1 GBP = 98.20INR                       

BREAKING NEWS

കൊറോണ മടങ്ങുക യുകെ മലയാളികളുടെ സ്വപ്നങ്ങള്‍ തകര്‍ത്ത ശേഷം; കഷ്ടപ്പെട്ടുണ്ടാക്കിയവയ്‌ക്കൊക്കെ കൊറോണയ്ക്കു ശേഷം നിറം മങ്ങും; വീടും പെന്‍ഷനും സമ്പാദ്യവും എല്ലാം വിലയില്ലാതാകുന്ന കാലമായേക്കും മുന്നില്‍; അടുത്തിടെ എത്തിയവര്‍ക്ക് എരിതീയില്‍ നിന്നും വറചട്ടിയില്‍ വീണ പോലെയാകും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കൊറോണ സര്‍വ്വതും നശിപ്പിച്ചേ അടങ്ങൂ. ജീവനും സ്വത്തും എല്ലാം അത് കൊണ്ട് പോകും. ഇതിനകം പതിനായിരക്കണക്കിന് പേരുടെ ജീവനും ദശലക്ഷക്കണക്കിനു കോടി രൂപയുടെ നാശവും ഉണ്ടാക്കി കഴിഞ്ഞു. ഇനിയും എത്രയോ ഉണ്ടാകാന്‍ ബാക്കി കിടക്കുന്നു. ഒരു പക്ഷെ മൂന്നാം ലോക മഹായുദ്ധം നടന്നിരുന്നെകില്‍ പോലും ഇതിന്റെ പത്തിലൊന്നു നാശം ഉണ്ടാകുമായിരുന്നില്ല എന്നതാണ് സത്യം. ലോകം അപ്പാടെ മാറ്റിമറിയ്ക്കുകയാണ് ഈ നാശകാരിയായ സൂക്ഷ്മ ജീവി. മനുഷ്യ രാശിയോടാണ് കൊറാണയുടെ യുദ്ധം. രാജ്യമോ അതിര്‍ത്തികളോ ഒന്നും ഇല്ലാതെ അത് പായുകയാണ്.

ഓരോ മനുഷ്യനെയും കൊന്നൊടുക്കുമ്പോള്‍ കൊറോണ ആര്‍ത്തിയോടെ അട്ടഹസിക്കുന്നുണ്ടാകാം, വിറങ്ങലിച്ചു നില്‍ക്കുന്ന മാനവ കുലത്തെ ഓര്‍ത്തു. ശാസ്ത്രവും വൈദ്യവും സാങ്കേതികതയും ഒക്കെ പകച്ചു നില്‍ക്കുമ്പോള്‍ കുറച്ചു കാലം കൂടി കൊറോണ ലോകം അടക്കിവാഴും. എന്നാല്‍ തോല്‍ക്കാന്‍ അറിയാത്ത മനുഷ്യന്‍ ഒരു നാള്‍ കൊറോണയെയും കീഴടക്കും. എന്നാല്‍ അതിനു ശേഷം ലോകം ഒരിക്കലും മുന്‍പത്തെ പോലെ ആയിരിക്കില്ല എന്ന സൂചന ഇതിനകം ലഭ്യമായിക്കഴിഞ്ഞു.

കൊറോണയെ മെരുക്കാന്‍ ലോകം രാപ്പകല്‍ പണി ചെയ്യുമ്പോള്‍ തന്നെ ഈ മഹാമാരിക്ക് ശേഷം ലോകം എങ്ങനെ ആയിരിക്കും എന്ന ചിന്തയും സജീവമായി കഴിഞ്ഞു. ഏതു ദുരന്തത്തിലും എന്ന പോലെ കൊറോണയും അപ്പാടെ തകര്‍ക്കുക മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ തന്നെ ആയിരിക്കും. വന്‍പണക്കാര്‍ എല്ലാ ദുരിതത്തിലും എന്നപോലെ അല്‍പസ്വല്‍പം നഷ്ടങ്ങള്‍ മറന്നു അതിജീവിക്കുമ്പോള്‍ തീരെ ദരിദ്രരായവരും തങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഒന്നും വരാത്തത് പോലെ കൊറോണക്ക് ശേഷവും ജീവിതം തുടരും. എന്നാല്‍ ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന മധ്യവര്‍ഗ്ഗക്കാരായ ആളുകള്‍ക്ക് അവരുടെ അല്‍പ സ്വത്തിന്റെയും വരുമാനത്തിന്റെയും മൂല്യം കുത്തനെ ചോരുന്നത് വെറുതെ കണ്ടു നില്‍ക്ക്നേടി വരും എന്നതാണ് യാഥാര്‍ഥ്യം. അതില്‍ തന്നെ വിരമിക്കല്‍ പ്രായം ആയവരുടെ കാര്യം തീര്‍ത്തും ദുരിതം ആയി മാറുകയും ചെയ്യും. ലോകത്തെവിടെയും ഇത് തന്നെയാണ് സംഭവിക്കുക.

ഇതോടെ കൊറോണ കാലത്തിനു ശേഷം സാധാരണക്കാരായ ബഹുഭൂരിപക്ഷം വരുന്ന യുകെ മലയാളികളുടെ ജീവിതവും ഏറെ പ്രയാസം നിറഞ്ഞതു ആയിരിക്കും എന്നാണ് വ്യക്തമാകുന്നത . രണ്ടാം കുടിയേറ്റത്തില്‍ എത്തിയവര്‍ ആദ്യകാലത്തെ പ്രയാസങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്തു ഒരുവിധം സ്വന്തം കാലില്‍ നില്‍ക്കുന്ന സമയമാണിപ്പോള്‍. അവര്‍ക്കായി ഒട്ടും വിശ്രമത്തിനു അവസരം നല്‍കാതെയാണ് കൊറോണ എത്തിയിരിക്കുന്നത്. അടുത്തകാലത്ത് വന്ന യുകെ മലയാളികളുടെ കാര്യവും വ്യത്യസ്തമാകില്ല.

എരിതീയില്‍ നിന്നും വറചട്ടിയിലേക്കു എടുത്തിട്ട പോലെയാകും അവരുടെ കാര്യങ്ങളും. യുകെയില്‍ എത്തിയിട്ടു പലരും മാസങ്ങള്‍ ആകുന്നതേയുള്ളൂ.  ചിലരാകട്ടെ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയവരും ഉണ്ട്. ഇവരൊക്കെ ചവിട്ടി നില്‍ക്കാന്‍ തയ്യാറെടുക്കും മുന്നെയാണ് കൊറോണ വന്നു സീന്‍ മൊത്തം കോണ്‍ട്രാ ആക്കിയത് എന്നതും ഗൗരവം കൂട്ടുകയാണ്. ഈ മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ടെത്തുന്നവരുടെ ജീവിതം എപ്രകാരം ആയിരിക്കും.

അനേകായിരങ്ങള്‍ മരണത്തിലേക്ക് നടന്നു നീങ്ങുമ്പോഴും ലോകം ഇപ്രകാരം ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു ലോക യുദ്ധത്തിന് ബദല്‍ ആയി എത്തിയ കൊറോണ അനേകം രാഷ്ട്രങ്ങളുടെ നിലനില്‍പില്‍ പോലും വിള്ളല്‍ ഉണ്ടാക്കിക്കഴിഞ്ഞു. സ്പെയിനും ഇറ്റലിയും ഒക്കെ അനേക വര്‍ഷങ്ങള്‍ കൊറോണ തകര്‍ത്ത സമ്പദ് സ്ഥിതിയുമായി മുന്നോട്ടു പോകേണ്ടി വരും. കഴിഞ്ഞ ദിവസം ലോക ബാങ്ക് പുറത്തു വിട്ട കണക്കുകള്‍ പറയുന്നത് ഈ ദുരന്തത്തില്‍ നിന്നും കാര്യമായ പോറല്‍ ഏല്‍ക്കാതെ രക്ഷപ്പെടുക രണ്ടു ഏഷ്യന്‍ രാജ്യങ്ങള്‍ മാത്രമായിരിക്കും എന്നാണ്. കൊറോണാ സാമൂഹ്യ വ്യാപനമായി പടരുന്നതില്‍ വളരെ വേഗം നിയന്ത്രങ്ങളുമായി നീങ്ങിയ ചൈനയും ഇന്ത്യയും ഈ കുരുക്കില്‍ നിന്നും രക്ഷപ്പെടുന്നതാണ് ലോകം കാണാനിരിക്കുന്ന കൊറോണക്ക് ശേഷമുള്ള പ്രധാന കാഴ്ചയെന്നും ലോകബാങ്ക് പഠനം വ്യക്തമാക്കുന്നു.

പലരെയും കാത്തിരിക്കുന്നത് കടബാധ്യതകളുടെ വലിയൊരു മല തന്നെയായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ക്ക് പറയാനുള്ളത്. ജനങ്ങള്‍ക്ക് മാത്രമല്ല സര്‍ക്കാരുകള്‍ക്കും കൊറോണ സമ്മാനിക്കുക വലിയൊരു കടം തന്നെയാണ്. ഇത് മറികടക്കാന്‍ ബ്രിട്ടന്‍ പിന്നീട് ഒരു ബില്‍ തന്നെ കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന സൂചന ഇതിനകം കാബിനറ്റ് മിനിസ്റ്റര്‍ കൂടിയായ മൈക്കേല്‍ ഗോവ് നല്‍കിക്കഴിഞ്ഞു.

കമ്പനികളുടെ ദേശ സല്‍ക്കരണം, ബ്രിട്ടീഷ് അയര്‍വെയ്സിനെ മറ്റു കമ്പനികളില്‍ നിന്നുള്ള പങ്കാളിത്തത്തില്‍ നിന്നുള്ള മോചിപ്പിക്കാല്‍ തുടങ്ങി അനവധി കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലെ തകര്‍ച്ച സര്‍ക്കാര്‍ പെന്‍ഷന്‍ സ്‌കീമിനെ തന്നെ ബാധിക്കാനും സാധ്യത ഏറെയാണ്. 2008 മുതല്‍ ഏറെക്കാലം മാന്ദ്യം അനുഭവിച്ച ബ്രിട്ടന്‍ വീണ്ടും അതിനേക്കാള്‍ വലിയ മാന്ദ്യത്തിലേക്കാണ് കൊറോണ മൂലം നടന്നടുക്കുന്നത് എന്നും സര്‍ക്കാര്‍ സൂചന നല്‍കിക്കഴിഞ്ഞു. കൊറോണയെ നേരിടാന്‍ രാജ്യം ചിലവിടുന്ന പണം സമ്പദ് രംഗത്തെ വലിയ ഇടിവിലേക്കാണ് എത്തിക്കുക.

ഇതിനേക്കാള്‍ ഒക്കെ ഉപരിയായി കുറയ്ക്കാവുന്നതിന്റെ ഏറ്റവും താണ പടിയായ 0.01 എന്ന പലിശ നിരക്കില്‍ നിന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്  എത്രകാലം കൊണ്ട് പലിശ നിരക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിയും എന്ന ചോദ്യവും പ്രസക്തമാകുകയാണ്. പ്രായമാകുമ്പോള്‍ പ്രയോജനപ്പെടട്ടെ എന്ന് കരുതി ആളുകള്‍ ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിനു തിരികെ പലിശയായി നല്‍കാന്‍ ബാങ്കിന്റെ കയ്യില്‍ ഒന്നും ഉണ്ടാകില്ല എന്നതാണ് സ്ഥിതി.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് ബാങ്ക് മുന്നോട്ട് പോകുന്നത്. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം അല്‍പം ഉയര്‍ത്തിയ നിരക്ക് ഈ വര്‍ഷം വീണ്ടും മെയ് മാസത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇരിക്കെയാണ് ഇടിത്തീ പോലെ കൊറോണ എത്തുന്നതും നിരക്ക് ബാങ്കിന്റെ 345 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും താണ നിലയില്‍ എത്തുന്നതും. ഇതിനൊപ്പം തൊഴില്‍ ഇല്ലായ്മ നാലു ശതമാനത്തില്‍ നിന്നും എട്ടു ശതമാനമായി മാറുന്ന കാഴ്ചയും ബ്രിട്ടനെ തേടിയെത്തും.

വീടുകള്‍ ഭാരമാകുമോ?
കൊറോണക്കാലത്തു വീട് മാറ്റം പോലും പ്രയാസമായി മാറുകയാണ്. വാങ്ങലും വില്‍പ്പനയും ഒകെ അനാവശ്യ കാലതാമസത്തിനു കാരണമാക്കും. ലോക് ഡൌണ്‍ കാലത്തെങ്കിലും വീടുകള്‍ മാറിത്താമസിക്കാന്‍ കിട്ടില്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ആദ്യം മൂന്നാഴ്ച എന്ന് പറഞ്ഞ ലോക് ഡൗണ്‍ കാലാവധി ഇനിയും നീളുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ചെയിന്‍ ലിസ്റ്റില്‍ ഉള്ള വീടുകള്‍ ആണ് വാങ്ങുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കാലതാമസം പിന്നെയും കൂടും. ഓഫര്‍ അംഗീകരിച്ച വില്‍പ്പനകളില്‍ സര്‍വേയും വാലുവേഷനും ഒക്കെ മുടങ്ങിക്കിടക്കുന്ന സ്ഥിതിയും ഉടലെടുക്കുകയാണ്. മറ്റൊരു പ്രധാന വസ്തുത സകലരുടെ മനസിലും ഉള്ളത് തന്നെയാണ്. വിലയുടെ കാര്യത്തില്‍ എന്തുണ്ടാകും? താല്‍ക്കാലികമായി അഞ്ചു മുതല്‍ പത്തു ശതമാനം ഇടിവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പെന്‍ഷന്‍ രംഗം തുലാസില്‍
കൊറോണ വ്യാപനം ഉണ്ടായതോടെ ഓഹരി വിപണിയിക്കു ഏറ്റവും ചുരുങ്ങിയത് 30 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ ബോണ്ടുകളിലും മറ്റുമുള്ള നിക്ഷേപങ്ങളെയും കൊറോണ ക്ഷതം ഏല്‍പ്പിക്കും. ഓഹരി വിപണിയുടെ തകര്‍ച്ചയില്‍ നിക്ഷേപകര്‍ പരിഭ്രാന്തരായാല്‍ പെന്‍ഷന്‍ പദ്ധതികള്‍ പോലും അവതാളത്തില്‍ ആകുന്ന സ്ഥിതിയാകും. ഉടന്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഇക്കാലം നല്ലതല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കമ്പനി ഡിവിഡന്റില്‍ നിന്നും ആദായം ലഭിക്കേണ്ടവര്‍ക്കൊക്കെ ഇത് തനി കഷ്ടകാല സമയം കൂടിയാണ്. തകര്‍ച്ച നേരിടുന്ന കമ്പനികള്‍ക്ക് ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യം സംബന്ധിച്ച ഉറപ്പുകള്‍ പോലും പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category