1 GBP = 94.20 INR                       

BREAKING NEWS

ടൊയോട്ടയുടെ 60 ലക്ഷത്തിന്റെ ആഡംബര കാറായ സെഡാനില്‍ ഭാര്യയുമായി തിരുവനന്തപുരത്തെ റോഡിലൂടെ പറക്കുന്ന സഞ്ജു സാംസണ്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ സ്വന്തമാക്കിയോ? ക്രിക്കറ്ററുടെ വൈറലാകുന്ന ഫോട്ടോയ്ക്ക് പിന്നിലെ വസ്തുത

Britishmalayali
kz´wteJI³

കൊച്ചി: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-യുടെ മുകളില്‍ കയറി ഇരിക്കുന്ന ഫോട്ടോ വൈറലാകുന്നു. എന്നാല്‍ ഇത് സഞ്ജുവിന്റേതല്ല. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ആരംഭിച്ച പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടന സമയത്ത് എടുത്ത ചിത്രം ആണ് ക്രിക്കറ്റ് താരം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പുതിയ ഷോറൂമായ എംപയര്‍ മോട്ടോഴ്‌സ് സഞ്ജു ആണ് ഉദ്ഘാടനം ചെയ്തത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ സ്റ്റോര്‍ ഫോര്‍മാറ്റ് അനുസരിച്ച് തയ്യാറാക്കിയ ഡീലര്‍ഷിപ്പ് ആണ് കഴക്കൂട്ടത് ആരംഭിച്ചിരിക്കുന്നത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര കാര്‍ ബ്രാന്‍ഡായ ലെക്‌സസിന്റെ ഇഎസ് 300എച്ച് സെഡാന്‍ ആണ് സഞ്ജുവിന്റെ കാര്‍. കഴിഞ്ഞ വര്‍ഷം ആണ് സഞ്ജു ഈ ആഡംബര സെഡാന്‍ സ്വന്തമാക്കിയത്. 60 ലക്ഷം രൂപയാണ് ഈ കാറിന്റെ ഏകദേശ വില.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ പരമാവധി വേഗമുള്ള ഈ സെഡാന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കേവലം 8.9 സെക്കന്റുകള്‍ മാത്രം മതി. 59.95 ലക്ഷം ആണ് ലെക്‌സസ് ഇഎസ് 300എച്ച്-ന്റെ എക്‌സ്‌ഷോറൂം വില.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category