1 GBP = 92.70 INR                       

BREAKING NEWS

ഇന്നലെ അമേരിക്കയില്‍ മരിച്ചത് 1040 പേര്‍! 2,15,000 രോഗികളുടെ കൊറോണ ചരിത്രത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡിട്ട അമേരിക്ക മരണത്തിലും ചൈനയെ പിന്തള്ളി; 5000 കടന്നു ഇറ്റലിക്കും സ്പെയിനിനും പിന്നില്‍ മൂന്നാമതെത്തി; 84,000 രോഗികളും 2219 മരണവുമായി ന്യുയോര്‍ക്ക് തന്നെ ദുരന്തത്തിന്റെ നേതൃസ്ഥാനത്ത്; അമേരിക്കയിലെ സമാനകളില്ലാത്ത മഹാവ്യാധിയുടെ അവസാന വിവരങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

കൊറോണാക്കാലത്ത് ഇതാദ്യമായി പ്രതിദിന മരണസംഖ്യ നാലക്കത്തിലെത്തിയിരിക്കുന്നു. അമേരിക്കയില്‍ ഇന്നലെ മാത്രം ഈ വ്യാധിക്ക് കീഴടങ്ങി മരണമടഞ്ഞത് 1040 പേരാണ്. പ്രതിദിന മരണസംഖ്യയുടെ കാര്യത്തില്‍ ഇത് റെക്കോര്‍ഡ് തന്നെയാണ്. ഇതോടെ അമേരിക്കയില്‍ മൊത്തം മരിച്ചവരുടെ എണ്ണം 5094 ആയി. മരണ സംഖ്യയില്‍ ഇറ്റലിക്കും സ്പെയിനിനും തൊട്ടുപുറകില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്ക മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ 2,14,482 രോഗികളുമായി ലോകരാജ്യങ്ങളില്‍ ഒന്നാമതാണ്.

രാജ്യത്തെ മൊത്തം മരണങ്ങളില്‍ 40 ശതമാനവും സംഭവിച്ചിരിക്കുന്നത് ന്യുയോര്‍ക്കിലാണ്. ഇതുവരെ 1941 മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ന്യുയോര്‍ക്കില്‍ ഇതുവരെ 83,712 രോഗബാധിതരാണ് ഉള്ളത്. 18,997 രോഗികളും 267 മരണങ്ങളുമായി ന്യു ജഴ്സിയാണ് തൊട്ടുപുറകില്‍ ഉള്ളത്. ഏകദേശം 1 ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ അമേരിക്കയില്‍ കൊറോണയുടെ ആക്രമണത്തില്‍ മരണമടഞ്ഞേക്കാം എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പോലും കണക്കുകൂട്ടുന്ന സാഹചര്യത്തില്‍ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ രണ്ടാഴ്ച്ചകളാണ് ഇനി വരാന്‍ പോകുന്നതെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതൊരു ജീവന്മരണ പോരാട്ടമാണെന്ന് പറഞ്ഞ അദ്ദേഹം, ഈ ഇരുണ്ട ഗുഹയുടെ അവസാനത്തില്‍ ഉള്ള പ്രകാശം അധികം താമസിയാതെ തന്നെ കാണാനാകുമെന്നും പറഞ്ഞു.

ചരിത്രത്തില്‍ ഇതുവരെ അമേരിക്ക നേരിട്ടിട്ടുള്ള ഏറ്റവും വലിയ ജീവനഷ്ടങ്ങള്‍ രണ്ട് ലോകമഹായുദ്ധങ്ങളിലായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ അമേരിക്കക്ക് ഏതാണ്ട് 53,000 പേരെ നഷ്ടപ്പെട്ടപ്പോള്‍, രണ്ടാം ലോകമഹായുദ്ധം കവര്‍ന്നെടുത്തത് ഏകദേശം 2,91,000 അമേരിക്കക്കാരുടെ ജീവനാണ്. വര്‍ത്തമാനകാല സാഹചര്യം വിരല്‍ചൂണ്ടുന്നത് ഏതാണ്ട് ഇതിനോട് ഒത്തുപോകുന്ന ഒരു മരണനിരക്ക് കോവിഡ് 19 മൂലവും ഉണ്ടാകുമെന്നു തന്നെയാണ്.

കൊറോണയുടെ, അമേരിക്കയിലെ എപ്പിസെന്ററായി മാറിയ ന്യുയോര്‍ക്കിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. താത്ക്കാലിക ആശുപത്രികളും, നേവിയുടെ ഹോസ്പിറ്റല്‍ ഷിപ്പും എത്തിയിട്ടുണ്ടെങ്കിലും വര്‍ദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ആരോഗ്യസംരക്ഷണ മേഖലക്ക് കനത്ത സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ന്യുയോര്‍ക്കിന്റെ ഇന്നത്തെ സാഹചര്യം ഒരു പാഠമാക്കി മറ്റ് സംസ്ഥാനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ന്യുയോര്‍ക്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.ഇന്നലെ വരെ 1941 പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരിച്ചത്.

ന്യുയോര്‍ക്കിലെ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന ഘട്ടമെത്തിയതോടെ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ച് ഭരണകൂടം രംഗത്തിറങ്ങിയിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ പോലീസിന് പ്രത്യേക അധികാരം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമം തന്നെ പാസാക്കേണ്ടിവരുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. കാര്യങ്ങള്‍ അത്രക്ക് വഷളായിരിക്കുന്നു.

ഈ ആഴ്ച്ച മുതല്‍ പ്രവര്‍ത്തനം തുടെങ്ങിയ 1000 കിടക്കകളുള്ള നേവി ഹോസ്പിറ്റല്‍ ഷിപ്പായ യു എസ് എന്‍ എസ് കംഫര്‍ട്ടില്‍ 12 ഓപ്പറേഷന്‍ തീയറ്ററുകളും അതിനൊത്ത ജീവന്‍ രക്ഷാ ഉപകരണങ്ങളും ഉണ്ട്. അതിനുപുറമെ സെന്‍ട്രല്‍ പാര്‍ക്ക്, ജാവിറ്റ്സ് സെന്റര്‍, പ്ലാസ ഹോട്ടല്‍ സെയിന്റ് റെജിസ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ താത്ക്കാലിക ആശുപത്രികളും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ യു എസ് ഓപ്പണ്‍ ടൂര്‍ണമെന്റ് നടക്കാറുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും ഒരു ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. മാത്രമല്ല, മരണസംഖ്യ വര്‍ദ്ധിക്കുവാന്‍ തുടങ്ങിയതോടെ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ താത്ക്കാലിക മോര്‍ച്ചറികളും ഒരുക്കിയിട്ടുണ്ട്.

വൈറസ് ബാധ ഏറെയുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത്കൊണ്ട് ഈ മഹാമാരിയെ ചെറുക്കാനാവില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. രാജ്യമൊട്ടാകെ , എല്ലാ സംസ്ഥാനങ്ങളിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കിയാല്‍ മാത്രമേ രോഗപ്രതിരോധം കാര്യക്ഷമമാകു എന്നാണ് ഇവരുടെ അഭിപ്രായം. ഇല്ലെങ്കില്‍, ഇന്ന് സര്‍ക്കാര്‍ തന്നെ സൂചിപ്പിക്കുന്ന 1 ലക്ഷം മുതല്‍ 2.4 ലക്ഷം വരെ എന്നുള്ള മരണസംഖ്യ യാഥാര്‍ത്ഥ്യമാകും എന്നും ഇവര്‍ പറയുന്നു.

ഇതിനിടയില്‍, ലോകത്തെ അധികം വൈകാതെ ഒരു പകര്‍ച്ചവ്യാധി ആക്രമിക്കുമെന്ന് 2015-ല്‍ പ്രവചിച്ച ബില്‍ ഗേറ്റ്സും പറയുന്നത് രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ ഇല്ലാതെ ഇന്നത്തെ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാനാകില്ല എന്നാണ്. മുന്നോട്ട് പോകാനുള്ള അവസരങ്ങള്‍ അമേരിക്ക നശിപ്പിച്ചെങ്കിലും, ഇനിയും വൈകിയിട്ടില്ല ഇക്കാര്യത്തില്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു. ഏകദേശം 265 ദശലക്ഷം അമേരിക്കക്കാരാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ മൂലം വീടുകളില്‍ ഒതുങ്ങിക്കൂടുന്നത്. അര്‍ക്കനാസ്, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട തുടങ്ങി ചില സംസ്ഥാനങ്ങളില്‍ ഇനിയും ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്ത് ഇത് ഔദ്യോഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും അത് ജനങ്ങളുടെ ഉത്തരവാദിത്തത്തിന് വിടുകയാണെന്നുമാണ് മിസ്സോറി ഗവര്‍ണര്‍ പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category