1 GBP = 97.00 INR                       

BREAKING NEWS

കൊറോണാ കാലത്ത് കരുതല്‍ സന്ദേശവുമായി കെന്റ് മലയാളി; ജീസണ്‍ ജോസഫും കുടുംബവും യുകെ മലയാളികള്‍ക്ക് സമ്മാനിക്കുന്നത് സാമൂഹ്യ പ്രസക്തിയുള്ള ഹ്രസ്വ വീഡിയോ

Britishmalayali
kz´wteJI³

ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുത്ത് താര പരിവേഷം സ്വന്തമാക്കിയ യുകെ മലയാളിയാണ് ജീസണ്‍ ജോസഫ്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ കുടുംബ സമേതം താമസിക്കുന്ന ഈ കറുകച്ചാലുകാരന്‍ ഇപ്പോള്‍ ബ്രിട്ടീഷ് മലയാളികള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത് വ്യത്യസ്തമായ ഒരു ആശയവുമായാണ്. ഈ കൊറോണാ കാലത്ത് വീടടച്ച് ജീവന്‍ കാക്കുവാന്‍ പോരാടുന്ന നാം ഓരോരു്ത്തരും കണ്ടിരിക്കേണ്ട വീഡിയോ ആണ് ജീസണും കുടുംബവും ചേര്‍ന്ന് പുറത്തു വിട്ടിരിക്കുന്നത്.

നഴ്‌സിംഗ് ജോലിക്കു ശേഷം കൈ കഴുകുമ്പോള്‍ സംഭവിക്കുന്നതും ഭാര്യ ഷോപ്പിംഗിനു പോകുമ്പോള്‍ സംഭവിക്കുന്നതും ചെറിയ മകന്‍ ചെയ്യുന്ന പ്രവര്‍ത്തിയുമെല്ലാം കോര്‍ത്തിണക്കിയാണ് വെറും ഒരു മിനുട്ട് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു എന്‍എച്ച്എസ് സ്റ്റാഫിനെയും കുടുംബത്തെ മാത്രമല്ല, ഒപ്പമുള്ള സഹജീവികളെ കുറിച്ചും കരുതലുള്ള ഗൃഹനാഥയേയും ശുചിത്വത്തിന്റെ പ്രധാന്യം മനസിലാക്കി തരുന്ന കൊച്ചു കുട്ടിയേയുമാണ് വീഡിയോയില്‍ കാണിക്കുന്നത്.

എന്‍എച്ച്എസില്‍ സ്റ്റീരിയല്‍ സര്‍വ്വീസ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് ജീസണ്‍. ഭാര്യ ഷിനു എന്‍എച്ച്എസ് നഴ്‌സാണ്. ഇരുവരും ഡാര്‍ട്ട്‌ഫോര്‍ഡിലെ ഡാറന്റ് വാലി ഹോസ്പിറ്റല്‍ സ്റ്റാഫുകളാണ്. നഴ്‌സറി വിദ്യാര്‍ത്ഥിയായ മകന്‍ ആന്റണിയ്ക്ക് അഞ്ചു വയസാണ് പ്രായം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category