1 GBP = 92.70 INR                       

BREAKING NEWS

നടപ്പിലാക്കുക സാലറി ചലഞ്ചിന്റെ പേരില്‍ സാലറി കട്ട് തന്നെ; എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണം; ആവശ്യമെങ്കില്‍ ഉത്തരവില്‍ നികുതി കുറഞ്ഞ സാഹചര്യവും വിശദീകരിക്കും; നിയമോപദേശത്തിന്റെ പിന്‍ബലത്തില്‍ കൊറോണക്കാലത്ത് ഒരു മാസം ശമ്പളം ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് മന്ത്രിസഭ; സാലറി തവണകളായി പിടിക്കുന്നതില്‍ തീരുമാനമായില്ല; ഇനി നിര്‍ണ്ണായകം സംഘടനകളുടെ നിലപാട്; സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 2500 കോടിയുടെ ആശ്വാസം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ നടപ്പാക്കുക സാലറി ചലഞ്ച് അല്ല സാലറി കട്ട് തന്നെ. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവരുന്ന സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിര്‍ബന്ധമായി നല്‍കണമെന്ന വ്യവസ്ഥയോടെ ഫലത്തില്‍ ഇത് സാലറി കട്ടായി മാറുകയാണ്. ഈ മാസം മുഴുവന്‍ ലോക് ഡൗണ്‍ ഉണ്ടാകുമെന്നാണ് സൂചന. ഈ സമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും. എന്നാല്‍ ജോലി ചെയ്യാതെ വാങ്ങുന്ന ഈ ശമ്പളം സര്‍ക്കാര്‍ ഖജനാവിന് തന്നെ തിരിച്ചു നല്‍കേണ്ടി വരും. ഫലത്തില്‍ ഒരു മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നഷ്ടമാകും.

കോവിഡ് രോഗബാധയെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിനോട് ജീവനക്കാര്‍ അനുകൂലമായി പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇല്ലാത്ത പക്ഷം കടുത്ത വ്യവസ്ഥകളോടെ ഉത്തരവ് പുറത്തിറക്കും. സാമ്പത്തിക പ്രതിസന്ധി അടക്കം അതില്‍ വിശദീകരിക്കും. വരുമാനം ഇല്ലാത്തതു കൊണ്ടാണ് ശമ്പളം കട്ട് ചെയ്യുന്നതെന്നും വിശദീകരിക്കും. ജീവനക്കാര്‍ സഹകരിച്ചാല്‍ തവണകളായി ശമ്പളം സര്‍ക്കാര്‍ പിടിക്കും. ഇല്ലെങ്കില്‍ അടുത്ത മാസം ശമ്പളം നല്‍കില്ലെന്നാണ് സൂചന.

ഒരു മാസത്തെ ശമ്പളം കൊറോണ പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മന്ത്രി എം എം മണിയും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ സാലറി ചലഞ്ച് വിവാദമാകുകയും, കോടതിയില്‍ ഹര്‍ജി എത്തുകയും ചെയ്തിരുന്നു. കൊറോണ പ്രതിരോധത്തിനായി വന്‍ വ്യവസായികളായ എം എ യൂസഫലി, കല്യാണരാമന്‍ തുടങ്ങി നിരവധിപേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. സാലറി ചലഞ്ചില്‍ മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃക കേരളത്തില്‍ നടപ്പാക്കാനാണ് ഇത്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയില്‍ എത്തുമെന്ന് ഉറപ്പുവരുത്താനാണിത്. 2200 കോടി ജീവനക്കാരുടെ ശമ്പളത്തിലൂടെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 20000 കോടി രൂപയുടെ പാക്കേജിന് മുതല്‍കൂട്ടാകാനാണ് ഇത്. പ്രളയകാലത്തെ സാലറി ചലഞ്ചില്‍ സുപ്രീംകോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കം.

കേരളത്തില്‍ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് അത് മൂന്നോ നാലോ ഗഡുക്കളായി നല്‍കാന്‍ സാവകാശം അനുവദിക്കുമെന്നാണ് സൂചന. അതിന് തയ്യാറാകാത്തവരുടെ ഏപ്രില്‍, മെയ് മാസത്തെ ശമ്പളം 50 ശതമാനംവീതം വെട്ടിക്കുറയ്ക്കാനും ആലോചിച്ചിരുന്നു. എന്നാല്‍ തല്‍കാലം ആ തീരുമാനത്തിലേക്ക് പോകില്ല. പകരം എല്ലാവരുടേയും ശമ്പളം പിടിച്ചെടുക്കും. പൊതുമേഖലയിലും സര്‍ക്കാരിന്റെ സഹായധനത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സാലറി ചലഞ്ച് ബാധകമാണ്. ശമ്പളം വെട്ടിക്കുറയ്ക്കല്‍ മോഡല്‍ അവതരിപ്പിച്ചത് തെലുങ്കാനാ സര്‍ക്കാരാണ്. ഇത് നടപ്പാക്കുന്നത് കേരളത്തില്‍ പ്രതിഷേധമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. തെലുങ്കാന കടുത്ത നടപടികള്‍ എടുത്തതു കൊണ്ട് സുപ്രീംകോടതിയില്‍ കേസ് എത്തിയാലും തിരിച്ചടിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

2018-ലെ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടതിനാല്‍ ഇത്തവണ നിയമവശങ്ങള്‍കൂടി സൂക്ഷ്മമായി പരിശോധിച്ചശേഷമേ ഉത്തരവിറക്കൂ. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ഒരു മാസം ശമ്പളം നല്‍കാനുള്ള തുക സര്‍ക്കാരിനില്ലെന്നാണ് പിണറായിയുടെ നിലപാട്. ഈ മാസം ജീവനക്കാര്‍ ജോലിയും ചെയ്തിട്ടില്ല. വീട്ടില്‍ ഇരിക്കുകയാണ്. അതിനിടെ നേഴ്‌സുമാരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും ഉണ്ട്. കോവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നവരെ എല്ലാം സര്‍ക്കാര്‍ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. അവര്‍ രാപകലില്ലാതെ ജോലി ചെയ്ത സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ സംഘടനകള്‍ സാലറി ചലഞ്ച് തത്ത്വത്തില്‍ അംഗീകരിച്ചതിനാല്‍ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ താഴെത്തട്ടിലെ ജീവനക്കാരെയു രോഗപ്രതിരോധ രംഗത്ത് ത്യാഗസന്നദ്ധതയോടെ പ്രവര്‍ത്തുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെയും പൊലീസിനെയുമൊക്കെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കുമെന്ന് തന്നെയാണ് സൂചന.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തപോലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ഉത്തരവിടാന്‍ നിയമപരമായ തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. പ്രളയകാലത്തെ സാലറി ചലഞ്ചില്‍ സര്‍ക്കാരിന് കിട്ടിയത് 1500 കോടി രൂപയാണ്. ഇതില്‍ എല്ലാവരും പങ്കെടുത്തിരുന്നില്ല. ഇത്തവണ എല്ലാവരേയും ഇതിന്റെ ഭാഗമാക്കിയേ മതിയാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനിടെ ശമ്പളം കുറവുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാരണം നികുതി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞതും മതിയായ കേന്ദ്ര സഹായം ലഭിക്കാത്തതും സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതിയെ അപകടത്തിലാക്കുന്ന സാഹചര്യം വിലയിരുത്തിയാണ് ശമ്പളം പിടിക്കുന്നത്.

അതിനിടെ നിര്‍ബന്ധപൂര്‍വ്വം സാലറി ചലഞ്ച് നടപ്പാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്ലാസ് ഫോര്‍ ജീവനക്കാരെ ഇതില്‍ നിന്നും ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category