1 GBP = 92.70 INR                       

BREAKING NEWS

ലോക്ക്ഡൗണില്‍ നികുതി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞു; കേന്ദ്ര സഹായം ലഭിക്കാത്തതും പ്രതിസന്ധി; ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാമെന്ന് നിയമോപദേശം; വരാനിരിക്കുന്നത് സാലറി ചലഞ്ച് അല്ല സാലറി കട്ടു തന്നെ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം രണ്ടു മാസത്തേക്ക് വെട്ടിച്ചുരുക്കാന്‍ പിണറായി വിജയന്‍; തെലുങ്കാന മോഡല്‍ കേരളത്തിലും എത്തിയേക്കും; കൊറോണയില്‍ വീട്ടിലിരുന്ന് ശമ്പളം വാങ്ങാമെന്ന് കരുതിയ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി

Britishmalayali
kz´wteJI³

തിരുവനന്തപുരം: അടുത്ത മാസം ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ കാശില്ല. കോവിഡില്‍ നികുതി വരവ് കുറഞ്ഞതാണ് ഇതിന് കാറണം. അതുകൊണ്ട് തന്നെ പ്രളയകാലത്തെ പോലെ ആകില്ല. ഇത്തവണ സാലറി ചലഞ്ച്. കൊറോണ രോഗപ്രരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും.

മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃക കേരളത്തില്‍ നടപ്പാക്കാനാണ് ഇത്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയില്‍ എത്തുമെന്ന് ഉറപ്പുവരുത്താനാണിത്. 2200 കോടി ജീവനക്കാരുടെ ശമ്പളത്തിലൂടെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 20000 കോടി രൂപയുടെ പാക്കേജിന് മുതല്‍കൂട്ടാകാനാണ് ഇത്. പ്രളയകാലത്തെ സാലറി ചലഞ്ചില്‍ സുപ്രീംകോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കം.

കേരളത്തില്‍ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് അത് മൂന്നോ നാലോ ഗഡുക്കളായി നല്‍കാന്‍ സാവകാശം അനുവദിക്കും. അതിന് തയ്യാറാകാത്തവരുടെ ഏപ്രില്‍, മെയ് മാസത്തെ ശമ്പളം 50 ശതമാനംവീതം വെട്ടിക്കുറയ്ക്കാനാണ് ആലോചന. പൊതുമേഖലയിലും സര്‍ക്കാരിന്റെ സഹായധനത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സാലറി ചലഞ്ച് ബാധകമാണ്. ശമ്പളം വെട്ടിക്കുറയ്ക്കല്‍ മോഡല്‍ അവതരിപ്പിച്ചത് തെലുങ്കാനാ സര്‍ക്കാരാണ്.

കൊറോണയെ ചെറുക്കേണ്ടതിനോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി സുസ്ഥിരമായി നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യം നന്നായി അറിയുന്ന ആളാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. അനാവശ്യമായി ഒരു പൈസപോലും ഇക്കാലത്ത് ചെലവാകരുത് എന്നാണ് നിലപാട്. ഇക്കാര്യത്തില്‍ തികച്ചും പുതിയതും ധീരവുമായ ചുവടുകള്‍ക്ക് തയ്യാറാവുകയാണ് കെ. സി. ആര്‍. അതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിച്ചുരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇതിന് പിന്നാലെയാണ് കേരളവും ആലോചന തുടങ്ങിയത്. തെലുങ്കാനയും കൂടെയുള്ളതു കൊണ്ട് സുപ്രീംകോടതിയില്‍ കേസ് എത്തിയാലും തിരിച്ചടിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ശമ്പളം സ്വീകരിക്കുന്നതിന് ഉത്തരവിറങ്ങിയില്ല.

2018-ലെ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടതിനാല്‍ ഇത്തവണ നിയമവശങ്ങള്‍കൂടി സൂക്ഷ്മമായി പരിശോധിച്ചശേഷമേ ഉത്തരവിറക്കൂ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ഒരു മാസം ശമ്പളം നല്‍കാനുള്ള തുക സര്‍ക്കാരിനില്ലെന്നാണഅ പിണറായിയുടെ നിലപാട്. ഈ മാസം ജീവനക്കാര്‍ ജോലിയും ചെയ്തിട്ടില്ല. വീട്ടില്‍ ഇരിക്കുകയാണ്. അതിനിടെ നേഴ്സുമാരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും ഉണ്ട്.

കോവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നവരെ എല്ലാം സര്‍ക്കാര്‍ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. അവര്‍ രാപകലില്ലാതെ ജോലി ചെയ്ത സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ സംഘടനകള്‍ സാലറി ചലഞ്ച് തത്ത്വത്തില്‍ അംഗീകരിച്ചതിനാല്‍ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ താഴെത്തട്ടിലെ ജീവനക്കാരെയു രോഗപ്രതിരോധ രംഗത്ത് ത്യാഗസന്നദ്ധതയോടെ പ്രവര്‍ത്തുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെയും പൊലീസിനെയുമൊക്കെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കുമെന്ന് തന്നെയാണ് സൂചന. ഈ ആവശ്യവും സര്‍ക്കാര്‍ ചര്‍ച്ചചെയ്യും.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തപോലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ഉത്തരവിടാന്‍ നിയമപരമായ തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. പ്രളയകാലത്തെ സാലറി ചലഞ്ചില്‍ സര്‍ക്കാരിന് കിട്ടിയത് 1500 കോടി രൂപയാണ്. ഇതില്‍ എല്ലാവരും പങ്കെടുത്തിരുന്നില്ല. ഇത്തവണ എല്ലാവരേയും ഇതിന്റെ ഭാഗമാക്കിയേ മതിയാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനിടെ ശമ്പളം കുറവുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

ലോക്ക്ഡൗണ്‍ കാരണം നികുതി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞതും മതിയായ കേന്ദ്ര സഹായം ലഭിക്കാത്തതും സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതിയെ അപകടത്തിലാക്കുന്ന സാഹചര്യം വിലയിരുത്തിയാണ് തെലുങ്കാന ശമ്പളം വെട്ടിക്കുറച്ചത്. ഇതനുസരിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെ എല്ലാ മന്ത്രിമാരുടെയും, എം എല്‍ എ, എം എല്‍ സി, വിവിധ ബോര്‍ഡുകളുടെ ചെയര്‍മാന്മാര്‍, തദ്ദേശഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ ശമ്പളം 75% വരെ വെട്ടിക്കുറയ്ക്കും.

ഐ എ സ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ ഇന്ത്യന്‍ ഭരണ സര്‍വ്വീസിലുള്ളവരുടെ ശമ്പളം 60 ശതമാനവും അദ്ധ്യാപകര്‍ ഉള്‍പ്പടെയുള്ള മറ്റ് ഗസറ്റഡ് നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനവും വെട്ടിക്കുറയ്ക്കും. എന്നാല്‍ ഇക്കാര്യത്തിലും അദ്ദേഹം സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരോട് തനിക്കുള്ള പ്രതിബദ്ധത തെളിയിക്കുന്നുണ്ട്. ക്ലാസ് ഫോര്‍ ജീവനക്കര്‍, പ്യൂണ്‍, തൂപ്പുകാര്‍, കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 10% മാത്രമേ ശമ്പളക്കുറവുണ്ടായിരിക്കു എന്നും തെലുങ്കാന മുഖ്യമന്ത്രി അറിയിച്ചിരുന്നു.

തെലുങ്കാനയില്‍ ഈ നടപടികള്‍ സംസ്ഥാന സര്‍വ്വീസില്‍ നിന്നു പിരിഞ്ഞ പെന്‍ഷന്‍ കാര്‍ക്കും ബാധകമാക്കിയിട്ടുണ്ട്. ക്ലാസ് ഫോര്‍ ജീവനക്കാര്‍ ഒഴിച്ചുള്ള എല്ലാവരുടെയും പെന്‍ഷന്‍ 50% വെട്ടിക്കുറയ്ക്കുമ്പോള്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 10% കുറവ് മാത്രമേ ഉണ്ടാവുകയുള്ളു. പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും, സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഇതേ നിരക്കിലുള്ള ശമ്പളക്കുറവ് ബാധകമാണ്.

എന്നാല്‍ ഇത് എത്രനാളത്തേക്കാണെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ഏപ്രിലില്‍ നല്‍കേണ്ട, മര്‍ച്ച് മാസത്തിലെ ശമ്പളത്തില്‍ ഇത് പ്രതിഫലിക്കുമെന്ന് മാത്രമേ തെലുങ്കാനയില്‍ ഇപ്പോള്‍ വ്യക്തയുള്ളൂ. ഇത്തരത്തിലൊരു വഴിയേയാണ് കേരളവും യാത്ര ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category