1 GBP =99.10INR                       

BREAKING NEWS

ജീവന്‍ പണയം വച്ച് തെരുവില്‍ ഇറങ്ങി മഹാവ്യാധി പടരാതെ കാക്കുന്ന പൊലീസുകാരുടെ പോക്കറ്റില്‍ നിന്നും പിണറായി കാശടിക്കുമോ? മരണമുഖത്ത് നിന്ന് പോരാടുന്ന നഴ്സുമാരുടെ നക്കാപ്പിച്ചയും പിടിച്ച് പറിക്കുമോ? ഹെലികോപ്റ്ററില്‍ കറങ്ങി മുഖ്യന് നാട് ഭരിക്കാന്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥരുടെ കുത്തിന് പിടിച്ച് കാശ് പിരിക്കുമ്പോള്‍ കൊറോണ യുദ്ധ ഭൂമിയിലെ ധീര ഭടന്മാരോട് എങ്കിലും ദയ കാട്ടൂ...

Britishmalayali
kz´wteJI³

ണ്ട് വര്‍ഷം മുമ്പ് മഹാപ്രളയത്തില്‍ പെട്ട് കേരളം പ്രാണവേദനയുമായി പിടഞ്ഞപ്പോള്‍ കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാട് നിന്നും പ്രവാസികള്‍ അടങ്ങുന്ന മലയാളി സമൂഹം സാമ്പത്തിക സഹായവുമായി എത്തി. അത് തികയാത്തതുകൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യാേ?ഗസ്ഥന്മാരില്‍ നിന്ന് നിര്‍ബന്ധമായും സാലറി ചലഞ്ച് എന്ന പേരില്‍ കാശ് പിരിക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്. ആ തീരുമാനം കോടതിയുടെ വിമര്‍ശനത്തിന് വരെ ഇടയാക്കുന്ന തരത്തില്‍ വിവാദമായി തീര്‍ന്നു. പ്രതിമാസം ലഭിക്കുന്ന ശമ്പളം കൊണ്ട് എണ്ണിച്ചുട്ട അപ്പം പോലെ ജീവിക്കുന്ന സാധാരണക്കാരായ ജീവനക്കാരില്‍ പലരും ആ തീരുമാനം മൂലം പെട്ട്‌പോകുകയായിരുന്നു. മാത്രമല്ല, ആര്‍ക്കും ഇഷ്ടമല്ലെങ്കില്‍ നിസ്സഹകരിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കും വിധം നിര്‍ബന്ധിതമായ പിരിവായിരുന്നു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

ഒടുവില്‍ കോടതി ഇടപെട്ട് അത് തിരുത്തിയപ്പോഴേക്കും എല്ലാവരും പണം കൊടുക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നു. അതിന്റെ തനിയാവര്‍ത്തനമോ അതിനേക്കാള്‍ കഠിനമോ ആയ തീരുമാനവുമായി സര്‍ക്കാര്‍ ഇപ്പോള്‍ രം?ഗത്ത് വരികയാണ്. കൊറോണ ബാധിച്ച് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ദുരിതത്തില്‍ ആകുമ്പോള്‍ അതിന്റെ പേരില്‍ കടുതല്‍ ചെലവ് ഉണ്ടാകുന്നതുകൊണ്ടല്ല, കൊറോണ സാമ്പത്തിക സ്ഥിതിയെ ദോഷമായി ബാധിച്ചതുകൊണ്ട് ഖജനാവില്‍ കാശില്ലാത്തതുകൊണ്ടാണ് ഇക്കുറി സാലറി ചലഞ്ചുമായി രം?ഗത്തിറങ്ങുന്നത്. ഇത്തവണത്തെ സാലറി ചലഞ്ചിന് ഒരു പ്രത്യേകതയുള്ളത് ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അതുകൊടുക്കാന്‍ ആ?ഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ രണ്ട് മാസത്തെ പാതിവീതം ശമ്പളം നിര്‍ബന്ധമായും ചിടിച്ചെടുക്കും എന്നതാണ്.

നിയമവിരുദ്ധമായ ആ പ്രവര്‍ത്തിക്ക് സര്‍ക്കാരിന് എങ്ങനെ സാധിക്കും എന്ന ചോദ്യം പ്രസക്തമാണ്. ഒരുപക്ഷേ അങ്ങനെ ഒരു ഭീഷണി ഉയര്‍ത്തുമ്പോള്‍ ആളുകള്‍ ആദ്യം തന്നെ സാലറി ചലഞ്ചില്‍ മനസ്സില്ലാ മനസ്സോടെ ഒപ്പ് വെക്കും എന്ന് കരുതുന്നതുകൊണ്ട് ഏതോ കുടില ബുദ്ധിയില്‍ രൂപപ്പെട്ട കള്ളപ്രചരണമാകാന്‍ ഇടയുണ്ട് താനും. പക്ഷേ, ഏപ്രിലിലെയും മെയിലേയും പാതി ശമ്പളം പിടിക്കും എന്ന് കേട്ട് അത് ഒഴിവാക്കുന്നതിന് വേണ്ടി ഓടിച്ചെന്ന് സാലറി ചലഞ്ചില്‍ ഒപ്പ് വെക്കുന്നവരുടെ എണ്ണം കൂടുകയാണ്. സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥന്മാരില്‍ ഭൂരിപക്ഷം പേരും ജോലി ചെയ്യാതെ വീട്ടിലിരിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന ശമ്പളം ഈ നാടിന്റെ നന്മക്ക് വേണ്ടി ഉപയോ?ഗിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരാണ് സാധാരണക്കാര്‍.


സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥരുടെ ശമ്പളവും ആനുകൂല്യവും കൂടുതലാണ് എന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ നാടിനെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് വേണ്ടി അവരില്‍ നിന്നും ശമ്പളം പിടിക്കുന്നതിനെ കണ്ണടച്ച് എതിര്‍ക്കുന്നതിനോട് എനിക്കും യോജിപ്പില്ല. എന്നാല്‍, ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥന്മാരുടെ ശമ്പളം നിര്‍ബന്ധമായും പിടിച്ച് പറിക്കുന്നതിന് മുമ്പ് ഈ സര്‍ക്കാര്‍ ചെയ്യേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category