1 GBP = 92.70 INR                       

BREAKING NEWS

മറ്റന്നാള്‍ നാല്‍പ്പതാം വെള്ളിയാഴ്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസ ദിനം നടക്കും

Britishmalayali
ഫാ. ടോമി എടാട്ട്

പ്രസ്റ്റണ്‍: കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുന്ന ലോകം മുഴുവനെയും സമര്‍പ്പിച്ചുകൊണ്ടു, പ്രത്യേകിച്ച് ആതുരശുശ്രൂഷാ മേഖലയിലും, സാമൂഹിക സന്നദ്ധ മേഖലകളിലും ശുശ്രൂഷ ചെയ്യുന്നവരെ ദൈവ തൃക്കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസദിനം ആചരിക്കുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നിര്‍ദ്ദേശാനുസരണം മറ്റന്നാള്‍ മൂന്നാം തീയതി നാല്‍പതാം വെള്ളിയാഴ്ചയാണ് ഉപവാസ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ആന്റണി ചുണ്ടെലിക്കാട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രൂപതാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്. 

ഈ നാളുകളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടും രൂപതയിലെ വൈദികരോടും സന്യസ്തരോടും അല്‍മായ സഹോദരങ്ങളോടും ചേര്‍ന്ന് ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാന്‍ രൂപത ആഹ്വാനം ചെയ്യുന്നു. രൂപതയിലെ സാധിക്കുന്നവരെല്ലാം ഉപവാസ ദിനത്തില്‍ പങ്കെടുത്ത് ആതുരശുശ്രൂഷാരംഗത്ത് ജീവന്റെ ശുശ്രൂഷാമേഖലയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയും കീ വര്‍ക്കേഴ്‌സിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പ്രോട്ടോ സിഞ്ചെല്ലൂസ് അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category