1 GBP = 94.20 INR                       

BREAKING NEWS

മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയില്‍ കുടുങ്ങി; മരണം ബ്രിട്ടനെ കവരുമ്പോള്‍ മനസ് നീറി; ബോസ്റ്റണ്‍ ആശുപത്രിയില്‍ കൊറോണ രോഗികളെ ശുശ്രൂഷി ക്കാന്‍ ഭാഷ മുഖര്‍ജിയുടെ മടക്കം; മിസ് ഇംഗ്ലണ്ട് കിരീടം ചൂടിയ ഇന്ത്യന്‍ വംശജയ്ക്ക് കൈയടി

Britishmalayali
kz´wteJI³

ന്ത്യയില്‍ ചാരിറ്റി പ്രവര്‍ത്തനത്തിനെത്തുകയും കൊറോണയെ പിടിച്ച് കെട്ടുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച രാജ്യമാകമാനമുള്ള ലോക്ക്ഡൗണില്‍ പെട്ട് ഇത്രയും നാള്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോവുകയും ചെയ്ത ഇന്ത്യന്‍ വംശജയായ എന്‍എച്ച്എസ് ഡോക്ടര്‍ക്ക് ഇന്ന് യുകെയിലേക്ക് മടങ്ങാനുള്ള അവസരമൊരുങ്ങുന്നു. മിസ് ഇംഗ്ലണ്ട് കിരീടം ചൂടിയ സുന്ദരിയും ബോസ്റ്റണ്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുമായ ഭാഷ മുഖര്‍ജിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

കൊറോണ ബാധിച്ച് അനുദിനം ബ്രിട്ടനില്‍ മരണങ്ങള്‍ പെരുകുമ്പോള്‍ തന്റെ രാജ്യത്തിന് വേണ്ടി ഈ നിര്‍ണായക അവസരത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ എന്ന ദുഖമായിരുന്നു ഇന്ത്യയില്‍ പെട്ട് പോയ ഭാഷയെ ഏറ്റവും കൂടുതല്‍ അലട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുകെയിലേക്ക് തിരിച്ച്പോകുന്നതിന് വഴിയൊരുങ്ങിയതോടെ എത്രയും വേഗം അവിടെയെത്തി ബോസ്റ്റണ്‍ ആശുപത്രിയിലെ കൊറോണ രോഗികളെ ശുശ്രൂഷിക്കാനുള്ള വെമ്പലിലായിരിക്കുകയാണീ യുവ ഡോക്ടര്‍. ചുരുക്കിപ്പറഞ്ഞാല്‍ സേവനത്തിന്റെ ആള്‍രൂപമായ ഭാഷയെ നിറഞ്ഞ കൈയടിയോടെ സ്വീകരിക്കാനിരിക്കുകയാണ് ബ്രിട്ടീഷ് ജനത.

ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകളെല്ലാം നിര്‍ത്തി വച്ച് കൊണ്ട് മോഡി ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു 24 കാരിയായ ഭാഷ ഇന്ത്യയില്‍ പെട്ട് പോയിരുന്നത്.തുടര്‍ന്ന് തന്നെ എത്രയും പെട്ടെന്ന് ബ്രിട്ടനിലെത്തിക്കാന്‍ സഹായം ചെയ്യണമെന്ന് ഭാഷ ബ്രിട്ടനിലെ ഫോറിന്‍ ഓഫീസിന് ഒരു അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായ നിക്ക് ലോ മുന്‍കൈയെടുത്ത് ഭാഷയ്ക്ക് യുകെയിലേക്ക് തിരിച്ചെത്തുന്നതിന് വിമാനമൊരുക്കുകയായിരുന്നു.

നിലവില്‍ ഫ്രാങ്ക്ഫര്‍ട്ടിലെത്തിയ ഭാഷ അവിടെ നിന്നും യുകെയിലേക്കുള്ള കണക്ടിംഗ് ഫ്ലൈറ്റിനായി കാത്തിരിക്കുകയാണ്. അവധിക്കാലത്ത് ഇന്ത്യയില്‍ ഹ്യുമാനിറ്റേറിയന്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കെയാണ് ഭാഷ ലോക്ക്ഡൗണില്‍ പെട്ട് പോയത്. കൊറോണ മാര്‍ച്ച് ആദ്യം വഷളായിക്കൊണ്ടിരിക്കുന്ന വേളയിലാണ് കൊല്‍ക്കത്തയിലെ തന്റെ അമ്മായിയുടെ വീട്ടിലേക്ക് ഭാഷ എത്തിയിരുന്നത്. ആ വീട്ടില്‍ ഭാഷ സെല്‍ഫ് ഐസൊലേഷന് വിധേയയാവുകയും ചെയ്തിരുന്നു.

യുകെയിലേക്ക് തിരിച്ച് പോകാന്‍ അവസരം ലഭിച്ചതില്‍ കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ വച്ച് കാണവേ ഭാഷ ഏറെ സന്തോഷവതിയായിരുന്നുവെന്നാണ്  ഡെപ്യൂട്ടി ഹൈകമ്മീഷണറായ നിക്ക് ലോ പറയുന്നത്.  ബോസ്റ്റണിലെ പില്‍ഗ്രിം ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ പരിചരിക്കാനെത്തുന്നതിന് മുമ്പ് ഭാഷ ഹെല്‍ത്ത് കെയര്‍ പ്രഫഷുകള്‍ക്കുള്ള നിര്‍ബന്ധിത കോവിഡ് 19 ട്രെയിനിംഗിന് വിധേയമാകേണ്ടി വരുമെന്നും ലോ പറയുന്നു. ഇന്ത്യയില്‍ നിന്നും ഭാഷക്കൊപ്പം 15 ബ്രിട്ടീഷുകാരെ സ്വദേശത്തേക്ക് ഇന്നലെ കൊണ്ടു പോയിരുന്നുവെന്നും ലോ വെളിപ്പെടുത്തുന്നു.

കൊറോണ പ്രതിസന്ധി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ 13 മണിക്കുര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്നറിഞ്ഞ് അവര്‍ക്കൊപ്പം പ്രയത്നിക്കാന്‍ സാധിക്കാതെ പോയതില്‍ തനിക്ക് ഏറെ കുററബോധം തോന്നിയിരുന്നുവെന്നാണ് ഇന്ത്യയില്‍ വച്ച് ഭാഷ മുഖര്‍ജി വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഉടന്‍ യുകെയിലേക്ക് പോകാന്‍ ഭാഷ വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടപ്പോള്‍ യാത്ര മുടങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുകെയിലേക്ക് പോകാന്‍ വഴി തെളിഞ്ഞതിനാല്‍ എത്രയും വേഗം അവിടെയെത്തി എന്‍എച്ച്എസിന്റെ കൊറോണ പ്രതിരോധത്തില്‍ പങ്കെടുക്കാന്‍ വെമ്പുകയാണ് ഭാഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category