1 GBP = 97.50 INR                       

BREAKING NEWS

കോവിഡ് 19: കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനമേകാനും സഹായങ്ങളും വിവരങ്ങളും നല്‍കുവാന്‍ സമീക്ഷ യുകെ; പ്രഗത്ഭരെ ഉള്‍പ്പെടുത്തി ഹെല്‍പ്‌ഡെസ്‌ക് രൂപീകരിച്ചു

Britishmalayali
ബിജു ഗോപിനാഥ്

കോവിഡ് 19 രോഗത്തെക്കുറിച്ചു മലയാളി സമൂഹത്തിനുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനും അവരെ എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് സമീക്ഷയുടെ മെഡിക്കല്‍ ഹെല്‍പ്‌ഡെസ്‌ക്. ലോക്ക്ഡൗണ്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ഒരു പ്രത്യേക ടീം ആണ് തയ്യാറായിട്ടുള്ളത്.

ഫൈനാന്‍സ്, ലീഗല്‍, പാരന്റല്‍ ആന്റ് ചൈല്‍ഡ് കെയര്‍ തുടങ്ങിയ മേഖലകളിലും സ്‌നേഹപൂര്‍ണമായ ഉപദേശ നിര്‍ദേശങ്ങളുമായി സമീക്ഷയുടെ ഹെല്‍പ് ലൈന്‍ 24 മണിക്കൂറും തുറന്നിരിക്കുന്നതായിരിക്കും. യുകെ എല്ലാ പ്രവിശ്യകളിലുമായി 24 ബ്രാഞ്ചുകള്‍ ഉള്ള വളരെ വിപുലമായ നെറ്റ്വര്‍ക്ക് ആണ് സമീക്ഷയ്ക്കുള്ളത്. ഈ വിഷമകരമായ ഘട്ടത്തില്‍ മലയാളി സമൂഹത്തിനു കൈത്താങ്ങായി സമീക്ഷ പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്നും, സമീക്ഷയുടെ ഹെല്‍പ് ലൈന്‍ മുഴുവന്‍ സമയവും സഹായത്തിനുണ്ടാവുമെന്നും സമീക്ഷ ദേശിയ സമിതിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category