1 GBP = 92.00 INR                       

BREAKING NEWS

'മതത്തെക്കാള്‍ വലുതാണ് മനുഷ്യജീവന്‍, നടന്നത് തീര്‍ത്തും നിരുത്തരവാദപരമായി സംഭവം; ലോകമെമ്പാടും ആളുകള്‍ മരിക്കുകയും എല്ലാ മതസ്ഥലങ്ങളും വിജനമാവുകയും ചെയ്യുമ്പോഴാണ് ഇത്തരം ഗുരുതരമായ ലംഘനം നടത്തിയത്'; തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍; സമ്മേളനത്തില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി കേന്ദ്രസര്‍ക്കാര്‍; 2191 വിദേശികളും സമ്മേളനത്തിനെത്തി; മര്‍ക്കസില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു അണുവിമുക്തമാക്കാന്‍ തുടങ്ങി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡിന്റെ പ്രഭവകേന്ദ്രമായ നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയതിനെ കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അവരിന്ദ് കെജ്രിവാളും. നിസാമൂദ്ദീനില്‍ സംഭവിച്ചത് തീര്‍ത്തും നിരുത്തവരാദപരമായ സംഭവമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് വൈറസ് മൂലം ലോകമെമ്പാടുമുള്ള ആളുകള്‍ മരിക്കുകയും മതസ്ഥലങ്ങളെല്ലാം വിജനമാവുകയും ചെയ്യുന്ന സമയത്താണ് ഗുരുതരമായ ലംഘനം നടത്തി തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. 'തീര്‍ത്തും നിരുത്തരവാദപരമായ സംഭവമാണ് നടന്നത്. ലോകമെമ്പാടും ആളുകള്‍ മരിക്കുക്കുകയും എല്ലാ മതസ്ഥലങ്ങളും വിജനമാവുകയും ചെയ്യുമ്പോഴാണ് അവര്‍ ഇത്തരം ഗുരുതരമായ ലംഘനം നടത്തിയത്'' കെജ്രിവാള്‍ പറഞ്ഞു.

നിസാമുദ്ദിനില്‍ നടന്ന തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ആറു പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദിന്‍ കൊവിഡ് 19 ന്റെ ഹോട്ട്‌സ്‌പോട്ട് ആയിട്ടുണ്ട്. 24 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും ഇനിയും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

''ഞാന്‍ മത നേതാക്കളോട് അപേക്ഷിക്കുകയാണ്, ഒരാളുടെ മതം അത് ഏതുമാകട്ടെ, പക്ഷേ അതിനെക്കാള്‍ വലുതാണ് ഒരു മനുഷ്യന്റെ ജീവന്‍'' അദ്ദേഹം പറഞ്ഞു. പള്ളി അധികാരികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മതസമ്മേളനത്തില്‍ പങ്കെടുത്ത ആള്‍ക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളിലണ് മറ്റു സംസ്ഥാനങ്ങള്‍. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ക്വാലാലംപൂരില്‍ നടന്ന സൗത്ത് ഏഷ്യ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ നിന്നാണ് ഡല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.

അതിന് ശേഷം നിസാമുദ്ദീനിലേക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്വാലാലംപൂരില്‍ നിന്നും ചില വിദേശ പ്രതിനിധികള്‍ മാര്‍ച്ച് 10ന് തന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്. ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള വിദേശികള്‍ അടക്ക് എത്തിയിരുന്നു.

മാര്‍ച്ച് 16 ന് ഡല്‍ഹിയില്‍ 50 ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിനിടെ സമ്മേളനത്തില്‍ പങ്കെടുത്ത കുറച്ചുപേര്‍ ഡല്‍ഹി വിടുകയും പിന്നെയും കുറച്ച് പേര്‍ അവിടെ തന്നെ തുടരുകയും ചെയ്തു. മാര്‍ച്ച് 22 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ. അന്ന് ഗതാഗതം നിലച്ചതോടെ മാര്‍ച്ച് 23 ന് 1500 ഓളം പേര്‍ മര്‍കസില്‍ നിന്നും പോയി. പിന്നാലെയാണ് മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്.

അതേസമയം തബ്ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത് 4000 പേരാണ്. കേരളത്തില്‍ നിന്ന് 69 പേര്‍ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്. അതേസമയം നിസാമുദ്ദിനിലെ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേര്‍ക്ക് കൂടി കൊവിഡ് ഇന്നലെ സ്ഥിരീകരിച്ചു. മലേഷ്യയില്‍ കൊവിഡ് പടരാന്‍ ഇടയാക്കിയ സമാന സമ്മേളനത്തില്‍ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിന്‍ സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കൊവിഡ് പിടിച്ചു നിറുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നിസാമുദ്ദീനിലെ കാഴ്ചകള്‍ ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. ചടങ്ങില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേര്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ചെറിയ മുറികളില്‍ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികള്‍ സമ്മേളനത്തിനെത്തി. ഇതില്‍ 824 പേര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി. തമിഴ്നാട്ടിലേക്ക് പോയത് 125 വിദേശികള്‍. തബ് ലീഗ് കേന്ദ്രത്തില്‍ നിന്നും ഇന്നലെ ആളുകലെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇന്ന് ഇവിടം അണുവിമുക്തമാക്കുന്ന ശ്രമങ്ങളുമായ മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category