1 GBP = 94.20 INR                       

BREAKING NEWS

ലണ്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സൂക്ഷിക്കേണ്ടത് ഷെഫീല്‍ഡിലും ബെര്‍മിംഗ്ഹാമിലും സ്ലഫിലും താമസിക്കുന്നവര്‍; യുകെയില്‍ കൊറോണ ഹോട്ട്സ്പോട്ടുകള്‍ ഇവയൊക്കെ

Britishmalayali
kz´wteJI³

രു ലക്ഷം പേരില്‍ 64 പേര്‍ക്കും കൊറോണ ബാധിച്ചിരിക്കുന്ന ലണ്ടനാണ് യുകെയിലെ ഏറ്റവും അപകടകരമായ കോവിഡ്-19 ഹോട്ട്സ്പോട്ട്. എന്നാല്‍ ഒരു ലക്ഷം പേരില്‍ 52 പേര്‍ കൊറോണ  ബാധിതരായ ഷെഫീല്‍ഡും 50 പേര്‍ കോവിഡ്-19 ബാധിതരായ ബെര്‍മിംഗാമും ഇക്കാര്യത്തില്‍ അടുത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. ഒരു ലക്ഷം പേരില്‍ 49 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ബെര്‍ക്ക്ഷെയറിലെ ടൗണാണ് സ്ലഫാണ് ഇക്കാര്യത്തില്‍ പേടിക്കേണ്ടുന്ന മറ്റൊരിടമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.

യുകെയില്‍ 22,141 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1408 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നതെങ്കിലും ആശുപത്രികളിലെത്തുന്നവരെ മാത്രം പരിശോധനക്ക് വിധേയമാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നയം മൂലം യഥാര്‍ത്ഥത്തില്‍ രാജ്യത്തുളള രോഗവ്യാപന നിരക്ക് ഇപ്പോഴും ഒരു നിഗൂഢതയായി തുടരുകയാണ്. അതിനാല്‍ രാജ്യത്ത് യഥാര്‍ത്ഥത്തില്‍ മില്യണ്‍ കണക്കിന് പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സയന്റിസ്റ്റുകള്‍ പോലും മുന്നറിയിപ്പേകിയിരിക്കുന്നത്.

ലിവര്‍പൂളില്‍ ഒരു ലക്ഷം പേരില്‍ 36 പേര്‍ക്കും ന്യൂകാസിലില്‍ 40 പേര്‍ക്കും സണ്ടര്‍ലാന്‍ഡില്‍ 31 പേര്‍ക്കും ബാണ്‍സ്ലെയില്‍ 32 പേര്‍ക്കും ഡെര്‍ബിയില്‍ 46 പേര്‍ക്കും മില്‍ട്ടന്‍ കീനെസില്‍ 35 പേര്‍ക്കുമാണ് കൊറോണ ബാധിച്ചിരിക്കുന്നത്. 6521 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ലണ്ടനാണ് രോഗികളുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ബെര്‍മിംഗ്ഹാമില്‍ 578 രോഗികളുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഹാംപ്ഷെയറില്‍ ഏതാണ്ട് 500 കേസുകളും ഷെഫീല്‍ഡില്‍ 428 കേസുകളുമാണുളളത്.

ഒരു ലക്ഷം പേരില്‍ എത്ര രോഗികളുണ്ടെന്ന കാര്യം മനസിലാക്കുന്നതിനായി പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടില്‍ നിന്നും ലഭിക്കുന്ന കണക്കുകളെ ഒത്ത് നോക്കുന്ന കാര്യത്തില്‍  പ്രമുഖ വിദഗ്ധസമിതിയായ സെന്റര്‍ ഫോര്‍ സിറ്റീസ് വ്യത്യസ്തമായ സമീപനമാണ് പുലര്‍ത്തുന്നത്. ഓരോ പ്രദേശത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കി അവിടങ്ങളില്‍ കൊറോണ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന വ്യക്തമായ ചിത്രം ഇതിലൂടെ ലഭിക്കുന്നുണ്ട്.

സ്ലഫില്‍ മൊത്തത്തില്‍ 73 കൊറോണ കേസുകളാണ് സ്ഥീരീകരിച്ചിരിക്കുന്നതെങ്കിലും ഒരു ലക്ഷം പേരില്‍ 59 കേസുകളാണുളളതെന്ന് സെന്റര്‍ഫോര്‍ സിറ്റീസ് എടുത്ത് കാട്ടുന്നു. സ്ലഫിലെ ജനസംഖ്യ വെറും 1,64,000 പേരാണെന്നത് പരിഗണിക്കുമ്പോള്‍ ഇവിടെ കൊറോണ വ്യാപനനിരക്ക് വളരെ ഉയര്‍ന്ന നിരക്കിലാണെന്നും സെന്റര്‍ ഫോര്‍ സിറ്റീസ് മുന്നറിയിപ്പേകുന്നു. എന്നാല്‍ ലണ്ടനില്‍ ഒമ്പത് മില്യണാണ് ജനസംഖ്യയുള്ളത്. ഇവിടെ ഒരു ലക്ഷം പേരില്‍ 64 കേസുകളാണുള്ളത്. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കുറവ് കേസുള്ളത് ഹുള്ളിലാണ്. ഇവിടെ 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും ഒരു ലക്ഷത്തോളം പേരില്‍ മൂന്ന് പേര്‍ക്ക് മാത്രമേ കൊറോണയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category