1 GBP = 93.00 INR                       

BREAKING NEWS

കൊലയാളി വൈറസിനെ കുറിച്ച് ആദ്യം ലോകത്തോട് പറഞ്ഞ ഡോക്ടര്‍ അകാലമൃത്യുവിന് കീഴടങ്ങി; ഭീകരനെ കണ്ടെത്തിയ വിവരം ഡോക്ടര്‍ വിളിച്ചറിയിച്ച വനിതാ ഡോക്ടറെ കാണ്മാനില്ല; ലോകത്തെ മഹാവിപത്തില്‍ നിന്നും കാക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ കമ്മ്യൂണിസ്റ്റ് കാരിരുമ്പ് മറയില്‍ ഞെരിഞ്ഞമരുമ്പോള്‍ ഒന്നും ചെയ്യാനാകാതെ ലോകം; ഡോക്ടര്‍ ഐ ഫിനിനെ കാണാന്‍ ഇനി ലോകത്തിനാകുമോ?

Britishmalayali
kz´wteJI³

'ചതിയന്മാരായ ആ ദുഷ്ടന്മാര്‍ ഞങ്ങളുടെ നിഷ്‌കളങ്കതയും അറിവില്ലായ്മയും, സത്യസന്ധതയും മുതലാക്കി. ഞങ്ങളിലെ നന്മയേയും പരിശുദ്ധിയേയും തീക്ഷണമായ വികാരങ്ങളേയും പ്രചോദിപ്പിച്ചു. വിഡ്ഢിത്തം തിരിച്ചറിഞ്ഞ ഞങ്ങള്‍ നഷ്ടപ്പെട്ട് പോയ ജനാധിപത്യവും സ്വാതന്ത്ര്യവും തിരിച്ചു ചോദിച്ചപ്പോള്‍ അവര്‍ പുതിയ മര്‍ദ്ദനമുറകളുമായി ഞങ്ങളെ നേരിട്ടു.' മാവോയുടെ സാംസ്‌കാരിക വിപ്ലവകാലത്ത്, അതിനെ നിശിതമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് തടങ്കലിലാക്കപ്പെട്ട പെംഗ് ലിന്‍ സാവോ എന്ന യുവതിന്‍ സ്വന്തം രക്തത്തില്‍ മുളങ്കമ്പും ഹെയര്‍പ്പിന്നും മുക്കി, ജയിലിലിരുന്ന് എഴുതിയ നിരവധി പേജുകളില്‍ ഒന്നിലെ വാചകമാണിത്. ലോകത്താകമാനം സമാധാനവും സമൃദ്ധിയും കൊണ്ടുവരുമെന്ന് അവകാശപ്പെടുന്ന ഒരു സിദ്ധാന്തത്തിന്റെ പേരില്‍ ഒരു കൂട്ടം ജനങ്ങളെ അടിമകളാക്കി വച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിന്റെ ക്രൂരതയുടെ നേരാവിഷ്‌കാരമായാണ് ലോകത്താകമാനമുള്ള സ്വാതന്ത്ര്യ പ്രേമികള്‍ ഈ വരികളെ കാണുന്നത്.

ജയിലില്‍ വച്ച് തന്നെ വെടിയുതിര്‍ത്ത് കൊന്ന ലിന്‍ സാവോയുടെ മരണവാര്‍ത്ത അവരുടെ മാതാവ് അറിയുന്നത് അതിനായി ചെലവാക്കിയ വെടിയുണ്ടയുടെ വില ലിന്‍ സാവോയുടെ കുടുംബത്തില്‍ നിന്നും ഈടാക്കാന്‍  പോലീസ് അധികാരികള്‍ എത്തിയപ്പോഴാണെന്നതാണ് ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതയുടെ ഔന്നത്യം വ്യക്തമാക്കുന്ന കാര്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അതിന്റെ മഹാനായ ചെയര്‍മാനേയും അപമാനിച്ചു എന്നതായിരുന്നു അവരുടെ പേരില്‍ ചാര്‍ത്തപ്പെട്ട കുറ്റം.

തൊഴിലാളി സര്‍വ്വാധിപത്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍, ആധിപത്യം പോയിട്ട് തൊഴിലാളികള്‍ക്ക് നേരെചൊവ്വെ നിവര്‍ന്ന് നിന്ന് സത്യം വിളിച്ചുപറയുവാനുള്ള സ്വാതന്ത്ര്യം പോലും നല്‍കുന്നില്ല എന്നാണ് ഈ കൊറോണക്കാലം വിളിച്ചുപറയുന്നത്. വുഹാനിലെ കൊറോണാ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡോക്ടര്‍ ഭരണകൂടത്തിന്റെ ഭീഷണിക്ക് വഴങ്ങി ശബ്ദമടക്കുകയും പിന്നാലെ കൊറോണയ്ക്ക് കീഴടങ്ങി മരണത്തെ പുല്‍കുകയും ചെയ്തതോടെയാണ്, ആ ഡോക്ടര്‍ക്കൊപ്പം തന്നെ വൈറസിനെ കുറിച്ചുള്ള വിവരം ആദ്യം കൈമാറിയവരുടെ കൂട്ടത്തിലുള്ള ഒരു വനിതാ ഡോക്ടര്‍ അപ്രത്യക്ഷമായതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.

സാര്‍സ് വൈറസ് ബാധിച്ച രോഗിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ അധികാരികളില്‍ നിന്നും കടുത്ത നടപടികള്‍ ഏല്‍ക്കേണ്ടിവന്നതായി ഡോ. ഐ ഫീന്‍ അപ്രത്യക്ഷമാകുന്നതിന് മുന്‍പ് പറഞ്ഞിരുന്നു. മാത്രമല്ല, ഹോസ്പിറ്റല്‍ അധികാരികള്‍, ഈ വൈറസിനെ കുറിച്ച് ആദ്യം ലഭിച്ച തെളിവുകള്‍ നശിപ്പിച്ചതായി അവര്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. അതിനു ശേഷം അവരെ ആരും കണ്ടിട്ടില്ല എന്നാണ്  60 മിനിറ്റ്സ് ആസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിസംബര്‍ 30 ന് താന്‍ പരിശോധിക്കുന്ന ഒരു രോഗിയുടെ പരിശോധനാഫലം പുറത്ത് വന്നതോടെയാണ് എല്ലാം ആരംഭിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകത്ത് നിരവധി പേരുടെ മരണത്തിനിടയാക്കിയ സാര്‍സ് വൈറസിനോട് സാമ്യമുള്ള ഒരു വൈറസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ അവര്‍ അക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. കൂടാതെ, ഡോക്ടര്‍മാരുടെ ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന്, രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ തന്നെ വിളിച്ചുവരുത്തി നടപടികള്‍ ആരംഭിക്കുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്.

60 മിനിറ്റ്‌സ് ആസ്‌ട്രേലിയയുടെ ഈ വാര്‍ത്ത പുറത്തുവന്ന ഉടനെ, ഡോ.ഐ ഫീനിന്റെ വീബോ അക്കൗണ്ടില്‍ ഒരു ചിത്രത്തോടൊപ്പം, 'ഒരു നദി, ഒരു പാലം, ഒരു റോഡ്. ഒരു ഘടികാരത്തിന്റെ മണിയടി' എന്നൊരു പോസ്റ്റ് വന്നതായി ആര്‍ എഫ് എ ചൂണ്ടിക്കാണിക്കുന്നു. കൊറോണാ ബാധയെ കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയത്ത് പുറത്ത് വിടാന്‍ ചൈന തയ്യാറാകാതിരുന്നതാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വിപത്തിന് കാരണമെന്ന്  ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനമുയരുമ്പോഴാണ് സത്യം വിളിച്ചു പറയാന്‍ തയ്യാറായവരുടെ ദുര്‍വ്വിധിയും പുറത്ത് വരുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category