ ഹൈ '- 'മേരേ കോ പൊലീസ് മാര്‍ത്ത ഹെ, ഇധര്‍ സ്യാദാ മുശ്കില്‍ ഹോതാ ഹൈ, പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ; കുച് ഭീ നഹീ ഹൈ '-ഇതായിരുന്നു ആ ബൈറ്റ്. അതായത് ഇവിടെ ഒന്നുമില്ല. ചോദിച്ചാല്‍ തല്ലുന്നുവെന്ന് ഒരാള്‍ പറയുന്നു. ഈ ബൈറ്റ് ചര്‍ച്ചയാകാന്‍ വേണ്ടി തന്നെ വിഷ്ണുനാഥ് സോഷ്യല്‍ മീഡിയയില്‍ ഇതു ഇട്ടു. ഇതാണ് സിപിഎം സൈബര്‍ പോരാളികളെ വിറളി പിടിപ്പിച്ചത്. സര്‍ക്കാരിനെ കരിവാരി തേയ്ക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ അവര്‍ മുന്നിട്ടിറങ്ങി. ഇതോടെ വിഷ്ണുനാഥ് ഇട്ട ബൈറ്റ് വ്യാജവും വിഷ്ണു നാഥ് കോവിഡു കാലത്തെ വ്യാജ പ്രചാരകനുമായി. പോരാളി ഷാജിയുടെ വ്യാജ കണ്ടെത്തല്‍ സിപിഎമ്മുകാരെല്ലാം മത്സരിച്ച് ഷെയര്‍ ചെയ്തു. അങ്ങനെ വിഷ്ണുനാഥ് എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലാകാമെന്ന അവസ്ഥയും വന്നു.

ഇതിനിടെയാണ് പോരാളി ഷാജിയുടെ വാക്കുകളെ ഏറ്റെടുത്ത് പാലക്കാട്ടെ മുന്‍ എംപി എംബി രാജേഷ് രംഗത്ത് വന്നത്. കോണ്‍ഗ്രസ് നേതാവ് വിഷ്ണുനാഥിന്റെ ഒരു ട്വീറ്റാണിത്. പായിപ്പാട്ട് അതിഥി തൊഴിലാളികളെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തുവെന്ന്. മലയാളത്തിലല്ല. ഇംഗ്ലീഷില്‍. കേരളത്തില്‍ എല്ലാവര്‍ക്കും സത്യമറിയാം. അതു കൊണ്ട് മലയാളത്തില്‍ പറഞ്ഞിട്ട് കാര്യമില്ല. പുറത്താരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ അങ്ങിനെയാവട്ടെ എന്ന കുടില ചിന്തയല്ലാതെ മറ്റെന്താണിത്?-ഇതായിരുന്നു രാജേഷിന്റെ ചോദ്യം. ഉത്തരേന്ത്യയിലെ ഹൃദയഭേദകമായ കൂട്ടപ്പലായനം ന്യായീകരിക്കാന്‍ പായിപ്പാട്ടെ രണ്ടു മണിക്കുര്‍ മാത്രം നീണ്ട നാടകം ആഘോഷിക്കുന്ന സംഘികളുടെ നിലവാരത്തിലേക്ക് നിങ്ങള്‍ താഴാമോ?-ഇങ്ങനെ ചര്‍ച്ചയ്ക്ക് പുതിയ തലം നല്‍കുകയും ചെയ്തു രാജേഷ്. ഇതോടെയാണ് പോരാളി ഷാജിക്ക് മറുപടി പറയാത്ത വിഷ്ണുനാഥ് വിശദീകരണവുമായി എത്തിയത്.


പായിപ്പാട് വിഷയവുമായ് ബന്ധപ്പെട്ട് എന്റെ ഒരു ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് താങ്കള്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കണ്ടു. പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ ഞായറാഴ്ച പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായത് മാധ്യമങ്ങള്‍ ലൈവായി കാണിച്ചതാണ്. എന്റെ ട്വീറ്റിനൊപ്പം പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മാതൃഭൂമി ചാനല്‍ ലേഖകന് നല്‍കിയ പ്രതികരണത്തിന്റെ വീഡിയോ കൂടി ചേര്‍ത്തിരുന്നു. സമയം ഉണ്ടെങ്കില്‍ താങ്കള്‍ അത് കേള്‍ക്കുക-ഇതായിരുന്നു വിഷ്ണുനാഥ് നല്‍കിയ മറുപടി. ആ പ്രതികരണം തമസ്‌കരിച്ച് ഞാന്‍ എന്തോ അപരാധം ചെയ്തെന്ന വിധം നടത്തുന്ന പ്രചാരണം താങ്കളെപ്പോലൊരാളില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും വിഷ്ണുനാഥ് കൂട്ടി ചേര്‍ത്തു.

സിന്ധ്യയുടെ പേര് സ്ഥാനത്തും അസ്ഥാനത്തും പരാമര്‍ശിക്കുന്ന താങ്കള്‍ക്ക് സി പി എമ്മിന്റെ എം എല്‍ എ സ്ഥാനം പോലും രാജിവെക്കാതെ ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ച ബംഗാളിലെ ഖഗന്‍ മുര്‍മുവിനെ അറിയുമായിരിക്കുമല്ലോ ? ഡി വൈ എഫ് ഐ മുന്‍ ദേശീയ നേതാവ് രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനര്‍ജി ബിജെപി അനുഭാവം കാട്ടിയത് താങ്കള്‍ കൂടി അംഗമായ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സഹകരിച്ചു പ്രവര്‍ത്തിച്ച നാളുകളിലല്ലായിരുന്നോ ?? ജിതേന്ദ്ര സര്‍ക്കാറും ലക്ഷ്മണ്‍ സേതും ഉള്‍പ്പെടെ ഇനിയുമുണ്ട് പട്ടിക.. തത്കാലം ചുരുക്കുന്നു. കാരണം, ആ തൊപ്പി എനിക്ക് പാകമാകില്ല- പി സി വിഷ്ണുനാഥ് നല്‍കിയ മറുപടിയും വൈറലാകുകയാണ്.

പായിപ്പാട്ട് ലാത്തി ചാര്‍ജ്ജ് നടന്നുവെന്ന് മാധ്യമങ്ങളും ഫ്ളാഷ് ന്യൂസ് കൊടുത്തിരുന്നു. അത് ബൈറ്റായി മാതൃഭൂമിയിലും എത്തി. ഇതുകൊടുത്ത തന്നെ വ്യാജ പ്രചാരകനാക്കുന്നിന്റെ പൊരുള്‍ ഇനിയും വിഷ്ണുനാഥിന് മനസ്സിലാകുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളിയെന്നും മറ്റും വിളിക്കുന്നതിനെ വിഷ്ണുനാഥ് പൊളിച്ചിരുന്നു. ഇന്ത്യയില്‍ ഒരിടത്തും ഇന്ത്യാക്കാര്‍ അതിഥികളല്ലെന്നാണ് വിഷ്ണുനാഥ് വിശദീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പോരാളി ഷാജി അറസ്റ്റ് ആവശ്യവുമായി എത്തുന്നത്.

പോരാളി ഷാജിയുടെ വ്യാജ പോസ്റ്റ് ഏറ്റെടുത്ത് എംബി രാജേഷ് കുറിച്ചത് ചുവടെ
കോണ്‍ഗ്രസ് നേതാവ് വിഷ്ണുനാഥിന്റെ ഒരു ട്വീറ്റാണിത്. പായിപ്പാട്ട് അതിഥി തൊഴിലാളികളെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തുവെന്ന്. മലയാളത്തിലല്ല. ഇംഗ്ലീഷില്‍. കേരളത്തില്‍ എല്ലാവര്‍ക്കും സത്യമറിയാം. അതു കൊണ്ട് മലയാളത്തില്‍ പറഞ്ഞിട്ട് കാര്യമില്ല. പുറത്താരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ അങ്ങിനെയാവട്ടെ എന്ന കുടില ചിന്തയല്ലാതെ മറ്റെന്താണിത്?

സര്‍ക്കാരിനെ വിമര്‍ശിച്ചോളൂ. പക്ഷേ വസ്തുതയുണ്ടാവണം. വിമര്‍ശിക്കാന്‍ സര്‍ക്കാര്‍ പഴുതൊന്നും തരുന്നില്ലെങ്കില്‍ കൊടും നുണ പറയാമോ? നാടൊരു വലിയ ദുരന്തമുഖത്തല്ലേ? നുണയും വിഷവും വമിപ്പിക്കാന്‍ ഒട്ടും മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേ? കേരള സര്‍ക്കാരിന് കിട്ടുന്ന മതിപ്പ് നിങ്ങളുടെ സമനില തെറ്റിക്കുകയാണോ? ഉത്തരേന്ത്യയിലെ ഹൃദയഭേദകമായ കൂട്ടപ്പലായനം ന്യായീകരിക്കാന്‍ പായിപ്പാട്ടെ രണ്ടു മണിക്കുര്‍ മാത്രം നീണ്ട നാടകം ആഘോഷിക്കുന്ന സംഘികളുടെ നിലവാരത്തിലേക്ക് നിങ്ങള്‍ താഴാമോ?

വിഷ്ണുനാഥിനെ എനിക്ക് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കാലം മുതല്‍ അറിയാം. ഇങ്ങനെ നുണ പറയാന്‍ അറപ്പില്ലാത്തൊരാളായി നിങ്ങള്‍ പരിണമിച്ച തെങ്ങിനെയാണ് വിഷ്ണുനാഥ് ?ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ? നിങ്ങളെപ്പോലുള്ള പ്രധാനപ്പെട്ട നേതാക്കള്‍ കാണിക്കുന്ന ഈ മാതൃക എന്ത് സന്ദേശമാണ് നിങ്ങളുടെ അണികള്‍ക്ക് നല്‍കുക?

തിരുത്താനുള്ള അന്തസ് വിഷ്ണുനാഥില്‍ നിന്ന് പ്രതീക്ഷിക്കാമോ?

മറുപടിയായി പിസി വിഷ്ണു നാഥ് ഇട്ട പോസ്റ്റ്

എം ബി രാജേഷിന് സ്നേഹാദരങ്ങളോടെ,

പായിപ്പാട് വിഷയവുമായ് ബന്ധപ്പെട്ട് എന്റെ ഒരു ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് താങ്കള്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കണ്ടു. പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ ഞായറാഴ്ച പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായത് മാധ്യമങ്ങള്‍ ലൈവായി കാണിച്ചതാണ്. എന്റെ ട്വീറ്റിനൊപ്പം പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മാതൃഭൂമി ചാനല്‍ ലേഖകന് നല്‍കിയ പ്രതികരണത്തിന്റെ വീഡിയോ കൂടി ചേര്‍ത്തിരുന്നു. സമയം ഉണ്ടെങ്കില്‍ താങ്കള്‍ അത് കേള്‍ക്കുക.

താങ്കള്‍ക്ക് ഹിന്ദി നന്നായി അറിയാമല്ലോ ?

''മേരേ കോ ദേഖോ കൈസേ മാരാ ഹൈ '-

'മേരേ കോ പൊലീസ് മാര്‍ത്ത ഹെ, ഇധര്‍ സ്യാദാ മുശ്കില്‍ ഹോതാ ഹൈ, പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ; കുച് ഭീ നഹീ ഹൈ '

ഇതിന് താങ്കള്‍ മനസിലാക്കിയ മലയാളം എന്താണ് ?

ആ പ്രതികരണം തമസ്‌കരിച്ച് ഞാന്‍ എന്തോ അപരാധം ചെയ്തെന്ന വിധം നടത്തുന്ന പ്രചാരണം താങ്കളെപ്പോലൊരാളില്‍ നിന്ന് പ്രതീക്ഷിച്ചതല്ല.

സിന്ധ്യയുടെ പേര് സ്ഥാനത്തും അസ്ഥാനത്തും പരാമര്‍ശിക്കുന്ന താങ്കള്‍ക്ക് സി പി എമ്മിന്റെ എം എല്‍ എ സ്ഥാനം പോലും രാജിവെക്കാതെ ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ച ബംഗാളിലെ ഖഗന്‍ മുര്‍മുവിനെ അറിയുമായിരിക്കുമല്ലോ ?

ഡി വൈ എഫ് ഐ മുന്‍ ദേശീയ നേതാവ് രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനര്‍ജി ബിജെപി അനുഭാവം കാട്ടിയത് താങ്കള്‍ കൂടി അംഗമായ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സഹകരിച്ചു പ്രവര്‍ത്തിച്ച നാളുകളിലല്ലായിരുന്നോ ??

ജിതേന്ദ്ര സര്‍ക്കാറും ലക്ഷ്മണ്‍ സേതും ഉള്‍പ്പെടെ ഇനിയുമുണ്ട് പട്ടിക..

തത്കാലം ചുരുക്കുന്നു.
കാരണം, ആ തൊപ്പി എനിക്ക് പാകമാകില്ല

- പി സി വിഷ്ണുനാഥ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category