1 GBP = 92.90 INR                       

BREAKING NEWS

ദുബായില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; കുടുംബസമേതം ദുബായില്‍ കഴിയവേ മരിച്ചത് തൃശൂര്‍ കൈപ്പമംഗലം സ്വദേശി പരീത് എന്ന 67കാരന്‍; പരീതിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ഐസൊലേഷനില്‍; കൊറോണ വൈറസ് ബാധിതനായത് കാന്‍സര്‍ അടക്കമുള്ള അസുഖങ്ങള്‍ അലട്ടുന്ന സമയത്ത്; ഖബറടക്കം ഇന്ന് ദുബായില്‍ വെച്ചു നടക്കും; ദുബായില്‍ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനായിരുന്ന പരീത് വിരമിച്ച ശേഷം കുറച്ചുകാലം തൃശൂരിലെ പള്ളിയില്‍ വാങ്ക് വിളിക്കുന്ന ജോലി ഏറ്റെടുത്ത വ്യക്തി

Britishmalayali
എം മനോജ് കുമാര്‍

തൃശൂര്‍: തൃശൂര്‍ കൈപ്പമംഗലം മൂന്നു പീടിക സ്വദേശിയായ തേപറമ്പില്‍ പരീത് (67) കൊറോണബാധിതനായി മരിച്ചതായി ദുബായില്‍ നിന്നും വിവരം ലഭിച്ചു. ഇന്നലെ രാത്രിയാണ് മരണം. കാന്‍സര്‍ അടക്കമുള്ള അസുഖങ്ങള്‍ അലട്ടുന്ന സമയത്താണ് കൊറോണ ബാധിതനുമായതെന്നാണ് ലഭിക്കുന്ന വിവരം. ദുബായിലെ ആശുപത്രിയില്‍ കൊറോണ ചികിത്സയ്ക്കിടെയാണ് മരണം എന്നാണ് ലഭിക്കുന്ന വിവരം. ഖബറടക്കം ദുബായില്‍ വെച്ച് തന്നെ നടക്കും. ഇന്നു തന്നെ അടക്കം നടത്താനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.

കൊറോണ സ്ഥിരീകരിച്ച്തിനെ തുടര്‍ന്നു പരീതിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ഐസൊലേഷനിലാണ്. പരീത് കുടുംബസഹിതം ദുബായിലാണ്. ദുബായില്‍ മുനിസിപ്പാലിറ്റിയിലാണ് മുന്‍പ് ജോലി ചെയ്തത്. വിരമിച്ച ശേഷം നാട്ടില്‍ തൃശൂരിലെ പള്ളിയില്‍ ബാങ്ക് വിളിക്കുന്ന ജോലി ഏറ്റെടുത്തിരുന്നു. ഈ കാലയളവില്‍ അഞ്ചെട്ടു വര്‍ഷം തൃശൂരില്‍ തങ്ങിയിരുന്നു. അതൊഴിവാക്കിയാണ് വീണ്ടും ദുബായിലേക്ക് തന്നെ ഭാര്യയും കൂട്ടി പോയത്. തുടര്‍ന്നു വീണ്ടും ദുബായിലേക്ക് തന്നെ മടങ്ങുകയായിരുന്നു. എട്ടു മാസം മുന്‍പാണ് നാട്ടില്‍ നിന്നും പോയത്. നാല് മക്കളാണ് മക്കളാണ് പരീതിനുള്ളത്.

യുഎഇയില്‍ കൊറോണ വൈറസ് പിടിമുറുക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. 53 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് യുഎഇയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ കാണുന്നത്. 664 ഓളം പേര്‍ രോഗബാധിതരായും ഇത് സംബന്ധമായി വന്ന അറിയിപ്പില്‍ പറയുന്നു. 31 ഓളം ഇന്ത്യക്കാര്‍ കൊറോണ ബാധിതരാണ്. അമേരിക്ക, അള്‍ജീരിയ, ലെബനോണ്‍, പാക്കിസ്ഥാന്‍, ഇറാന്‍, കുവൈത്ത്,സ്വിറ്റ്സര്‍ലന്‍ഡ, ടര്‍ക്കി, ഫിലിപ്പീന്‍സ്, ഇറ്റലി, ഫ്രാന്‍സ്, ഈജിപ്ത്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്നിടയില്‍ തന്നെയാണ് പരീതിന്റെ മരണവും സംഭവിക്കുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും, ജീവിത ശൈലീരോഗങ്ങളും ഉള്ളവരാണ് കൊറോണ ബാധിച്ച് കൂടുതലും മരണത്തിന്നടിപ്പെടുന്നത് എന്നാണ് യുഎഇയില്‍ നിന്നുള്ള റിപ്പോര്‍ട്ടിലും വിരല്‍ചൂണ്ടുന്നത്. പുതുതായി വരുന്ന രോഗബാധിതരെയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്തിവരുന്നതായാണ് യുഎഇ ആരോഗ്യമന്ത്രാലയം പറയുന്നത്.

അതേസമയം കൊറോണ രോഗികള്‍ക്കായി ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിന്റെ അഞ്ച് കെട്ടിടങ്ങളിലായി 1200 കിടക്കകളോടെ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട്. 390 കിടക്കകളുള്ള കെട്ടിടം പൂര്‍ണമായും പ്രവര്‍ത്തിക്കുന്നതിന് പുറമെയാണിത്. യു.എ.ഇ. ഭരണകൂടത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടാണ് അമേരിക്കന്‍ ആശുപത്രി പ്രത്യേക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.

കൊറോണ പരിശോധനാ കേന്ദ്രങ്ങള്‍ അജ്മാനിലും ഉമ്മുല്‍ഖുവൈനിലും തുറക്കുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. അഞ്ചുമിനിറ്റില്‍ കൊറോണ പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ ടെസ്റ്റ് സെന്ററുകള്‍ രാജ്യത്തൊട്ടാകെ സ്ഥാപിക്കാന്‍ ഞായറാഴ്ച അബുദാബി കിരീടാവകാശി ഉത്തരവിട്ടിരുന്നു.

ഏറ്റവുംപുതിയ മെഡിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് യു.എ.ഇ.യിലുടനീളമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ദ്രുത പ്രതികരണ പരിശോധന നല്‍കുന്നതിനായി അല്‍ ഐന്‍, അല്‍ ദാഫ്ര എന്നിവിടങ്ങളിലും ഡ്രൈവ്-ത്രൂ ടെസ്റ്റ് സെന്ററുകള്‍ ആരംഭിക്കും. പുതിയ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവിടും. അതേസമയം, അല്‍ ഫുത്തൈം ഹെല്‍ത്തിന്റെ ആദ്യത്തെ ഡ്രൈവ്-ത്രൂ സ്റ്റേഷന്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ ഫുത്തൈം ആറു കേന്ദ്രങ്ങളും പൊതുജനങ്ങള്‍ക്കായി തുറക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category