1 GBP = 93.00 INR                       

BREAKING NEWS

സ്‌പെയിനിലും ഇറ്റലിയിലും ജനങ്ങള്‍ തെരുവില്‍ മരിച്ചുവീഴുന്നത് കണ്ടിട്ടും അവര്‍ ഗൗനിച്ചില്ല; ബ്രിട്ടന്‍ അഹങ്കാരത്തിന് വില നല്‍കി പ്രാണരക്ഷാര്‍ത്ഥം ഓടുന്നത് കണ്ടിട്ടും അവര്‍ക്ക് കുലുക്കമില്ല; സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും, റെസ്റ്റോറന്റുകളും തുറന്ന് വച്ച് യൂറോപ്പിലെ ഒരു രാജ്യം; സമ്പദ്വ്യവസ്ഥയെ കാക്കാന്‍ സ്വീഡന്‍ സ്വന്തം പൗരന്മാരെ മരണത്തിന് എറിഞ്ഞു കൊടുക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

റ്റപ്പെട്ട് നില്‍ക്കുന്നതിനേക്കാളേറെ സ്വീഡിഷ് ജനത എന്നും ഇഷ്ടപ്പെടുന്നത് എല്ലാവരുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കാനാണ്. സാമൂഹ്യ ജീവിതത്തിന് ഒരുപാട് പ്രാധാന്യം നല്‍കുന്ന സ്വീഡിഷ സംസ്‌കാരം അവരെ സാവധാനം സര്‍വ്വനാശത്തിലേക്ക് നയിക്കുകയാണോ? ഈ കൊറോണാക്കാലത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന അയഞ്ഞ നിലപാടുകള്‍ കാണുമ്പോള്‍ പലരും സംശയിക്കുന്നു.

യൂറോപ്പിലാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറ്റലിയിലും ബ്രിട്ടനിലുമൊക്കെ നൂറുകണക്കിനാളുകളാണ് കൊറോണയ്ക്ക് കീഴടങ്ങി ദിനം പ്രതി മരണത്തെ വരിക്കുന്നത്. ഇതൊന്നും കണ്ടിട്ടും കുലുക്കമില്ലാതെ മുന്നോട്ട് പോവുകയാണ്,സ്വീഡന്‍ എന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യം. യൂറോപ്പിലെ പ്രധാന രാജ്യങ്ങളില്‍ ഇവിടെ മാത്രമാണ് ഇപ്പോള്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ബാറുകളും റസ്റ്റോറന്റുകളുമൊക്കെ സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. സാമാന്യം ഭേദപ്പെട്ട തിരക്കും അനുഭവപ്പെടുന്നുണ്ട്.

കഴിയുന്നത്ര ആളുകള്‍ വീടുകളില്‍ ഒതുങ്ങിക്കൂടണമെന്നും വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപോലെ വൃദ്ധജനങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം എന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇതെല്ലാം വെറും നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. ഇവയൊന്നും കര്‍ശനമായി നടപ്പിലാക്കുന്നില്ല. മാത്രമല്ല, ഔദ്യോഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമില്ല. യൂണിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുക, ബാറുകളും റസ്റ്റോറന്റുകളൂം ടേബിളുകളില്‍ മാത്രം സര്‍വ്വീസ് ചെയ്യുക തുടങ്ങിയ നിയന്ത്രണങ്ങളല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുമില്ല.

4435 രോഗബാധിതരും 180 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഇതാണ് സ്വീഡനിലെ ഇന്നത്തെ അവസ്ഥ. യു. കെയിലും മറ്റും രണ്ടുപേരിലധികം കൂടുന്നതിനു പോലും വിലക്കുള്ളപ്പോള്‍ സ്വീഡനില്‍ 50 പേര്‍ വരെ കൂടുന്നതിന് പ്രശ്‌നമില്ല. സ്വീഡനില്‍ കൊറോണ കാര്യമായി ഏറ്റില്ലെന്നാണ് ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. മാര്‍ച്ച് 11 ന് സ്വീഡനില്‍ ആദ്യ മരണം രേഖപ്പെടുത്തുമ്പോള്‍ യു കെ യില്‍ 8 പേരും ഇറ്റലിയില്‍ 800 പേരും മരിച്ചു കഴിഞ്ഞിരുന്നു എന്നാണ് അവര്‍ ഇതിനടിസ്ഥാനമായി പറയുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റിദ്ധാരണാജനകമാണെന്നും, സ്വീഡനില്‍ രോഗവ്യാപനം തുടങ്ങാന്‍ വൈകിയതാകാമെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

യൂറോപ്യന്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്റെ, സ്വീഡനിലെ ജനസംഖ്യക്ക് ആനുപാതികമായി മരണനിരക്ക് കുറവാണ് എന്ന റിപ്പോര്‍ട്ടും സര്‍ക്കാര്‍ അനുകൂലികള്‍ എടുത്തുകാണിക്കുന്നു. സ്വീഡനില്‍ 1 മില്ല്യണ്‍ ആളുകളില്‍ 14 കോവിഡ് 19 മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇറ്റലിയില്‍ അത് 192 ഉം സ്‌പെയിനില്‍ 157 ഉം യു കെ യില്‍ 21 ഉം ആണ് എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജനസംഖ്യക്ക് ആനുപാതികമായി രോഗബാധിതരുടെ എണ്ണം നോക്കുകയാണെങ്കില്‍ സ്വീഡന്‍ വളരെ മുന്നിലാണ് ഒരു ലക്ഷം പേരില്‍ 39.6 പേര്‍ക്ക് വീതം സ്വീഡനില്‍ കൊറോണാബാധയുണ്ടായപ്പോള്‍ ഇറ്റലിയില്‍ അത് 33.8 മാത്രമാണ്.

ഡെന്‍മാര്‍ക്ക്, നോര്‍വ്വേ, ഫിന്‍ലാന്‍ഡ് തുടങ്ങിയ അയല്‍ രാജ്യങ്ങള്‍, മരണനിരക്ക് വളരെ കുറവാണെങ്കില്‍ പോലും ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ സ്ഥിതിക്ക് സ്വീഡനും ആ പാത പിന്തുടരണമെന്നാണ് പൗരന്മാരില്‍ മിക്കവരുടെയും അഭിപ്രായം. ഇത്തരമൊരു നിര്‍ദ്ദേശം ഇക്കഴിഞ്ഞ ദിവസം സ്വീഡനിലെ വിവിധ യൂണിവേഴ്സിറ്റികളിലെ രണ്ടായിരത്തിലധികം ഗവേഷകര്‍ ചേര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരും അവരവരുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കാനാണ് സ്വീഡിഷ് പ്രധാനമന്ത്രി ജനങ്ങളോട് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category