1 GBP = 92.70 INR                       

BREAKING NEWS

കൊവിഡ് മൂലം ഖജനാവ് കാലിയെങ്കിലും ഹെലികോപ്ടര്‍ ഇല്ലാതെ പറ്റില്ലെന്ന് വാശിയില്‍ പിണറായി! സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് നട്ടംതിരിയുമ്പോഴും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്; പല ചിലവുകളും വെട്ടിച്ചുരുക്കിയിട്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ അഡ്വാന്‍സായി ഇന്നലെ ട്രഷറിയില്‍ നിന്നും നല്‍കിയത് ഒന്നര കോടി രൂപ; പവന്‍ ഹന്‍സുമായുള്ള ഇടപാട് റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെയും വകവെക്കാതെ ധൂര്‍ത്തുമായി പിണറായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊവിഡ് ബാധ മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. മുണ്ടു മുറുക്കി ഉടുക്കമെന്ന ആവശ്യം ശക്തമായിട്ടും അതൊന്നും വകവെക്കാതെ ധൂര്‍ത്തിന്റെ വഴിയെ മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. എത്രയൊക്കെ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്ന കാര്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. നാട് നട്ടം തിരിയുമ്പോഴും ഇന്നലെ ഒന്നര കോടി രൂപയാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ വേണ്ടി അഡ്വാന്‍സായി ഖജനാവില്‍ നിന്നും നല്‍കിയത്. പവന്‍ ഹന്‍സ് എന്ന ഹെലികോപ്റ്റര്‍ കമ്പനിക്കാണ് തുക ഇന്നലെ കൈമാറായിത്.

കൊവിഡ് മൂലം ഖജനാവില്‍ കാശില്ല, പല ചെലവുകളും സര്‍ക്കാര്‍ വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. സാലറി ചാലഞ്ചുള്‍പ്പടെ, ക്ഷേമപദ്ധതികളും മറ്റും നടപ്പാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും തേടുകയാണ് കേരളം. ഇതിനിടെ, ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. പവന്‍ ഹന്‍സ് എന്ന കേന്ദ്ര പൊതുമേഖലാ കമ്പനിക്ക് സര്‍ക്കാര്‍ ഒന്നരക്കോടി ട്രഷറിയില്‍ നിന്നും നല്‍കിയത്.

ഹെലികോപ്റ്റര്‍ വാടകയുടെ അഡ്വാന്‍സായാണ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഇന്നലെ ഒന്നരക്കോടി രൂപ കൈമാറിയത്. പൊലീസ് അക്കൗണ്ടില്‍ നിന്ന് നേരത്തേ കമ്പനിക്ക് പണം നല്‍കാന്‍ നേരത്തേ ഉത്തരവായിരുന്നു. പ്രളയകാലത്തിന് ശേഷവും സംസ്ഥാനഖജനാവ് വന്‍ പ്രതിസന്ധിയിലായ സമയത്താണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുന്നത്. അത് വലിയ രാഷ്ട്രീയ വിവാദമായിരുന്നതാണ്. മുണ്ടു മുറുക്കിയുടുക്കുന്നതിനിടെ, അനാവശ്യ ധൂര്‍ത്ത് നടത്തുകയാണ് സര്‍ക്കാര്‍ എന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇതോടൊപ്പം ഉയര്‍ന്ന തുകക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നുവെന്ന വിവാദങ്ങളും ഇതോടൊപ്പം ഉയര്‍ന്നിരുന്നു. ഛത്തീസ്ഗഢിന് ലക്ഷങ്ങള്‍ മാത്രം ചെലവില്‍ പവന്‍ഹന്‍സ് ഹെലികോപ്റ്ററുകള്‍ നല്‍കുമ്പോള്‍, കേരളത്തിന് മാത്രം കോടിക്കണക്കിനാണ് വാടക. ഇത്തരം വിവാദങ്ങളൊന്നും വകവയ്ക്കാതെയാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടക കരാറുമായി മുന്നോട്ട് പോകുന്നത്. 20 മണിക്കൂര്‍ പറക്കാന്‍ ഒരു കോടി 44 ലക്ഷം രൂപ വേണമെന്നായിരുന്നു ഡല്‍ഹി ആസ്ഥാനമായ പവന്‍ ഹന്‍സിന്റെ ആവശ്യം. ഇതിലും കുറഞ്ഞ വാടകയുമായി സര്‍ക്കാരിനെ സമീപിച്ച കമ്പനികളെ തള്ളിയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സുമായി കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഹെലികോപ്റ്ററിനായി പൊലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തതും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാര്‍ ഒപ്പിടല്‍ അനിശ്ചിതത്വത്തിലായിരുന്നു.

ഒരു മാസത്തെ വാടകയെങ്കിലും മുന്‍കൂര്‍ നല്‍കണമെന്നായിരുന്നു പവന്‍ ഹന്‍സിന്റെ ആവശ്യം. ഇതേ തുടര്‍ന്നാണ് ബജറ്റില്‍ പൊലീസിന് അനുവദിച്ച തുകയില്‍ നിന്നും 1,70,63,000 രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കിയത്. പിന്നാലെ കരാര്‍ ഒപ്പിടാനാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും അതിവേഗത്തിലാണ് ഹെലികോപ്ടര്‍ പദ്ധതിക്കുള്ള കരാറുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മാവോയിസ്റ്റ് വേട്ടക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുമെന്നായിരുന്നു പൊലീസിന്റെ മുമ്പുള്ള വാദം. എന്നാല്‍, ഹെലികോപ്റ്ററിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ പണം അനുവദിച്ചതോടെ കേന്ദ്ര സഹായമെന്ന വാദം കൂടി പൊളിയുകയാണ്.

അതിനിടെ ഇന്നലെ സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിന്റെ കണക്കുകള്‍ അക്കമിട്ടു നിരത്തിക്കൊണ്ട് ഇന്നലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നിരുന്നു. അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പോലും ഖജനാവില്‍ പണമില്ലാത്ത അവസ്ഥയിലേക്ക് കേരളം വഴുതിവീണ സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ വരുത്തി വച്ച കോടിക്കണക്കിനു രൂപയുടെ ധൂര്‍ത്തും അമിതച്ചെലവുകളും അടിയന്തരമായി അവസാനിപ്പിച്ച് പുതിയൊരു ഭരണ സംസ്‌കാരം കാട്ടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി കോടിക്കണക്കിനു രൂപ ചെലവഴിച്ച് തീറ്റിപ്പോറ്റുന്ന എട്ട് ഉപദേശകരെ ഉടനടി പിരിച്ചുവിടണം. ഇവര്‍ എന്തു സേവനമാണ് കേരളത്തിന് ഇതുവരെ നല്‍കിയതെന്ന് ആര്‍ക്കും വ്യക്തമല്ല. കേരള ഹൗസില്‍ എല്ലാവിധ സംവിധാനങ്ങളും നിലനില്‍ക്കെ ഡല്‍ഹിയില്‍ കേരളത്തിന്റെ ലയ്സണ്‍ ഓഫീസറായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ഉടനെ നിയമിക്കപ്പെട്ട മുന്‍ എംപി, അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ 140 സര്‍ക്കാര്‍ അഭിഭാഷകരെ നോക്കുകുത്തിയാക്കി നിയമിച്ച ഹൈക്കോടതിയിലെ സ്പഷ്യല്‍ ലയ്സണ്‍ ഓഫീസര്‍ തുടങ്ങിയ അനാവശ്യ നിയമനങ്ങള്‍ റദ്ദാക്കണം. ഒരു പ്രയോജനവുമില്ലാത്ത ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ത്തലാക്കണമെന്നും.

ഒന്നേമുക്കാല്‍ കോടി രൂപ ചെലവില്‍ മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങിക്കുന്ന ഹെലികോപ്റ്റര്‍ കച്ചവടം ഉടനേ റദ്ദ് ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 23ലക്ഷത്തിലധികം രൂപയുടെ പ്രളയ ഫണ്ട് തട്ടിയെടുത്ത സിപിഐഎം പ്രവര്‍ത്തകരില്‍ നിന്ന് ഈ തുക തിരിച്ചുപിടിക്കണം. ഇതിലെ മുഖ്യപ്രതിയായ സിപിഐഎം നേതാവിന് പാര്‍ട്ടി നല്‍കുന്ന സംരക്ഷണം ഉടനടി പിന്‍വലിക്കണം. പ്രളയ ദുരിതാശ്വാസ ഫണ്ട് സിപിഎമ്മുകാര്‍ വ്യാപകമായി അടിച്ചുമാറ്റിയ പശ്ചാത്തലത്തില്‍ ഇതിനെതിരെ നടപടി എടുത്തശേഷം കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് തുക സംഭാവന ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കില്‍ അതു കൂടുതല്‍ വിശ്വാസയോഗ്യമാകുമായിരുന്നുവെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സിപിഎമ്മുകാര്‍ നടത്തിയ പെരിയ ഇരട്ടക്കൊലയിലും മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകത്തിലും സിബിഐ അന്വേഷണത്തിന് തടയിടാന്‍ ഖജനാവില്‍ നിന്നു കോടികള്‍ മുടക്കിയ ഇടപാടും പുനര്‍വിചിന്തനം നടത്തണം. പാര്‍ട്ടിക്കാര്‍ നടത്തിയ ഈ അരുംകൊലകളിലെ പ്രതികള്‍ക്കുവേണ്ടി പാര്‍ട്ടി ഫണ്ട് മാത്രമേ വിനിയോഗിക്കാവൂ എന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 250ലധികം കോറികളും 500ല്‍ അധികം ബാറുകളും അനുവദിച്ച് ശതകോടികള്‍ സമാഹരിച്ച സിപിഐഎം ഇതില്‍ നിന്ന് നല്ലൊരു തുക കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും മുല്ലപ്പള്ളി നിര്‍ദ്ദേശിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category