1 GBP = 92.70 INR                       

BREAKING NEWS

കോവിഡ് 19നു യുകെ മലയാളികള്‍ക്കിടയില്‍ ആദ്യ രക്തസാക്ഷി; ബര്‍മിങാമില്‍ മരിച്ചത് 80കാരനായ മലയാളി ഡോക്ടര്‍; സ്വാന്‍സിയില്‍ മരണമടഞ്ഞവരില്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയി ലെ വടക്കേ ഇന്ത്യക്കാരിയായ കന്യാസ്ത്രീയും; മലയാളികളും രോഗബാധിതരെന്ന് റിപ്പോര്‍ട്ട്: പ്രതിരോധ വസ്ത്രങ്ങള്‍ പോലും ഇല്ലാതെ വലയുന്ന ബ്രിട്ടനില്‍ മലയാളികള്‍ ഇരകളാകുന്നതിങ്ങനെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയില്‍ കോവിഡ് രോഗത്തിന്റെ എപിസെന്ററുകള്‍ ആയി മാറികൊണ്ടിരിക്കുന്ന ലണ്ടനും മിഡ്‌ലാന്റ്‌സും ഓരോ ദിവസവും നൂറുകണക്കിന് രോഗികളുടെ മരണം എത്തിക്കുമ്പോള്‍ അക്കൂട്ടത്തില്‍ ആദ്യമായി ഒരു മലയാളിയുടെ പേരും ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇന്നലെ ബര്‍മിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ മരണപ്പെട്ട ഡോ. ഹംസാ പച്ചേരില്‍ ആണ് യുകെ മലയാളികള്‍ക്കിടയില്‍ കോവിഡിന്റെ ആദ്യ രക്തസാക്ഷിയായി മാറിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടാം എംബിബിഎസ് ബാച്ചില്‍ ഉള്‍പ്പെട്ട ഹംസ -80, നീണ്ടകാലമായി യുകെയിലെ വിവിധ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുക ആയിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിലേറെയായി അനാരോഗ്യം അലട്ടിയതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു.

ഒരാഴ്ചക്കിടയില്‍ രണ്ടു വട്ടം ആംബുലന്‍സ് സേവനം തേടുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ബിര്‍മിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വച്ച് മരണമടയുക ആയിരുന്നു എന്നാണ് വിവരം. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസയുടെ ഖബറടക്കം യുകെയില്‍  തന്നെ ഉടന്‍ നടന്നേക്കുമെന്നു സൂചനയുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നംകുറിശി സ്വദേശിയായ ഡോക്ടര്‍ ഹംസ യുകെയില്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് എന്നും സഹായിയായിരുന്നു. ഡോക്ടര്‍മാരുടെ സംഘടനാ കൂട്ടായ്മകളില്‍ പ്രായം മറന്നും സഹകരിക്കാന്‍ ഡോക്ടര്‍ ഹംസ തയ്യാറായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ റോഷ്‌നയാണ് പത്നി. ശബ്നം, സകീര്‍ എന്നിവര്‍ മക്കളും.

അതിനിടെ നിലവില്‍ ചികിത്സയില്‍ ഉള്ള മലയാളികളില്‍ ഒരാള്‍ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ആണെന്നും സൂചനയുണ്ട്. ഈ രോഗിയും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് രോഗികളെ പരിചരിക്കാന്‍ മുന്നില്‍ നിന്നിരുന്നതാണ്. യുകെയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ആശങ്ക നല്‍കുന്ന വിവരങ്ങള്‍ ആയതിനാല്‍ രോഗിയുടെ വിശദംശങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ല. ഒട്ടുമിക്ക എന്‍എച്ച്എസ് ആശുപത്രികളിലും മലയാളി നഴ്സുമാരും ഡോക്ടര്‍മാരും കോവിഡ് രോഗികളായി മാറിക്കൊണ്ടിരിക്കുകയാണ്. ആവശ്യമായ പി പി ഇ കിറ്റുകള്‍ ലഭ്യമല്ലെന്ന പരാതിയും ശക്തമാണ്.

അതിനിടെ കൂടുതല്‍ ഡോക്ടര്‍മാര്‍ യുകെയില്‍ കോവിഡ് രോഗികളായി മാറുന്നു എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. എസ്‌കസ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ആയി വിരമിച്ച ആഫ്രിക്കന്‍ വംശജനായ ഡോ. ആല്‍ഫാ സദു നിര്യാതനായ വിവരമാണ് ഇന്നലെ പുറത്തു വന്നത്. സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചു 68കാരനായ അദ്ദേഹം വീണ്ടും മെഡിക്കല്‍ സേവനം ചെയ്യാന്‍ തയ്യാറായതാണ് കോവിഡ് ബാധയ്ക്കു കരണമാക്കിയത്. നൈജീരിയയില്‍ നിന്നും 12 വയസില്‍ യുകെയില്‍ എത്തിയ അദ്ദേഹം പ്രാദേശിക നൈജീരിയന്‍ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ്.

കോവിഡ് ബാധിച്ച് സ്വാന്‍സിയില്‍ മരണമടഞ്ഞവരില്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിറ്റര്‍ സിയെന്നയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് വടക്കേ ഇന്ത്യക്കാരിയായ ഇവരെ ആശുപത്രിയിലാക്കിയത്. ബ്രിട്ടനിലെ കൊറോണാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസമായ ഇന്നലെ രേഖപ്പെടുത്തിയത് 563 മരണങ്ങളാണ്. മരണ നിരക്കില്‍ തൊട്ടുമുന്‍പത്തെ ദിവസത്തേക്കാള്‍ 48 ശതമാനം വര്‍ദ്ധനവാണ് ഇന്നലെ ദൃശ്യമായത്. ഇത് ബ്രിട്ടനിലെ ഇതുവരെയുള്ള കോവിഡ് 19 മരണസംഖ്യ ഒരൊറ്റ ദിവസം കൊണ്ട് 31 ശതമാനം വര്‍ദ്ധിപ്പിച്ച് 2352 ല്‍ എത്തിച്ചു. 29,474 കൊറോണാ ബാധിതരുമായി ബ്രിട്ടന്‍ യൂറോപ്പിലെ ഏറ്റവുമധികം കൊറോണാ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ അഞ്ചാം സ്ഥാനത്തെത്തി. വെയില്‍സില്‍ ഇന്നലെ 29 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ സ്‌കോട്ട്ലാന്‍ഡില്‍ 16 മരണങ്ങളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടു മരണവുമാണ് രേഖപ്പെടുത്തിയത്. 486 മരണങ്ങളുമായി ഇംഗ്ലണ്ട് ഏറെ ദൂരം മുന്നിലാണ്. ബാക്കി 11 പേര്‍ ഏത് മേഖലയില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇത്രയും വലിയൊരു പ്രതിസന്ധി നേരിടാന്‍ ബ്രിട്ടന്‍ തീരെ തയ്യാറെടുത്തിരുന്നില്ല എന്നതാണ് പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നത്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ പോലും യഥാര്‍ത്ഥ കണക്കുകളല്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ആശുപത്രികളില്‍ എത്തുന്നവരെ മാത്രം പരിശോധിക്കുക എന്ന ഏറെ വിവാദമുയര്‍ത്തുന്ന നയം കാരണമാണ് യഥാര്‍ത്ഥ രോഗബാധിതരുടെ എണ്ണം ലഭിക്കാത്തത്. മാത്രമല്ല, നേരിയ ലക്ഷണങ്ങള്‍ കാണിച്ച്, വീടുകളില്‍ തന്നെ ഇതിന്റെ ചികിത്സയുമായി ഇരിക്കുന്നവരേയും ഈ കണക്കുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. അതുപോലെ തന്നെയാണ് മരണസംഖ്യയുടെ കാര്യവും. ആശുപത്രികളില്‍ രേഖപ്പെടുത്തുന്ന മരണങ്ങള്‍ മാത്രമേ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുന്നുള്ളു.

വര്‍ദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ബ്രിട്ടനിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്‍ കനത്ത സമ്മര്‍ദ്ദമാണ് ഏല്പിച്ചിരിക്കുന്നത്. രോഗബാധയുമായി എത്തുന്ന എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുവാന്‍ പോലും ആകാത്ത അവസ്ഥയിലാണ് ഇന്ന് ബ്രിട്ടന്‍. ഇന്നലത്തെ പതിവ് പത്രസമ്മേളനത്തില്‍ ബിസിനസ് സെക്രട്ടറി അലോക് ശര്‍മ്മക്ക് എന്‍ എച്ച് എസ് ജീവനക്കാരുടെ പരിശോധനയുടെ അപര്യാപ്തതയെ കുറിച്ച് ധാരാളം ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. ദിവസേന 10,000 പരിശോധനകള്‍ മാത്രം നടത്തുന്ന ബ്രിട്ടനില്‍ ഇതുവരെ കേവലം 2000 ആരോഗ്യപ്രവര്‍ത്തകരെ മാത്രമേ പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളൂ. പരിശോധനാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്ന് പറഞ്ഞൊഴിഞ്ഞതല്ലാതെ, അത് ഏതുവിധത്തില്‍ നടപ്പാക്കുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.

യു.എസില്‍ രണ്ടുപേരടക്കം വിദേശത്ത് അഞ്ചുമലയാളികള്‍ മരിച്ചു
കണ്ണൂര്‍ കതിരൂര്‍ ആണിക്കാംപൊയിലില്‍ വലിയപറമ്പത്ത് വീട്ടില്‍ അശോകന്‍ (63) മുംബൈയില്‍ മരിച്ചു. സാക്കിനാക്കയിലായിരുന്നു താമസം. പനിബാധിച്ച് വീട്ടിലായിരുന്നു. ചൊവ്വാഴ്ചയാണു മരിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കൊറോണയാണെന്നു സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളെ സമ്പര്‍ക്ക വിലക്കിലാക്കി. ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ് കമ്പനിയിലാണു ജോലി.

തൃശ്ശൂര്‍ കയ്പമംഗലം മൂന്നുപീടിക പള്ളിത്താനം സ്വദേശി തേപറമ്പില്‍ ബാവുവിന്റെ മകന്‍ പരീദ് (69) ദുബായില്‍ മരിച്ചു. മൂന്നുപീടിക പുത്തന്‍പള്ളി ജുമാമസ്ജിദിലെ മുക്രിയായിരുന്നു. 10 മാസമായി അര്‍ബുദം ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായ് അല്‍-ഖൂഫ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യ: നഫീസ. മക്കള്‍: ഫൈസല്‍ഫരീദ്, അബ്ദുല്‍ഫത്താഹ്, സൈഫുദീന്‍, സാജിദ്. മരുമക്കള്‍: സന, അഷ്ന, നെസിയ.

പത്തനംതിട്ട ഇലന്തൂര്‍ ഈസ്റ്റ് ആലുനില്‍ക്കുന്നതില്‍കുഴിക്ക് വീട്ടില്‍ തോമസ് ഡേവിഡ് (44) ന്യൂയോര്‍ക്കില്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സ്പോര്‍ട്ടേഷന്‍ അഥോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ന്യൂയോര്‍ക്കില്‍ റെയില്‍വേ ജീവനക്കാരനായിരുന്ന എ.ജെ. ഡേവിഡിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. 35 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശിനി സൈജുവാണ് ഭാര്യ. മക്കള്‍: മേഘ, നിയ, എലീസ.

രാമമംഗലം സ്വദേശിനി കുഞ്ഞമ്മ സാമുവല്‍ അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ മരിച്ചു. കൊച്ചി കാക്കനാട് ജയരാജ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിന്റെ ഭാര്യയാണ്. മക്കള്‍: ലൂസി (ന്യൂജെഴ്‌സി), മോഹന്‍ (മുംബൈ). അഞ്ചാമത്തെയാള്‍ ലണ്ടനില്‍ മരിച്ച പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി സ്വദേശി പച്ചീരി ഹംസ ആണ്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category