1 GBP = 93.00 INR                       

BREAKING NEWS

മേലേ വെട്ടിപുറത്ത് സലിമിന്റെ മരണ കാരണം ഇനിയും സ്ഥിരീകരിക്കാനാകുന്നില്ല; പത്തനംതിട്ടയിലെ റിട്ടയേര്‍ഡ് കെമസ്ട്രി പൊഫസര്‍ക്കൊപ്പമുള്ള രണ്ട് പേര്‍ക്കും രോഗ ലക്ഷണമില്ല; നിസാമുദ്ദീന്‍ ബംഗ്ലാവാലി മസ്ജിദിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് 300 മലയാളികള്‍; ഓരോരുത്തരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കി ജില്ലാ ഭരണകൂടം; രാജ്യത്തെ കോവിഡ് പകര്‍ച്ചയുടെ ഹോട് സ്പോട്ട് നിസ്സാമുദ്ദീനിലെ നൂറു വര്‍ഷം പഴക്കമുള്ള പള്ളി തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ ബംഗ്ലാവാലി മസ്ജിദിലെ തബ്ലീഗ് സമ്മേളനത്തില്‍ കേരളത്തില്‍നിന്നു പങ്കെടുത്തവരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. ഒട്ടേറെ പേരെ നിരീക്ഷണത്തിലാക്കി. സമ്മേളനത്തിനെത്തിയ മൂവായിരത്തോളം പേരെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പട്ടിക തയാറാക്കി സംസ്ഥാനങ്ങള്‍ക്കു കൈമാറി. കേരളത്തില്‍ നിന്ന് മുന്നൂറ് പേരാണ് പങ്കെടുത്തത്. ഇതില്‍ ആര്‍ക്കും കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും എല്ലാവരും നിരീക്ഷണത്തിലാണ്.

ഇന്ത്യയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം പെരുകുന്നതിനിടെ വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍. ഇവിടെ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരില്‍ ഏഴു പേര്‍ കോവിഡ് 19 മൂലം മരിച്ചതായും മുന്നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേരില്‍നിന്ന് വൈറസ് വലിയതോതില്‍ വ്യാപിച്ചിട്ടുണ്ടാകാനുള്ള സാധ്യതയാണ് നിസാമുദ്ദീനെ കോവിഡ് 19ന്റെ ഹോട്ട് സ്പോട്ട് ആക്കുന്നത്.

ഈ സാഹചര്യത്തിലാണ് കേരളത്തിലുള്ളവരേയും നിരീക്ഷണത്തിലാക്കിയത്. കേരളത്തില്‍ നിന്നെത്തിയവരില്‍ ഭൂരിഭാഗവും കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരും മുന്‍പു മടങ്ങി. അതുകൊണ്ട് തന്നെ കേരളത്തില്‍ ഭീതി വേണ്ടെന്നാണ് വിലയിരുത്തല്‍. ആദ്യ ഘട്ട സമ്മേളനത്തിലാണ് ഇവരെല്ലാം പങ്കെടുത്തത്. സമ്മേളനസ്ഥലത്തു ഹൃദയാഘാതം മൂലം മരിച്ച പത്തനംതിട്ട മേലേവെട്ടിപ്പുറം മേപ്പുറത്ത് ഫാത്തിമ മന്‍സിലില്‍ ഡോ. എം.സലിമിനെ (74) ഡല്‍ഹിയില്‍ കബറടക്കിയിരുന്നു. പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ കെമിസ്ട്രി പ്രഫസറായി വിരമിച്ച അദ്ദേഹത്തിനു കോവിഡ് ബാധിച്ചിരുന്നോ എന്നു വ്യക്തമല്ല. പനിയെ തുടര്‍ന്നാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് സൂചന. അതുകൊണ്ട് തന്നെ സാധ്യത തള്ളിക്കളയാനുമാകില്ല.

സലിമിന് ഒപ്പമുണ്ടായിരുന്ന 2 പേര്‍ ഡല്‍ഹിയിലും 4 പേര്‍ നാട്ടിലും നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍നിന്നു പങ്കെടുത്ത 8 പേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാണ്. കോട്ടയം (12), കൊല്ലം (8), ഇടുക്കി (4), കോഴിക്കോട് (5) ജില്ലകളില്‍നിന്നുള്ളവരും നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ മാസം 18,19 തീയതികളിലായിരുന്നു സമ്മേളനം. മാര്‍ച്ച് ആദ്യവാരം മുതല്‍ അനുബന്ധ യോഗങ്ങള്‍ നടന്നിരുന്നു. ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിനു മുന്‍പ് മാര്‍ച്ച് 19നാണ് നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാഗ്ലിവാലി മസ്ജിദില്‍ നടന്ന മതസമ്മേളനം അവസാനിച്ചത്. ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഈ മാസം വിവിധ ദിവസങ്ങളിലായി പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.

മതസമ്മേളനത്തിന്റെ തുടക്കത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് 1,500 പേരാണ് പങ്കെടുത്തത്. പിന്നീട് 500 പേര്‍ കൂടി എത്തി. മൊത്തം 2,000 പേരില്‍ 280 പേര്‍ വിദേശികളാണ്. ഇവരില്‍ പലരും ഇപ്പോള്‍ പള്ളിയിലും പരിസരത്തുമായി താമസിക്കുന്നുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട 800-ഓളം പേരെ ഇതുവരെ ഡല്‍ഹി നഗരത്തിന്റെ വിവിധയിടങ്ങളിലായി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപില്‍നിന്ന് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ ആറ് പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തിരികെ ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്ത വഴിയാണ് ഇവര്‍ പോര്‍ട്ട് ബ്ലയറിലെത്തിയത്.

വ്യാഴാഴ്ച ശ്രീനഗറിലെ ആശുപത്രിയല്‍ മരിച്ച അറുപത്തഞ്ചുകാരനായ മതപ്രഭാഷകനും സമ്മേളനത്തില്‍ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട്. ഇദ്ദേഹം ഡല്‍ഹിയില്‍നിന്ന് കശ്മീരിലേയ്ക്ക് എത്തിയത് തീവണ്ടി മാര്‍ഗമാണ്. എന്നാല്‍ കശ്മീരില്‍ തിരിച്ചെത്തുന്നതിനു മുന്‍പ് ഉത്തര്‍പ്രദേശിലെ പ്രമുഖ മതപഠന കേന്ദ്രമായ ദേവ്ബന്ദ് പഠനശാലയിലും ഇദ്ദേഹം എത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ആന്ധ്ര പ്രദേശില്‍നിന്നുള്ള അമ്പത്തിരണ്ടുകാരനും ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തിനു ശേഷം പള്ളിയുടെ പരിസരത്തുതന്നെ താമസിക്കുകയായിരുന്ന മുന്നൂറിലധികം പേരാണ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഇന്ത്യയില്‍ പലയിടത്തുള്ള സ്വന്തം വീടുകളിലേയ്ക്കു മടങ്ങിപ്പോയിട്ടുണ്ട്. മതസമ്മേളനം കഴിഞ്ഞ ശേഷം ഇതില്‍ പങ്കെടുത്തവര്‍ ബസുകളിലാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോയത്. 20-30 ബസുകളിലായാണ് ഇവര്‍ മടങ്ങിയതെന്നാണ് വിവരം. പലരും തീവണ്ടികളിലും സ്വദേശത്തേയ്ക്ക് പോയിട്ടുണ്ട്.

സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള എല്ലാ നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് 100 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടത്തിലെ ആറ് നിലകളിലായുള്ള ഡോര്‍മിറ്ററികളില്‍ നൂറുകണക്കിനു പേര്‍ തങ്ങിയത്. മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, നേപ്പാള്‍, മ്യാന്മാര്‍, കിര്‍ഗിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നുള്ള മതപ്രഭാഷകര്‍ സമ്മളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാന്‍, അല്‍ജീറിയ, ജിബൂട്ടി, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഫിജി, ഫ്രാന്‍സ്, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ അംഗങ്ങളായും പങ്കെടുത്തിട്ടുണ്ട്. സമ്മേളനത്തിനു ശേഷം ഇവര്‍ രാജ്യത്തിന്റെ മറ്റു പല പ്രദേശങ്ങളലേയ്ക്കും സഞ്ചരിച്ചട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. മതസമ്മേളനത്തിനു നേതൃത്വം നല്‍കിയ ആള്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category